ADVERTISEMENT

പാരിസ് ∙ പിഎസ്ജി ആരാധകരുടെ വിജയാഘോഷം അതിരുവിട്ടതോടെ പാരിസിൽ 2 പേർ മരിച്ചു. 192 പേർക്കു പരുക്കേറ്റു. ചാംപ്യൻസ് ലീഗ് വിജയത്തിനു പിന്നാലെ ശനിയാഴ്ച രാത്രി പാരിസിലും ഫ്രാൻസിലെ വിവിധയിടങ്ങളിലും വലിയ ആഘോഷമാണു നടന്നത്. ആരാധകരുടെ അക്രമത്തിൽ കുത്തേറ്റാണ് ഒരു കൗമാരക്കാരൻ മരിച്ചത്.

മറ്റൊരു ഇരുപതുകാരന് ആൾക്കൂട്ടത്തിലേക്കു വാഹനം ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായി. അക്രമികളായ അഞ്ഞൂറോളം പേരെ വിവിധ സ്ഥലങ്ങളിൽ അറസ്റ്റ് ചെയ്തതായി ഫ്ര‍ഞ്ച് പൊലീസ് അധികൃതർ അറിയിച്ചു.

കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ, പാരിസിൽ ഞായറാഴ്ച നടന്ന ട്രോഫി പരേഡിനു കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

English Summary:

PSG Champions League Win Ends in Tragedy: Two Dead, Hundreds Injured in Paris

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com