ഷൂട്ടൗട്ടിൽ ഫുൾഹാമിനോടു തോറ്റു, മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്

Mail This Article
×
ലണ്ടൻ∙ എഫ്എ കപ്പിൽ ഫുൾഹാമിനോട് പെനാല്‍റ്റി ഷൂട്ടൗട്ടിൽ തോറ്റ മാഞ്ചസ്റ്റർ യുണൈറ്റഡ് പുറത്ത്. ഷൂട്ടൗട്ടിൽ 4–3നാണ് യുണൈറ്റഡ് തോൽവി വഴങ്ങിയത്. അഞ്ചാം റൗണ്ട് മത്സരത്തിന്റെ ആദ്യ പകുതിയിൽ കാൽവിൻ ബസെയിലൂടെ ഫുൾഹാം ആണ് ആദ്യം മുന്നിലെത്തിയത്. രണ്ടാം പകുതിയുടെ 71–ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ചു.
ഷൂട്ടൗട്ടിലേക്കു നീങ്ങിയ മത്സരത്തിൽ യുണൈറ്റഡിന് ഒടുവിൽ തോല്‍വി സമ്മതിക്കേണ്ടിവന്നു. ഷൂട്ടൗട്ടിൽ യുണൈറ്റഡ് താരങ്ങളായ വിക്ടർ ലിൻഡലോഫ്, ജോഷ്വ സിർക്സീ എന്നിവരുടെ കിക്കുകൾ ഫുൾഹാം ഗോളി ബെൻറ് ലെനോ തടഞ്ഞിട്ടത് നിര്‍ണായകമായി. ഫുള്‍ഹാം നാല് അവസരങ്ങളും ഗോളാക്കി മാറ്റി. ഓൾഡ് ട്രാഫഡിൽ നടന്ന മത്സരത്തിനിടെ സ്വന്തം ആരാധകരിൽനിന്നു തന്നെ യുണൈറ്റഡിനെതിരെ ചാന്റുകൾ ഉയർന്നു.
English Summary:
manchester united crash out of fa cup
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.