ADVERTISEMENT

ഫോർട്ട് ലൗഡർഡെയ്‌ൽ (യുഎസ്എ) ∙ ലയണൽ മെസ്സിയുടെ പഴയ സഹതാരം ഹവിയർ മസ്കരാനോ ഇന്റർ മയാമിയി‍ൽ ഇനി മെസ്സിയുടെ പരിശീലകൻ. ജെറാർദോ മർട്ടീനോയ്ക്കു പകരം യുഎസ് മേജർ സോക്കർ ലീഗ് ക്ലബ് ഇന്റർ മയാമി അർജന്റീനക്കാരൻ മസ്കരാനോയെ കോച്ചായി നിയമിച്ചു. മുൻപ് ക്ലബ്ബിന്റെ താരമായിരുന്നു നാൽപതുകാരൻ മസ്കരാനോ.

സ്പാനിഷ് ക്ലബ് ബാർസിലോനയിൽ മെസ്സി, ലൂയി സ്വാരെസ്, ജോർഡി ആൽബ, സെർജിയോ ബുസ്കറ്റ്സ് എന്നിവർക്കൊപ്പം കളിച്ച മസ്കരാനോയുടെ കീഴിൽ, താരങ്ങളായി ഇവരെല്ലാം ഇപ്പോൾ മയാമി ടീമിലുമുണ്ട്.

സുഹൃത്തുക്കളുടെ പരിശീലകനാകുന്നതിൽ സങ്കോചമില്ലെന്നും ആ ബന്ധം കളിയിൽ പ്രകടമാകുമെന്നാണു പ്രതീക്ഷയെന്നും മസ്കരാനോ പറഞ്ഞു.

English Summary:

From Teammate to Coach: Mascherano Takes Charge at Inter Miami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com