കൊൽക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗില്‍ ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തിൽ മുഹമ്മദൻ എസ്‍സിക്കെതിരെ ഹൈദരാബാദിന്റെ ഗോളടിമേളം. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഹൈദരാബാദ് ജയിച്ചത്. സീസണിൽ ഹൈദരാബാദിന്റെ ആദ്യ വിജയമാണിത്. മുഹമ്മദൻസിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ആദ്യ പകുതി മുതൽ ഹൈദരാബാദിനായിരുന്നു ആധിപത്യം.

അലൻ മിറാൻഡ (നാലാം മിനിറ്റ്, 15), സ്റ്റെഫാൻ സാപിക് (12), പരാഗ് ശ്രീവാസ് (51) എന്നിവരാണ് ഹൈദരാബാദിനായി ഗോളുകൾ നേടിയത്. മുഹമ്മദൻസിന്റെ മറുപടി ഗോളിനുള്ള ശ്രമങ്ങളൊന്നും ലക്ഷ്യം കണ്ടില്ല. പോയിന്റ് പട്ടികയിൽ ഹൈദരാബാദ് 11–ാം സ്ഥാനത്തും മുഹമ്മദൻ 12–ാമതുമാണ്.

English Summary:

Hyderabad FC beat Mohammedan SC in ISL

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com