ADVERTISEMENT

ചിയാങ് മായ് (തായ്‌ലൻഡ്) ∙ എഎഫ്സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ഇന്ത്യയ്ക്കു തുടർച്ചയായ 3–ാം വിജയം. ഇറാഖിനെ 5–0ന് തോൽപിച്ച ഇന്ത്യ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. സംഗീത ബിസ്ഫോർ, മനീഷ കല്യാൺ, കാർത്തിക അംഗമുത്തു, ഫൻജോബാം നിർമല ദേവി, നോങ്മൈതേം രത്തൻബാല ദേവി എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളടിച്ചവർ.

ഇതോടെ 3 കളികളിൽ ഇന്ത്യയുടെ ആകെ ഗോൾ നേട്ടം 22 ആയി. ഗ്രൂപ്പ് ബിയിൽ 9 പോയിന്റുമായി ലീഡ് ചെയ്യുന്ന ഇന്ത്യയുടെ ഗോൾ വ്യത്യാസം +22 ആണ്. തായ്‌ലൻഡാണ് രണ്ടാമത്. ഇതോടെ, ശനിയാഴ്ച നടക്കുന്ന ഇന്ത്യ – തായ്‌ലൻഡ് മത്സരഫലം ഏഷ്യൻ കപ്പ് ഫൈനൽ റൗണ്ടിനു യോഗ്യത നേടിയവരെ നിർണയിക്കും.

English Summary:

AFC Women's Asian Cup: Indian women's football team continues its winning streak. The team defeated Iraq 5-0 in the AFC Women's Asian Cup qualifiers, securing their top position in Group B and setting up a crucial match against Thailand.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com