ADVERTISEMENT

സ്പെയിന്‍ ∙ കിലിയന്‍ എംബാപ്പെയുടെ ഹാട്രിക്കിൽ യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ പ്ലേഓഫിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് റയൽ മഡ്രിഡ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മഡ്രിഡിന്റെ ജയം. മത്സരം ആരംഭിച്ച് നാലാം മിനിറ്റിൽ എംബാപ്പെ മാഞ്ചസ്റ്റർ സിറ്റിയുടെ വല കുലുക്കി. 33 ാം മിനിറ്റിൽ വീണ്ടും പന്ത് മാഞ്ചസ്റ്റർ സിറ്റിയുടെ വലയിലെത്തിച്ച് എംബാപ്പെ റയൽ മഡ്രിഡിന്റെ ലീഡുയർത്തി.

രണ്ടാം പകുതി ആരംഭിച്ചതിനു പിന്നാലെ 61 ാം മിനിറ്റിൽ ഗോളടിച്ച് എംബാപ്പെ ഹാട്രിക്ക് തികച്ചു. മത്സരത്തിന്റെ ഇഞ്ചറി ടൈമിലാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ആശ്വാസ ഗോൾ പിറന്നത്. നിക്കോ ഗോൺസാലസാണ് സിറ്റിയുടെ ഏക ഗോൾ നേടിയത്. നേരത്തെ, ബൊറൂസിയ ഡോർട്മുണ്ട് – സ്പോർട്ടിങ് സിപി മത്സരവും യുവന്റസ് – പിഎസ്‌വി മത്സരവും ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

English Summary:

Champions League football playoff round second leg Real Madrid vs Manchester City match live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com