ADVERTISEMENT

പാരിസ് ∙ ഫുട്ബോൾ ലോകകപ്പിന്റെ 100–ാം വാർഷിക ചാംപ്യൻഷിപ് നടക്കുന്ന 2030ൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആക്കി വർധിപ്പിക്കാൻ ആലോചന.  മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ, അർജന്റീന, പാരഗ്വായ്, യുറഗ്വായ് എന്നിവിടങ്ങളിലായാണ് 2030 ലോകകപ്പ് നടക്കുക.

കഴിഞ്ഞ ദിവസം നടന്ന ഫിഫ കൗൺസിലിലാണ് ഇതേക്കുറിച്ച് ആലോചന വന്നത്. 64 ടീമുകളുടെ ലോകകപ്പ് നടത്തിയാലുള്ള സാമ്പത്തിക നേട്ടം ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു പഠിച്ച ശേഷമാകും അന്തിമ തീരുമാനം. ഖത്തറിൽനടന്ന കഴിഞ്ഞ ലോകകപ്പിൽ വരെ 32 ടീമുകളാണു പങ്കെടുത്തത്. യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന അടുത്ത ലോകകപ്പിൽ ടീമുകളുടെ എണ്ണം 48 ആക്കി വർധിപ്പിച്ചിരുന്നു.

English Summary:

2030 World Cup: FIFA Mulls 64-Team World Cup for 2030 Centenary

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com