ലണ്ടൻ ∙ ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസതാരമായ ഡെനിസ് ലോ (84) അന്തരിച്ചു. സ്കോട്‌ലൻഡുകാരനായ ലോ ബോബി ചാൾട്ടൻ, ജോർജ് ബെസ്റ്റ് എന്നിവർക്കൊപ്പം യുണൈറ്റഡിന്റെ ത്രിമൂർത്തികളിലൊരാളായാണ് വിശേഷിക്കപ്പെടുന്നത്. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾ‍ഡ് ട്രാഫഡിനു പുറത്ത് മൂവരുടെയും പ്രതിമയുണ്ട്. യുണൈറ്റഡിനു വേണ്ടി 404 മത്സരങ്ങളി‍ൽ 237 ഗോൾ നേടിയ ലോ ഈ നേട്ടത്തിൽ വെയ്ൻ റൂണി (253), ബോബി ചാൾട്ടൻ (249) എന്നിവർക്കു പിന്നിൽ മൂന്നാമനാണ്. സ്കോട്‌ലൻഡ് ദേശീയ ടീമിനു വേണ്ടി 55 മത്സരങ്ങളിൽ 30 ഗോളുകൾ നേടി. 1964ൽ ബലോൻ ദ് ഓർ പുരസ്കാരം നേടി. 

English Summary:

Denis Law: Manchester United legend Denis Law passes away at 84

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com