കോഴിക്കോട് ∙ സന്തോഷ്‌ ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ കേരളത്തിന്റെ പ്രതിരോധ നിരയിൽ തിളങ്ങിയ മുഹമ്മദ് അർഷാഫ് ഐഎസ്എലിലേക്ക്. ഇരുപതുകാരനായ അർഷാഫ് നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി കരാർ ഒപ്പിട്ടു. രണ്ടരവർഷത്തേക്കാണ് കരാർ.  

  സൂപ്പർ ലീഗ് കേരളയിൽ എമർജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ട അർഷാഫ് കാലിക്കറ്റ് എഫ്സിയുടെ താരമായിരുന്നു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജിലെ ഫങ്ഷനൽ ഇംഗ്ലിഷ് മൂന്നാം വർഷ വിദ്യാർഥിയാണ്. വേങ്ങര പറമ്പിൽപ്പടി ആട്ടക്കുളയൻ അബ്ബാസിന്റെയും സുബൈദയുടെയും മകനാണ് അർഷാഫ്. വേങ്ങര കുറുവിൽപാടത്ത് പന്തുതട്ടിയാണ് അർഷാഫിന്റെ തുടക്കം. ചേറൂർ സ്കോർലൈൻ അക്കാദമിയിലാണ് ഫുട്ബോളിന്റെ ബാലപാഠങ്ങൾ പഠിച്ചത്. 9–ാം ക്ലാസുമുതൽ ചേലേമ്പ്ര എൻഎൻഎം എച്ച്എസ്എസിൽ കായികാധ്യാപകൻ കെ. മൻസൂർ അലിയുടെ കീഴിൽ പരിശീലിച്ചു. 

English Summary:

Mohammed Arshaf joins NorthEast United. The Kerala Santosh Trophy star signed a two-and-a-half-year contract with the ISL club after a successful stint with Calicut FC.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com