Activate your premium subscription today
ഇസ്ലാമാബാദ്∙ ചാംപ്യൻസ് ട്രോഫിക്കായി 869 കോടി ചെലവഴിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) 85 ശതമാനം നഷ്ടം നേരിട്ടുവെന്ന ഇന്ത്യൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ തള്ളി പാക്ക് അധികൃതർ. ഫെബ്രുവരി 19 മുതൽ മാർച്ച് ഒൻപതു വരെ പാക്കിസ്ഥാനിലും ദുബായിലുമായി നടന്ന ടൂർണമെന്റ് പാക്ക് ബോർഡിന് വൻ സാമ്പത്തിക
മുംബൈ∙ ഒരു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിനു ശേഷം ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് 58 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). പാക്കിസ്ഥാൻ ആതിഥ്യം വഹിച്ച ടൂർണമെന്റിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും നിഷ്പക്ഷ വേദിയെന്ന നിലയിൽ ദുബായിലാണ്
ഇസ്ലാമാബാദ്∙ മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്ന കാത്തിരിപ്പിനു ശേഷം ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ഐസിസി ടൂർണമെന്റ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് (പിസിബി) സമ്മാനിച്ചത് കോടിക്കണക്കിനു രൂപയുടെ ബാധ്യതയെന്ന് റിപ്പോർട്ട്. ഏതാണ്ട് 869 കോടിയോളം രൂപയുടെ നഷ്ടമാണ് ചാംപ്യൻസ് ട്രോഫി നടത്തിപ്പിലൂടെ പിസിബി
ഐപിഎലിലെ ഏറ്റവും സ്ഥിരതയുള്ള ടീം ഏതാണ്? ആരാധകർക്കിടയിൽ അവകാശവാദങ്ങൾ പലതുണ്ടെങ്കിലും കണക്കുകളിൽ ആ ‘കിരീടം’ ഒരു ടീമിന് മാത്രം അവകാശപ്പെട്ടതാണ്; ചെന്നൈ സൂപ്പർ കിങ്സ്. വിലക്കുമൂലം നഷ്ടമായ രണ്ടു സീസൺ ഒഴിച്ചുനിർത്തിയാൽ, 15 സീസണുകളിലായി 12 തവണ പ്ലേ ഓഫിലെത്തിയ, 10 തവണ ഫൈനൽ കളിച്ച, 5 തവണ കിരീടമുയർത്തിയ ടീം. 14 വർഷം ഒരേ ക്യാപ്റ്റനു കീഴിൽ കളിച്ചെന്ന പ്രത്യേകതയും ചെന്നൈയ്ക്കു മാത്രം സ്വന്തം. എം.എസ്.ധോണിയും സംഘവും - ഐപിഎൽ തുടങ്ങിയ കാലം മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മേൽവിലാസം ഇതായിരുന്നു. കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ധോണി ക്യാപ്റ്റന്റെ ‘തലപ്പാവ്’ അഴിച്ചത്. പിൻഗാമിയായി എത്തിയ യുവതാരം ഋതുരാജ് ഗെയ്ക്വാദിന്റെ നേതൃത്വത്തിൽ ടീം മികച്ച പ്രകടനം നടത്തിയെങ്കിലും പ്ലേ ഓഫിലെത്തിയില്ല. പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായാണ് കഴിഞ്ഞ സീസൺ അവസാനിപ്പിച്ചത്. 18-ാം സീസണിൽ എത്തിനിൽക്കുമ്പോഴും ‘അൺ ക്യാപ്ഡ്’ പ്ലെയറായി ധോണി ചെന്നൈയ്ക്കൊപ്പമുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേൾക്കുന്ന പതിവു പല്ലവി ഈ സീസണിനു മുൻപും അന്തരീക്ഷത്തിലുണ്ട്; ധോണിയുടെ അവസാന ഐപിഎൽ സീസൺ. മെഗാ ലേലത്തിനു മുന്നോടിയായി ധോണിയെ ചെന്നൈ നിലനിർത്തിയ സാഹചര്യത്തിൽ ഇത്തവണ ‘തല’യുടെ വിരമിക്കൽ അഭ്യൂഹത്തിന് അത്ര പഞ്ചില്ല. എങ്കിലും ആറാം കിരീടമുയർത്തി തലയുയർത്തി നിൽക്കാൻ തന്നെയാകും ചെന്നൈ കളത്തിലിറങ്ങുക. ‘വയസ്സന്മാരുടെ ടീം’ അഥവാ ഡാഡ്സ് ആർമി എന്ന പഴി ചെന്നൈയ്ക്കു പണ്ടേയുള്ളതാണ്. എന്നാൽ ഈ വിമർശനം ശക്തമായപ്പോഴൊക്കെ മുപ്പതു പിന്നിട്ട ‘വയസ്സന്മാരെ’വച്ച് കപ്പടിച്ച ചരിത്രമാണ് ചെന്നൈയ്ക്കുള്ളത്. ഇത്തവണ മെഗാ ലേലത്തിൽ വെറ്ററൻ താരം ആർ.അശ്വിനെയാണ് ചെന്നൈ 9.75 കോടിക്ക് ടീമിലെത്തിച്ചത്. പതിനെട്ട് അടവുമായി ചെന്നൈയുടെ പുതിയ സീസണിനും ഇതാ ‘വിസിൽ’ മുഴങ്ങുന്നു.
