ADVERTISEMENT

ചിയാങ് മായ് (തായ്‌ലൻഡ്) ∙ എഎഫ്സി ഏഷ്യൻ കപ്പ് വനിതാ ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ തീമോർ ലെഷ്തിനെതിരായ മത്സരത്തിനിടെ പരുക്കേറ്റ ഇന്ത്യൻ താരം സൗമ്യ ഗുഗുലോത്തിനെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. മത്സരത്തിന്റെ രണ്ടാം പകുതിയിലാണു സൗമ്യയ്ക്കു പരുക്കേറ്റത്. മൂക്കിന്റെ അസ്ഥി പൊട്ടിയതായി വ്യക്തമായതോടെ ഇരുപത്തിനാലുകാരി തെലങ്കാന താരത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശസ്ത്രക്രിയ വിജയമായെന്നും സൗമ്യ ടീം ഹോട്ടലിൽ വിശ്രമിക്കുകയാണെന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. മനീഷ കല്യാൺ രണ്ടു ഗോ‍ൾ നേടിയ മത്സരം 4–0ന് ഇന്ത്യ ജയിച്ചിരുന്നു. 2 കളികൾ ജയിച്ച ഇന്ത്യ 6 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാമതാണ്. നാളെ ഇറാഖിനെതിരെയും ശനിയാഴ്ച തായ്‌ലൻഡിനെതിരെയുമാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങൾ.

English Summary:

Soumya Guguloth underwent surgery after a nasal bone injury during the Asian Cup qualifier. The Indian footballer is recovering after a successful surgery and India leads Group B after winning two matches.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com