ചാംപ്യൻസ് ലീഗിൽ ബൊറൂസിയയെ തോൽപിച്ച് ബാര്‍സിലോന, മാഞ്ചസ്റ്റർ സിറ്റിക്ക് തോൽവി

Mail This Article
×
ഡോർട്ട്മുണ്ട്∙ യുവേഫ ചാംപ്യൻസ് ലീഗിൽ ബാർസിലോനയ്ക്ക് അഞ്ചാം വിജയം. 2–3നാണ് ബാർസിലോന ജർമൻ ക്ലബ്ബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ പരാജയപ്പെടുത്തിയത്. ബൊറൂസിയയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ റാഫിഞ്ഞ (52), ഫെറാൻ ടോറസ് (75, 85) എന്നിവരാണ് ബാർസയുടെ ഗോൾ സ്കോറർമാർ. ബൊറൂസിയയ്ക്കായി സെർഹു ഗുരാസി (60, 78) ഇരട്ട ഗോളുകൾ നേടി.
മറ്റൊരു മത്സരത്തിൽ യുവന്റസ് മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു തോൽപിച്ചു. ദുസാൻ വ്ലാഹോവിച് (53), വെസ്റ്റൻ മകെന്നി (75) എന്നിവരാണ് യുവന്റസിന്റെ ഗോൾ സ്കോറർമാർ. ആർസനൽ മൊണാക്കോയെ മൂന്നു ഗോളുകൾക്കും തകർത്തുവിട്ടു.
English Summary:
UEFA Champions League, Barcelona beat Dortmund
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.