പരാന (ബ്രസീൽ)∙ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇക്വഡോറിനെതിരെ ബ്രസീലിനു വിജയം. ആവേശകരമായ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ ഇക്വഡോറിനെ വീഴ്ത്തിയത്. 30–ാം മിനിറ്റിൽ യുവതാരം റോഡ്രിഗോയാണ് നിർണായക ഗോൾ നേടിയത്. ഇന്നലെ നടന്ന മത്സരത്തിൽ അർജന്റീന ചിലെയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കു തോൽപ്പിച്ചിരുന്നു.

ജയത്തോടെ തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീൽ ഏഴു കളികളിൽനിന്ന് 10 പോയിന്റുമായി നാലം സ്ഥാനത്തേക്കു കയറി. ഇക്വഡോർ ഇത്രയും മത്സരങ്ങളിൽനിന്ന് എട്ടു പോയന്റുമായി ആറാം സ്ഥാനത്താണ്. ഇനി ഈ മാസം 11ന് പാരഗ്വായ്‌ക്കെതിരെയാണ് ബ്രസീലിന്റെ അടുത്ത മത്സരം.

ഏഴു മത്സരങ്ങളിൽനിന്ന് ആറു ജയവുമായി 18 പോയിന്റോടെ അർജന്റീനയാണ് ഒന്നാമത്. 14 പോയിന്റുമായി യുറഗ്വായ് രണ്ടാമതും 13 പോയിന്റുമായി കൊളംബിയ മൂന്നാമതുമുണ്ട്.

English Summary:

Brazil vs Ecuador World Cup South American Qualifier Match, Live Updates

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com