ADVERTISEMENT

ജിദ്ദ ∙ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ചു തിളങ്ങിയപ്പോൾ സൗദി അറേബ്യൻ ക്ലബ് അൽ നസ്‌ർ എഎഫ്സി ചാംപ്യൻസ് ലീഗ് ഏലീറ്റ് ഫുട്ബോൾ സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനലിൽ ജപ്പാൻ ടീം യോകോഹാമ എഫ്. മറീനോസിനെ 4–1നു തോൽപിച്ചു. 38–ാം മിനിറ്റിലായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. ജോൺ ഡുറാൻ (2 ഗോൾ), സാദിയോ മാനെ എന്നിവരും സൗദി ക്ലബ്ബിനായി ഗോൾ നേടി. ബുധനാഴ്ചത്തെ സെമിയി‍ൽ ഖത്തർ ക്ലബ് അൽ സാദ് – ജപ്പാൻ ക്ലബ് കവാസാക്കി ഫ്രന്റെയ്‌ൽ ജേതാക്കളെയാണ് അൽ– നസ്‌ർ നേരിടുക. 

English Summary:

Cristiano Ronaldo led Al Nassr to victory over Yokohama F. Marinos in the AFC Champions League quarterfinals, securing their place in the semi-finals. The Saudi Arabian club showcased impressive teamwork to secure a 4-1 win.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com