Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് സ്വീകരണം

asian-games-medal (ചിത്രം: ട്വിറ്റര്‍)

ന്യൂഡൽഹി ∙ ഏഷ്യൻ ഗെയിംസ് മെഡൽനേട്ടത്തിൽ ചരിത്രമെഴുതിയ ഇന്ത്യൻ താരനിരയ്ക്ക് തലസ്ഥാന നഗരിയിൽ ഉജ്വല സ്വീകരണം. കേന്ദ്ര സർക്കാരിന്റെ ആഭിമുഖ്യത്തിൽ കായികമന്ത്രാലയം ഒരുക്കിയ സ്വീകരണച്ചടങ്ങിൽ, മെഡൽ ജേതാക്കൾക്ക് കാഷ് പ്രൈസുകളും സമ്മാനിച്ചു.

സ്വർണജേതാക്കൾക്ക് 40 ലക്ഷം രൂപ, വെള്ളി, വെങ്കലമെഡൽ ജേതാക്കൾക്ക് യഥാക്രമം 20 ലക്ഷം, 10 ലക്ഷം രൂപ എന്നിങ്ങനെയാണു സമ്മാനത്തുക നൽകിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, കായികമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് എന്നിവർക്കു പുറമെ, മന്ത്രിമാരായ കിരൺ റിജ്ജു, മഹേഷ് ശർമ, സ്പോർട്സ് സെക്രട്ടറി രാഹുൽ ഭട്നാഗർ, ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദർ ബത്ര തുടങ്ങിയവരും പങ്കെടുത്തു. 

related stories