കൊൽക്കത്ത ഡാർബിയിൽ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ബഗാൻ; ബെംഗളൂരുവിനെ 1–0ന് അട്ടിമറിച്ച് മുഹമ്മദൻസ്

Mail This Article
×
ഗുവാഹത്തി ∙ ഐഎസ്എൽ ഫുട്ബോളിലെ കൊൽക്കത്ത ഡാർബിയിൽ ഈസ്റ്റ് ബംഗാളിനെ 1–0നു വീഴ്ത്തി മോഹൻ ബഗാൻ. ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 2–ാം മിനിറ്റിൽ തന്നെ ജാമി മക്‌ലാരൻ നേടിയ ഗോളാണ് ബഗാന് വിജയമൊരുക്കിയത്. 64–ാം മിനിറ്റിൽ സൗവിക് ചക്രവർത്തി രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായതും ഈസ്റ്റ് ബംഗാളിനു തിരിച്ചടിയായി.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് ബഗാന് ഇതോടെ 8 പോയിന്റ് ലീഡായി. ഈസ്റ്റ് ബംഗാൾ 11–ാം സ്ഥാനത്താണ്. ഇന്നലെ ആദ്യ മത്സരത്തിൽ 12–ാം സ്ഥാനക്കാരായ മുഹമ്മദൻസ് രണ്ടാം സ്ഥാനക്കാരായ ബെംഗളൂരുവിനെ 1–0ന് അട്ടിമറിച്ചു. 88–ാം മിനിറ്റിൽ ഉസ്ബെക്കിസ്ഥാൻ താരം മിർജലാൽ കാസിമോവാണ് ഗോൾ നേടിയത്.
English Summary:
Kolkata Derby: Mohun Bagan's victory over East Bengal solidifies their lead in the ISL. Jammie Maclaren's goal and a red card for East Bengal contributed to the 1-0 win at the Indira Gandhi Stadium in Guwahati.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.