മുംബൈ∙ ചാംപ്യൻസ് ട്രോഫി കിരീടനേട്ടത്തിന്റെ അലയൊലികൾ അടങ്ങും മുൻപേ, ഇന്ത്യൻ ടീമിന്റെ സപ്പോർട്ടിങ് സ്റ്റാഫിലെ നിർണായക സ്ഥാനത്തുനിന്ന് രാജി. ജയ് ഷാ ബിസിസിഐ സെക്രട്ടറിയായിരിക്കെ തുടക്കമിട്ട സ്പോർട്സ് സയൻസ് വിഭാഗത്തിന്റെ തലവൻ നിതിൻ പട്ടേലാണ് സ്ഥാനം രാജിവച്ചത്. പരുക്കേൽക്കുന്ന ഇന്ത്യൻ താരങ്ങളുടെ വിദഗ്ധ
ചെന്നൈ∙ ചാംപ്യൻസ് ട്രോഫി തിളക്കത്തിൽ അഭിനന്ദനങ്ങൾക്കു നടുവിലാണെങ്കിലും, ജീവിതത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ഇന്ത്യൻ താരം വരുൺ ചക്രവർത്തി. 2021ലെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ നോക്കൗട്ടിലെത്താതെ പുറത്തായപ്പോൾ, ഒട്ടേറെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി വരുൺ വെളിപ്പെടുത്തി.
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചാംപ്യൻസ് ട്രോഫി വിജയത്തെക്കുറിച്ച് ചോദിച്ചയാളെ ‘ഓടിച്ചുവിട്ട’ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണിയുടെ പ്രതികരണത്തെച്ചൊല്ലി സമൂഹമാധ്യമങ്ങളിൽ വിവാദവും ചർച്ചയും. വിമാനത്താവളത്തിൽനിന്ന് സുരക്ഷാ സന്നാഹത്തോടൊപ്പം പുറത്തേക്കു വരുമ്പോഴാണ്, കാത്തുനിന്ന ഒരാൾ
ന്യൂഡൽഹി∙ അഭ്യൂഹങ്ങൾക്കും ആരാധകരുടെ കാത്തിരിപ്പിനും വിരാമമിട്ട് ഇന്ത്യൻ പ്രിമിയർ ലീഗിന്റെ (ഐപിഎൽ) പുതിയ സീസണിലേക്ക് ഡൽഹി ക്യാപിറ്റൽസ് നായകനായി ഇന്ത്യൻ താരം അക്ഷർ പട്ടേലിനെ പ്രഖ്യാപിച്ചു. നായകസ്ഥാനത്തേക്ക് കണ്ണുവച്ച് താരലേലത്തിൽ സ്വന്തമാക്കിയ കെ.എൽ. രാഹുൽ താൽപര്യക്കുറവ് അറിയിച്ചതോടെയാണ് ഓൾറൗണ്ടറായ
ബംഗ്ലദേശിനെപ്പോലുള്ള ടീമുകൾ ‘വൈറ്റ്വാഷ്’ ചെയ്തിട്ടു പോകുന്ന അവസ്ഥയിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമെന്ന് പാക്കിസ്ഥാന്റെ മുൻ താരം കമ്രാൻ അക്മൽ. ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പാക്കിസ്ഥാന് പുറത്തായതിനു പിന്നാലെയാണു അക്മലിന്റെ പ്രതികരണം. ചാംപ്യൻസ് ട്രോഫി ഗ്രൂപ്പിലെ ഒരു മത്സരവും വിജയിക്കാതെയാണ് ആതിഥേയരായ പാക്കിസ്ഥാൻ പുറത്തായത്.
