ADVERTISEMENT

 ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ക്രിസ്റ്റൽ പാലസുമായി 1–1 സമനില വഴങ്ങിയ നോട്ടിങ്ങാം ഫോറസ്റ്റിന്റെ ചാംപ്യൻസ് ലീഗ് മോഹങ്ങൾ മങ്ങി. സീസണിൽ എറെക്കാലത്തും പോയിന്റ് പട്ടികയിൽ 3–ാം സ്ഥാനത്തുണ്ടായിരുന്ന നോട്ടിങ്ങാം ഫോറസ്റ്റിനു കഴിഞ്ഞ 5 മത്സരങ്ങളിലെ മോശം പ്രകടനമാണ് തിരിച്ചടിയായത്. 5 കളികളിൽ ഒന്നിൽ മാത്രമാണു ഫോറസ്റ്റിനു ജയിക്കാനായത്; 3 എണ്ണം തോറ്റു. 60–ാം മിനിറ്റിൽ എബരേച്ചി എസിയുടെ പെനൽറ്റി ഗോളിൽ, ആതിഥേയരായ ക്രിസ്റ്റൽ പാലസ് 1–0 ലീഡെടുത്തു. 4 മിനിറ്റിനകം മറ്റൊരു പെനൽറ്റിയിൽനിന്ന് ബ്രസീൽ താരം മുരിലോ നോട്ടിങ്ങാമിനായി സ്കോർ ചെയ്തു (1–0). 

ഈ മത്സരം ജയിച്ചിരുന്നെങ്കിൽ നോട്ടിങ്ങാം ഫോറസ്റ്റിനു പോയിന്റ് നില മെച്ചപ്പെടുത്തി ചാംപ്യൻസ് ലീഗ് സാധ്യതാമേഖലയിൽ എത്താമായിരുന്നു.  61 പോയിന്റുമായി 6–ാം സ്ഥാനത്താണിപ്പോൾ നോട്ടിങ്ങാം ഫോറസ്റ്റ്. ചെൽസി (63 പോയിന്റ്; 5–ാം സ്ഥാനം), ന്യൂകാസിൽ (63, 4–ാം സ്ഥാനം), മാഞ്ചസ്റ്റർ സിറ്റി (64– 3–ാം സ്ഥാനം) എന്നിവ നോട്ടിങ്ങാമിനെക്കാൾ ചെറിയ പോയിന്റ് വ്യത്യാസത്തിൽ മെച്ചപ്പെട്ട സ്ഥാനങ്ങളിലുണ്ട്.

English Summary:

Premier League Update: Champions League hopes for Nottingham Forest dimmed after a disappointing draw. The 1-1 tie against Crystal Palace leaves them needing a strong finish to the season to secure a top-four spot.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com