32 ടീമുകളുമായി യുഎസിൽ നടത്തുന്ന ക്ലബ് ലോകകപ്പ് മഹാസംഭവമാക്കാൻ ഫിഫ; സമ്മാനത്തുക 8700 കോടി രൂപ!

Mail This Article
×
സൂറിക്ക് ∙ 32 ടീമുകളെ പങ്കെടുപ്പിച്ച് ഈ വർഷം യുഎസിൽ നടത്തുന്ന ക്ലബ് ലോകകപ്പ് മഹാസംഭവമാക്കാൻ ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫ. ലോകകപ്പിൽ ആകെ സമ്മാനത്തുകയായി 100 കോടി യുഎസ് ഡോളർ (ഏകദേശം 8700 കോടി രൂപ) നൽകുമെന്ന് ഫിഫ അറിയിച്ചു.
യുഎസിലെ 12 നഗരങ്ങളിലായി ജൂൺ 14 മുതൽ ജൂലൈ 13 വരെയാണ് ടൂർണമെന്റ്. 14ന് മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്‌ലിയും ലയണൽ മെസ്സിയുടെ ഇന്റർ മയാമിയും തമ്മിലാണ് ഉദ്ഘാടന മത്സരം.
English Summary:
Club World Cup: Club World Cup prize money reaches a record-breaking ₹8700 crore. The expanded 32-team tournament, hosted in the US, promises to be a spectacular event.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.