ADVERTISEMENT

മഡ്രിഡ്∙ സ്പെയിനിൽ വച്ചുണ്ടായ കാർ അപകടത്തിൽ അകാലത്തിൽ പൊലിഞ്ഞ ലിവർപൂളിന്റെ ഇരുപത്തെട്ടുകാരനായ പോർച്ചുഗീസ് താരം ഡിയേഗോ ജോട്ട വിവാഹിതനായത് ഏതാനും ദിവസങ്ങൾക്കു മുൻപ്. ബാല്യകാല സുഹൃത്തും ദീർഘകാല പങ്കാളിയുമായ റൂത്ത് കാർഡോസോയെ ഇക്കഴിഞ്ഞ ജൂൺ 22നാണ് ജോട്ട വിവാഹം ചെയ്തത്. ഇരുവർക്കും മൂന്നു കുഞ്ഞുങ്ങളുമുണ്ട്. ഭാര്യയ്ക്കും മക്കൾക്കും ഒപ്പമുള്ള വിവാഹ ചിത്രങ്ങൾ ജോട്ട സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. കാത്തുകാത്തിരുന്ന് ഒടുവിൽ വിവാഹമെന്ന സ്വപ്നം യാഥാർഥ്യമായതിന്റെ ആഹ്ലാദാരവങ്ങളിലേക്കാണ് ജോട്ടയുടെ ദാരുണമായ മരണ വാർത്ത എത്തിയത്.

വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിൽ വ്യാഴാഴ്ച പുലർച്ചെ 12.30നാണ് അപകടം സംഭവിച്ചത്. ബെനവെന്റെയിലേക്കുള്ള യാത്രയ്‌ക്കിടെ, സ്പെയിനിലെ പൗരാണിക നഗരമായ വല്ലാദോലിദിന് 70 മൈൽ പടിഞ്ഞാറായി പലാസിയോസ് ഡി സനാബ്രിയയ്ക്കു സമീപമുള്ള റെയാസ് ബജാസ് ഹൈവേയിൽ (എ–52) കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കത്തുകയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ടയർ പൊട്ടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചു. കാറിൽ ജോട്ടയ്‌ക്കൊപ്പം ഉണ്ടായിരുന്ന പ്രഫഷനൽ ഫുട്ബോൾ താരം കൂടിയായ സഹോദരൻ ആന്ദ്രെ സിൽവയും (26) അപകടത്തിൽ മരിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ ഡിയേഗോ ജോട്ട സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിവാഹ ചിത്രങ്ങൾ കാണാം:

Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് X/DiogoJotaൽ നിന്ന് എടുത്തിട്ടുളളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്.

English Summary:

Diego Jota, Liverpool football player, tragically passed away in a car accident in Spain. The accident occurred just days after his marriage to his long-time partner, Ruth Cardoso

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com