വനിതാ ഫുട്‌ബോൾ ടീം പരിശീലകനായി സന്തോഷ് കശ്യപ്
Mail This Article
×
ന്യൂഡൽഹി ∙ ഇന്ത്യയുടെ വനിതാ ഫുട്‌ബോൾ ടീം മുഖ്യ പരിശീലകനായി സന്തോഷ് കശ്യപിനെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ നിയമിച്ചു. ഇന്ത്യയുടെ മുൻ രാജ്യാന്തര താരമായ കശ്യപിന് ഐ ലീഗ് പരിശീലകനായുള്ള പരിചയമുണ്ട്. ചവോബ ദേവിയുടെ പിൻഗാമിയായാണ് കശ്യപ് എത്തുന്നത്. ഒക്ടോബറിൽ നേപ്പാളിൽ നടക്കുന്ന സാഫ് വനിതാ ചാംപ്യൻഷിപ് മുതൽ ടീമിനൊപ്പം ചേരും. മലയാളിയായ പി.വി.പ്രിയയാണ് അസിസ്റ്റന്റ് കോച്ച്.
English Summary:
Santosh Kashyap appointed as women's football team coach
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.