പയ്യനാട് (മലപ്പുറം)∙ തൃശൂർ മാജിക് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ച് കൊച്ചി ഫോഴ്സ എഫ്സി സൂപ്പർ ലീഗ് കേരളയുടെ പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി.  74–ാം മിനിറ്റിൽ കൊച്ചി ക്യാപ്റ്റനും ടുണീഷ്യൻ താരവുമായ സയ്യിദ് മുഹമ്മദ് നിദാലാണ് ഗോൾ നേടിയത്. കൊച്ചിയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.

കളിയിൽ മുൻതൂക്കം തൃശൂരിനായിരുന്നെങ്കിലും കൊച്ചി ഗോളി എസ്.ഹജ്മലിന്റെ മികച്ച സേവുകളാണ് ടീമിന് രക്ഷയായത്. 73–ാം മിനിറ്റിൽ തൃശൂർ വലകുലുക്കിയെങ്കിലും ഓഫ്സൈഡ് വിളിച്ചു. തൊട്ടടുത്ത നിമിഷമായിരുന്നു കൊച്ചി കളിയുടെ ക്ലൈമാക്സ് ഒരുക്കിയത്. ഇടതുവിങ്ങിലൂടെ കുതിച്ചുകയറിയ കൊച്ചിയുടെ ബ്രസീലിയൻ മുന്നേറ്റതാരം ഡോറിയൽടൺ ഗോമസ് നാസിമെന്റോ പെനൽറ്റി ബോക്സിനു തൊട്ടു മുന്നിൽ വച്ച് പിന്നിലേക്ക് തട്ടിക്കൊടുത്ത പന്ത് മുഹമ്മദ് നിദാൽ  കിടിലൻ ഷോട്ടിലൂടെ വലയിലാക്കുകയായിരുന്നു (1–0).

5 കളികളിൽ 2 വിജയവും 2 സമനിലയും ഒരു തോൽവിയുമുൾപ്പടെ 8 പോയിന്റോടെയാണ് കൊച്ചി രണ്ടാമതെത്തിയത്. 5 കളികളിൽ 3 തോൽവിയും 2 സമനിലയുമടക്കം 2 പോയിന്റുമായി തൃശൂർ ഏറ്റവും പിന്നിൽ തുടരുന്നു.

English Summary:

Thrissur Magic FC vs Kochi Forca FC, Super League Kerala Match - Live Updates

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com