സിറ്റിയെ ഞെട്ടിച്ച് ആർസനൽ, 5–1ന് തകർത്തു; മാഞ്ചസ്റ്റർ യുണൈറ്റഡിനും തോൽവി

Mail This Article
×
ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ആർസനലിന് വമ്പൻ വിജയം. മാഞ്ചസ്റ്റർ സിറ്റിയെ 5–1ന് ആര്‍സനൽ തകര്‍ത്തുവിട്ടു. മാർടിൻ ഒദെഗാഡ് (രണ്ടാം മിനിറ്റ്), തോമസ് പാട്ടി (56), മൈൽസ് ലെവിസ് സ്കെല്ലി (62), കൈ ഹാവെർട്സ് (76), എതൻ നാനെരി (90+3) എന്നിവരാണ് ആഴ്സനലിന്റെ ഗോൾ സ്കോറർമാർ.
മാഞ്ചസ്റ്റർ സിറ്റിക്കായി 55–ാം മിനിറ്റിൽ എർലിങ് ഹാളണ്ട് ആശ്വാസ ഗോൾ കണ്ടെത്തി. സീസണിലെ 14–ാം വിജയം നേടിയ ആര്‍സനൽ 50 പോയിന്റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ക്രിസ്റ്റൽ പാലസ് രണ്ടു ഗോളുകൾക്കു തകർത്തു. 64, 89 മിനിറ്റുകളിൽ ജീൻ ഫിലിപ് മറ്റെറ്റയാണ് ക്രിസ്റ്റൽ പാലസിനായി ഗോളുകൾ നേടിയത്.
English Summary:
Arsenal beat Manchester City for 5-1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.