അന്ന് അച്ഛൻ; ഇന്നു മകൻ

Mail This Article
×
മ്യൂണിക് ∙ നേഷൻസ് ലീഗ് സെമിയിൽ പകരക്കാരനായി ഇറങ്ങി ഗോൾ നേടിയ പോർച്ചുഗൽ താരം ഫ്രാൻസിസ്കോ കോൺസൈസോ അത്യപൂർവമായൊരു റെക്കോർഡുമായാണ് കളം വിട്ടത്. 25 വർഷം മുൻപ് പോർച്ചുഗൽ ജർമനിക്കെതിരെ അവസാനമായി ജയിച്ച മത്സരത്തിൽ ഹാട്രിക് നേടിയതു ഫ്രാൻസിസ്കോയുടെ പിതാവ് സെർജിയോ കോൺസൈസോ ആയിരുന്നു. പിന്നീട് ഒരു മത്സരം പോലും ജയിക്കാൻ പോർച്ചുഗലിനായില്ല.
കാൽനൂറ്റാണ്ടു നീണ്ട തോൽവിക്കഥയ്ക്കു ബുധൻ രാത്രി പോർച്ചുഗൽ അറുതിവരുത്തിയപ്പോൾ ആദ്യഗോൾ പിറന്നതു മകൻ ഫ്രാൻസിസ്കോയുടെ കാലുകളിൽനിന്ന്. ഇറ്റാലിയൻ ക്ലബ് യുവന്റസിന്റെ വിങ്ങറാണ് ഇരുപത്തിരണ്ടുകാരൻ ഫ്രാൻസിസ്കോ. ഇറ്റാലിയൻ ക്ലബ് എസി മിലാന്റെ പരിശീലകനാണിപ്പോൾ പിതാവ് സെർജിയോ കോൺസൈസോ.
English Summary:
Father's Legacy: Francisco Conceição Secures Historic Portugal Victory
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.