ADVERTISEMENT

മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ കിലിയൻ എംബപെയുടെ ഗോളിൽ റയലിനു സമനില (1–1). 50–ാം മിനിറ്റിൽ റീബൗണ്ട് ഷോട്ടിലൂടെയാണ് എംബപെ റയലിനെ ഒപ്പമെത്തിച്ചത്. 35–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ യൂലിയൻ അൽവാരസ് അത്‌ലറ്റിക്കോയ്ക്കു ലീഡ് നൽകിയിരുന്നു.

സാമുവൽ ലിനോയെ ഒറെലിയാൻ ചുവാമെനി ഫൗൾ ചെയ്തതിനായിരുന്നു പെനൽറ്റി. ആദ്യ പകുതിയിൽ അത്‌ലറ്റിക്കോയും രണ്ടാം പകുതിയിൽ റയലും കളിയിൽ ആധിപത്യം പുലർത്തി. ജയത്തോടെ 23 കളികളിൽ 50 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്തു തുടരുന്നു. 49 പോയിന്റുമായി അത്‌ലറ്റിക്കോ തന്നെയാണ് രണ്ടാമത്.

English Summary:

Spanish League Football: Kylian Mbappé rescues Real Madrid in 1-1 draw against Atletico Madrid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com