ADVERTISEMENT

ഹൈദരാബാദ് ∙ സെമിയിലെ മോശം റഫറിയിങ്ങും കേരള ഡിഫൻഡർ എം. മനോജിനു നൽകിയ ചുവപ്പുകാർഡുമാണ് ടീമിനെ ഫൈനലിൽ ബാധിച്ചതെന്ന് മുഖ്യപരിശീലകൻ ബിബി തോമസ് മുട്ടത്ത്. 

മനോജിനെതിരെ അനാവശ്യമായ ചുവപ്പുകാർഡാണ് സെമിയിൽ നൽകിയത്. കിക്കെടുക്കാൻ വൈകി എന്നാരോപിച്ചായിരുന്നു കളി തീരാനിരിക്കെ രണ്ടാം മഞ്ഞക്കാർഡ് നൽകിയത്.  ഒരു കളിക്കാരന്റെ എല്ലാ പ്രയത്നങ്ങളെയും നിഷ്പ്രഭമാക്കുന്നതായിരുന്നു ആ ചുവപ്പുകാർഡ്. ചുവപ്പുകാർഡിനെതിരെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് കേരളം പരാതി നൽകിയിട്ടുണ്ട്. ഫൈനലിൽ ജയിച്ചാലും മോശം റഫറിയിങ്ങിനെതിരെ പരാതിയുമായി പോവുമായിരുന്നുവെന്നും കോച്ച് ബിബി തോമസ് പറഞ്ഞു.

English Summary:

Santosh Trophy: Red card in Semi-final backfired Kerala team in Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com