പ്ലേ ഓഫിന് മുൻപ് ആത്മവിശ്വാസമുയർത്തി എഫ്സി ഗോവ; മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിനെ 2–0ന് തോൽപ്പിച്ചു

Mail This Article
×
ഗോവ ∙ ഐഎസ്എൽ പ്ലേ ഓഫിന് മുൻപ് ജയത്തോടെ ആത്മവിശ്വാസമുയർത്തി എഫ്സി ഗോവ. പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിനെ 2–0നാണ് രണ്ടാംസ്ഥാനക്കാരായ ഗോവ വീഴ്ത്തിയത്. 40–ാം മിനിറ്റിൽ ഐകർ ഗുറോടെസനയും 86–ാം മിനിറ്റിൽ പദം ഛേത്രിയും ഗോവൻ ക്ലബ്ബിനായി വലകുലുക്കി.
ഐഎസ്എൽ പോയിന്റ് പട്ടികയിൽ നേരത്തേ രണ്ടാംസ്ഥാനമുറപ്പിച്ച എഫ്സി ഗോവയ്ക്ക് 23 മത്സരങ്ങളിൽ നിന്ന് 48 പോയിന്റുണ്ട്. 23 മത്സരങ്ങളിൽനിന്ന് 53 പോയിന്റുമായി ഒന്നാംസ്ഥാനം ഉറപ്പിച്ച മോഹൻ ബഗാനുമായുള്ള ഒരു മത്സരം മാത്രമാണ് ലീഗ് റൗണ്ടിൽ ഇനി ഗോവയ്ക്ക് ബാക്കിയുള്ളത്.
സീസണിലെ 15–ാം തോൽവി വഴങ്ങിയ മുഹമ്മദൻസ് പോയിന്റ് പട്ടികയിലെ അവസാന സ്ഥാനവും (12 പോയിന്റ്) ഇന്നലെ ഉറപ്പിച്ചു.
English Summary:
FC Goa secures a crucial 2-0 victory over Mohammedan Sporting, boosting their confidence ahead of the ISL playoffs. Goals from Iker Gurrutxaga and Brandon Fernandes sealed the win, solidifying Goa's second-place finish.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.