പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട് ചെന്നൈയിനിലേക്കു പോകും, പകരം ഇന്ത്യൻ യുവ താരം വരുന്നു

Mail This Article
×
കൊച്ചി ∙ മോണ്ടിനെഗ്രോ താരം ദുഷാൻ ലഗാതോറിനു പിന്നാലെ ഇന്ത്യൻ യുവതാരം ബികാശ് യുംനം കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക്. ചെന്നൈയിൻ എഫ്സിയിൽ നിന്നാണ് ഡിഫൻഡറായ ബികാശ് വരുന്നത്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബ്ലാസ്റ്റേഴ്‌സ് ആദ്യം ഉറപ്പിച്ച താരമായിരുന്നു ബികാശ് (21).
അടുത്ത സീസണിൽ ടീമിലെത്തുമെന്നു ധാരണയായിരുന്ന താരത്തെ പ്രീതം കോട്ടാലിനെ പകരം വിട്ടുനൽകിയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ സ്വന്തമാക്കിയത്. നാലര വർഷത്തെ കരാറിലാണ് ബികാശ് ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. ഗോൾകീപ്പർ നോറ ഫെർണാണ്ടസ് ടീം വിടുന്നതോടെ പുതിയൊരു ഗോൾകീപ്പർ കൂടി ഈ മാസം തന്നെ ബ്ലാസ്റ്റേഴ്‌സിലെത്തും.
English Summary:
Bikash Yumnam joins Kerala Blasters; Pretam Kotal moves to Chennaiyin FC in a player exchange deal. The young Indian defender is a significant addition to the Kerala Blasters squad for the remainder of the season and beyond.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.