പുരുഷ ഫുട്ബോൾ: ഇറാഖിനെ വീഴ്ത്തി അർജന്റീന

Mail This Article
പാരിസ് ∙ ഒളിംപിക് ഫുട്ബോളിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ അർജന്റീന 3–1ന് ഇറാഖിനെ തോൽപിച്ചു. ജയത്തോടെ ബി ഗ്രൂപ്പിൽ അർജന്റീന ഗോൾ വ്യത്യാസത്തിൽ ഒന്നാമതെത്തി. വിവാദങ്ങൾ നിറഞ്ഞ ആദ്യ മത്സരത്തിൽ അർജന്റീനയെ 2–1നു തോൽപിച്ച മൊറോക്കോയാണ് രണ്ടാം സ്ഥാനത്ത്. ആദ്യ രണ്ടു സ്ഥാനക്കാരാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടുക.
സി ഗ്രൂപ്പ് മത്സരത്തിൽ സ്പെയിൻ 3–1ന് ഡൊമീനിക്കൻ റിപ്പബ്ലിക്കിനെ തോൽപിച്ചു. ലിയോണിൽ നടന്ന മത്സരത്തിൽ ഇറാഖിനെതിരെ 14–ാം മിനിറ്റിൽ അർജന്റീന മുന്നിലെത്തി. യൂലിയൻ അൽവാരസിന്റെ അസിസ്റ്റിൽനിന്ന് തിയാഗോ അൽമാഡയാണ് ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിക്കു തൊട്ടുമുൻപ് ക്യാപ്റ്റൻ അയ്മൻ ഹുസൈന്റെ ഹെഡറിൽ ഇറാഖ് ഒപ്പമെത്തി. രണ്ടാം പകുതിയിൽ ലൂസിയാനോ ഗോണ്ടു, എസക്കിയേൽ ഫെർണാണ്ടസ് എന്നിവരുടെ ഗോളുകളാണ് അർജന്റീനയ്ക്കു വിജയമൊരുക്കിയത്.