ലാസിയോയെ 2–0നു തോൽപിച്ചു; ഇന്റർ മിലാൻ ഇറ്റാലിയൻ കപ്പ് സെമിയിൽ, എതിരാളികൾ എസി മിലാൻ

Mail This Article
×
മിലാൻ ∙ ലാസിയോയെ 2–0നു തോൽപിച്ച ഇന്റർ മിലാൻ ഇറ്റാലിയൻ കപ്പ് സെമിഫൈനലിൽ കടന്നു. അയൽക്കാരായ എസി മിലാനാണു സെമിയിൽ എതിരാളികൾ. മാർക് അർനാട്ടുകോവിച്ച്, ഹകാൻ കൽഹാനോഗ്ലു എന്നിവരാണ് ഇന്റർ മിലാനു വേണ്ടി ഗോളുകൾ നേടിയത്. എസി മിലാൻ 3–1ന് റോമയെ തോൽപിച്ചാണു സെമിയിലെത്തിയത്.
ഇതോടെ, ഈ വർഷം ഇന്റർ മിലാൻ – എസി മിലാൻ ‘ഇറ്റാലിയൻ ഡാർബി’ 5 എണ്ണമാകും. ഇറ്റാലിയൻ സീരി എയിലും ഇറ്റാലിയൻ കപ്പിലും ഇരുപാദ മത്സരങ്ങളായതിനാൽ ആകെ 4 കളികൾ. ഇതിനൊപ്പം, സൗദി അറേബ്യയിൽ നടന്ന ഇറ്റാലിയൻ സൂപ്പർ കപ്പ് ഫൈനലിലും എസി മിലാൻ– ഇന്റർ മിലാൻ പോരാട്ടമായിരുന്നു ഇക്കുറി. ഇതിൽ എസി മിലാനാണ് ജേതാക്കൾ.
English Summary:
Inter Milan secures their place in the Italian Cup semifinals after a 2-0 victory against Lazio, setting up a thrilling "Derby della Madonnina" clash against city rivals AC Milan. This will be the fifth meeting between the two teams this year.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.