ലയണൽ മെസ്സി കളിച്ചിട്ടും ഇന്റർ മയാമിക്ക് സമനിലത്തുടക്കം; ഇരട്ടഗോളിൽ തളച്ചത് ന്യൂയോർക്ക് സിറ്റി

Mail This Article
×
ഫ്ലോറിഡ∙ മേജർ ലീഗ് സോക്കർ സീസണിലെ ആദ്യ മത്സരത്തിൽ, ഇന്റർ മയാമിക്ക് സമനിലത്തുടക്കം. ഇന്നലെ നടന്ന മത്സരത്തിൽ ന്യൂയോർക്ക് സിറ്റിയാണ് മയാമിയെ 2–2 സമനിലയിൽ തളച്ചത്.
5–ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ അസിസ്റ്റിൽ തോമസ് അവിൽസ് മയാമിക്കായി ലക്ഷ്യം കണ്ടെങ്കിലും മിറ്റ ഇലനിക് (26–ാം മിനിറ്റ്), അലോൻസോ മാർട്ടിനസ് (55) എന്നിവരിലൂടെ ന്യൂയോർക്ക് സിറ്റി തിരിച്ചടിച്ചു.
ഇൻജറി ടൈമിന്റെ അവസാന നേരത്ത് മെസ്സിയുടെ അസിസ്റ്റിൽ നിന്ന് ടെലസ്കോ സെഗോവിയയാണ് (90+10) മയാമിയുടെ സമനില ഗോൾ നേടിയത്.
English Summary:
Inter Miami's season opener ended in a draw. Lionel Messi's two assists helped secure a 2-2 tie against New York City FC in a dramatic match.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.