ADVERTISEMENT

മുംബൈ ∙ ഐഎസ്എൽ ഫുട്ബോളിൽ അനിഷേധ്യ ലീഡ് തുടർന്ന് കൊൽക്കത്ത മോഹൻ ബഗാൻ. സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ബഗാൻ 1–0ന് ബെംഗളൂരു എഫ്സിയെ തോൽപിച്ചു. 74–ാം മിനിറ്റിൽ ലിസ്റ്റൻ കൊളാസോയാണ് ബഗാന്റെ വിജയഗോൾ നേടിയത്.

ജയത്തോടെ, 18 കളിയിൽ 40 പോയിന്റുമായി ബഗാൻ ഒന്നാം സ്ഥാനത്തു ലീഡ് വർധിപ്പിച്ചു. രണ്ടാമതുള്ള ഗോവയ്ക്കു 17 കളിയിൽ 33 പോയിന്റ്. ബഗാനോടു തോറ്റ ബെംഗളൂരുവിന് 18 കളിയി‍ൽ 28 പോയിന്റ്.

ഞായറാഴ്ച നടന്ന മത്സരത്തിൽ, മുംബൈ സിറ്റി എഫ്സി 3–0ന് കൊൽക്കത്ത മുഹമ്മദൻസിനെ തോൽപിച്ചു. 17 കളിയിൽ 27 പോയിന്റുമായി മുംബൈ 5–ാം സ്ഥാനത്തെത്തി (17 കളിയിൽ 27 പോയിന്റ്).

English Summary:

ISL Update: Mohun Bagan dominates the ISL, securing another victory against Bengaluru FC. Mumbai City FC also claims a win, improving their league position.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com