മെസ്സിയും അര്‍ജന്റീനയും ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തിലെത്തും; കളിക്കുക രണ്ട് സൗഹൃദ മത്സരങ്ങള്‍

Mail This Article
×
തിരുവനന്തപുരം ∙ ലയണൽ മെസ്സിയും അര്‍ജന്റീന ടീമും ഈ വര്‍ഷം ഒക്ടോബര്‍ 25ന് കേരളത്തിലെത്തും. നവംബര്‍ രണ്ടു വരെ മെസ്സി കേരളത്തില്‍ തുടരുമെന്ന് കായികമന്ത്രി വി.അബ്ദു റഹിമാൻ വ്യക്തമാക്കി. അര്‍ജന്‍ന്റീന ടീം കേരളത്തില്‍ രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കും. കൂടാതെ ആരാധകരുമായി സംവദിക്കാന്‍ പൊതുവേദിയും ഒരുക്കും. 20 മിനിറ്റ് സംവദിക്കാമെന്ന് മെസ്സി സമ്മതിച്ചതായി മന്ത്രി വ്യക്തമാക്കി.
അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വൈകാതെ കേരളത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലേക്കു കൊണ്ടുവരാൻ സംസ്ഥാന കായിക വകുപ്പ് നടത്തിവരുന്ന ശ്രമങ്ങൾക്കു പിന്നാലെയാണ് പ്രഖ്യാപനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.