അലോൻസോ ലെവർക്യുസൻ വിടുന്നു; റയലിലേക്കെന്ന് സൂചന

Mail This Article
×
ലെവർക്യുസൻ ∙ കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെ ജർമൻ ക്ലബ് ബയെർ ലെവർക്യുസൻ വിടുകയാണെന്നറിയിച്ച് സ്പാനിഷ് പരിശീലകൻ സാബി അലോൻസോ. കാർലോ ആഞ്ചലോട്ടിക്കു ശേഷം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിന്റെ പരിശീലകനാകാൻ അലോൻസോ ധാരണയിലെത്തിയതായാണ് വിവരം. മുൻ റയൽ താരമാണ് നാൽപത്തിമൂന്നുകാരനായ അലോൻസോ.
ഇന്നലെ പരിശീലന സെഷനു മുന്നോടിയായാണ് ഈ സീസൺ അവസാനം ക്ലബ് വിടാനുള്ള തീരുമാനം അലോൻസോ കളിക്കാരെ അറിയിച്ചത്. കഴിഞ്ഞ വർഷം ലെവർക്യുസനെ ഒരു മത്സരം പോലും തോൽക്കാതെ ബുന്ദസ്‌ലിഗ കിരീടത്തിലേക്കും ജർമൻ കപ്പ് വിജയത്തിലേക്കും അലോൻസോ നയിച്ചിരുന്നു. ഇത്തവണ ബുന്ദസ്‌ലിഗയിൽ ബയൺ മ്യൂണിക്കിനു പിന്നിൽ രണ്ടാമതാണ് ലെവർക്യുസൻ.
English Summary:
Alonso leaves Leverkusen: indications point to Real Madrid
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.