ADVERTISEMENT

ജിദ്ദ (സൗദി അറേബ്യ) ∙ ഗാവി, ലമീൻ യമാൽ എന്നിവരുടെ ഗോളുകളിൽ അത്‌ലറ്റിക് ബിൽബാവോയെ തോൽപിച്ച ബാർസിലോന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ കടന്നു. സൗദി അറേബ്യയിൽ നടക്കുന്ന മത്സരങ്ങളിൽ, റയൽ മഡ്രിഡ് – റയൽ മയ്യോർക്ക രണ്ടാം സെമി വിജയികളെ ബാർസിലോന ഞായറാഴ്ച ഫൈനലിൽ നേരിടും. തുടർച്ചയായ 3–ാം തവണയാണു ബാർസ സൂപ്പർ കപ്പ് ഫൈനലിൽ കടക്കുന്നത്. 17–ാം മിനിറ്റിൽ ഗാവിയും 52–ാം മിനിറ്റിൽ ലമീൻ യമാലും ബാ‍ർസയുടെ ഗോളുകൾ നേടി. രണ്ടാം പകുതിയിൽ 2 വട്ടം ബിൽബാവോ ബാർസയുടെ വലയി‍ൽ പന്തെത്തിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

English Summary:

Barcelona advances to the Spanish Super Cup final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com