ADVERTISEMENT

റിയാദ്∙ പുതിയ പരിശീലകൻ സ്റ്റെഫാനോ പിയോലിയുടെ കീഴിലുള്ള ആദ്യ മത്സരം വിജയത്തോടെ ആഘോഷിച്ച് അൽ നസ്ർ. സൗദി പ്രൊ ലീഗ് ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരത്തിൽ അൽ ഇത്തിഫാഖിനെ 3–0നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും തോൽപിച്ചത്.

33–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച ക്രിസ്റ്റ്യാനോയാണ് അൽ നസ്റിനെ മുന്നിലെത്തിച്ചത്. പിന്നാലെ സലിം അൽ നജ്ദി (56–ാം മിനിറ്റ്), ആൻഡേഴ്സൻ ടെലിസ്ക (70) എന്നിവരും അൽ നസ്റിനായി ലക്ഷ്യം കണ്ടു.

കഴിഞ്ഞ ദിവസമാണ് മുൻ പരിശീലകൻ ലൂയിസ് കാസ്ട്രോയെ മാറ്റി ഇറ്റലിക്കാരനായ പിയോലിയെ അൽ നസ്ർ പരിശീലകനായി നിയമിച്ചത്. 2022ൽ എസി മിലാനെ ഇറ്റാലിയൻ ലീഗ് ചാംപ്യൻമാരാക്കിയ പരിശീലകനാണ് അൻപത്തിയെട്ടുകാരൻ പിയോലി.

English Summary:

Al Nassr defeated Al Ettifaq in Saudi pro league football match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com