ബെലിങ്ങാമിന് റെഡ്; റയലിന് സമനില

Mail This Article
×
മഡ്രിഡ് ∙ സൂപ്പർ താരം ജൂഡ് ബെലിങ്ങാം ചുവപ്പു കാർഡ് കണ്ട സ്പാനിഷ് ലീഗ് മത്സരത്തിൽ ഒസാസൂനയ്ക്കെതിരെ റയൽ മഡ്രിഡിന് സമനില (1–1). 39–ാം മിനിറ്റിൽ റഫറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇംഗ്ലിഷിൽ മോശം പദപ്രയോഗം നടത്തിയതിനാണ് ബെലിങ്ങാമിന് മാർച്ചിങ് ഓർഡർ കിട്ടിയത്.
എന്നാൽ ബെലിങ്ങാമിന്റെ വാക്കുകളുടെ അർഥം മനസ്സിലാക്കാതെയാണ് റഫറി ചുവപ്പു കാർഡ് നൽകിയതെന്ന് മത്സരശേഷം റയൽ കോച്ച് കാർലോ ആഞ്ചലോട്ടി പറഞ്ഞു. കളിയുടെ 15–ാം മിനിറ്റിൽ കിലിയൻ എംബപെയുടെ ഗോളിൽ മുന്നിലെത്തിയ റയലിന് ടീം 10 പേരായി ചുരുങ്ങിയതോടെ താളം തെറ്റി. 58–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ ആന്റെ ബുഡിമിർ ഒസാസൂനയ്ക്കു സമനില നൽകുകയും ചെയ്തു.
English Summary:
Jude Bellingham red card controversy marred Real Madrid's 1-1 draw against Osasuna. Kylian Mbappé's early goal was negated by a penalty, leaving Real Madrid with a frustrating result.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.