മെൽബൺ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ എല്ലാ മത്സരങ്ങളും ഒറ്റ വേദിയിൽ കളിച്ചതിന്റെ മുൻതൂക്കം ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട് എന്ന വാദത്തെ പിന്തുണച്ചും, ഈ വിവാദവുമായി ബന്ധപ്പെട്ട് പുതിയൊരു വാദം ഉയർത്തിയും ഓസ്ട്രേലിയൻ പേസ് ബോളർ മിച്ചൽ സ്റ്റാർക്ക് രംഗത്ത്. എല്ലാ മത്സരങ്ങളും ദുബായിൽ കളിച്ചതിന്റെ ഗുണം
പാക്കിസ്ഥാനു യോഗ്യതയില്ലാത്തതു കൊണ്ടാണ് പിസിബി പ്രതിനിധിയെ ചാംപ്യൻസ് ട്രോഫി സമ്മാനദാന വേദിയിൽ നിർത്താതിരുന്നതെന്ന് മുൻ പാക്ക് താരം കമ്രാൻ അക്മൽ. ചാംപ്യൻസ് ട്രോഫി വിജയികൾക്കുള്ള സമ്മാനദാനത്തിന്റെ സമയത്ത് ആതിഥേയരായ പാക്കിസ്ഥാന്റെ പ്രതിനിധി വേദിയിൽ ഇല്ലാത്തതിൽ വിവാദം തുടരുന്നതിനിടെയായിരുന്നു
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി ഐപിഎൽ കിരീടം വിജയിച്ചിട്ടും ആഗ്രഹിച്ച രീതിയിലുള്ള അംഗീകാരം തനിക്കു ലഭിച്ചിരുന്നില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ. ചാംപ്യൻസ് ട്രോഫിയിലെ ഗംഭീര പ്രകടനത്തിനു പിന്നാലെയാണ് മോശം അനുഭവങ്ങളെക്കുറിച്ച് അയ്യർ മനസ്സു തുറന്നത്. ബിസിസിഐയുടെ വാർഷിക കരാറിൽനിന്നടക്കം പുറത്തായി
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തെ പുകഴ്ത്തി പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ചാംപ്യൻസ് ട്രോഫിയിൽ കളിച്ച വിവിധ ടീമുകളിൽനിന്ന് താരങ്ങളെ എടുത്തു ‘വേള്‍ഡ് ഇലവനെ’ ഉണ്ടാക്കി കളിപ്പിച്ചാലും ഇന്ത്യയെ തോൽപിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ലെന്ന് ഷാഹിദ് അഫ്രീദി ഒരു പാക്ക് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു. ചാംപ്യൻസ് ട്രോഫി ഫൈനലിൽ
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ സ്പിന്നർമാർ പന്തെറിയുമ്പോൾ വിക്കറ്റ് കീപ്പറായി കളിക്കുന്നത് അത്ര രസമുള്ള കാര്യമല്ലെന്ന് ഇന്ത്യൻ താരം കെ.എൽ. രാഹുൽ. ഫൈനലിനു ശേഷം സഞ്ജന ഗണേശനുമായി സംസാരിക്കുന്നതിനിടെയാണു രാഹുലിന്റെ പ്രതികരണം. ഇന്ത്യൻ സ്പിന്നർമാരോടൊപ്പം വിക്കറ്റ് കീപ്പറായി കളിക്കുന്നത് എത്രത്തോളം രസകരമായിരുന്നെന്നാണ്
ചാംപ്യൻസ് ട്രോഫിയുടെ അരങ്ങൊഴിഞ്ഞതോടെ ക്രിക്കറ്റ് ലോകത്ത് ഐപിഎലിന്റെ ആവേശം ഉയർന്നുതുടങ്ങി. ദേശീയ ടീമുകളുടെ ഭാഗമായിരുന്ന പ്രധാന താരങ്ങളെല്ലാം ഐപിഎൽ ടീം ക്യാംപുകളിൽ എത്തിത്തുടങ്ങി. മാർച്ച് 22ന് ഐപിഎൽ 18–ാം സീസൺ തുടങ്ങാനിരിക്കെ, സ്ക്വാഡിൽ ബാക്കിയുള്ള സ്ലോട്ടുകൾ നികത്തുന്നതിനും പരുക്കേറ്റ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്തുന്നതിനുമുള്ള ഓട്ടത്തിലാണ് ടീമുകൾ. താരലേലത്തിൽ തഴയപ്പെട്ടെങ്കിലും ചാംപ്യൻസ് ട്രോഫിയിൽ മികവു തെളിയിച്ചതോടെ ഐപിഎൽ ടീമുകളുടെ വിളി കാത്തിരിക്കുന്ന കളിക്കാരും കുറവല്ല. അത്തരം ചില താരങ്ങൾ ഇതാ...
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിലെ കിരീട നേട്ടത്തിനു പിന്നാലെ ഇന്ത്യൻ താരങ്ങൾ നാട്ടിലേക്കു തിരിച്ചെത്തിയിട്ടും വലിയ ആഘോഷ പരിപാടികൾ ബിസിസിഐ സംഘടിപ്പിച്ചിട്ടില്ല. ടീമംഗങ്ങൾ ഇന്ത്യയിലേക്കു തിരിച്ചെത്തിയെങ്കിലും ഉടൻ തന്നെ ഐപിഎല്ലിന്റെ തിരക്കുകളിലേക്കു കടക്കും. അടുത്ത ആഴ്ച അവസാനത്തോടെ ഐപിഎൽ മത്സരങ്ങൾ ആരംഭിക്കേണ്ടതിനാൽ ബിസിസിഐയ്ക്കും ഒരുങ്ങേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് തുറന്ന ബസിൽ സ്വീകരണം നൽകുന്നതടക്കമുള്ള ആഘോഷങ്ങൾ വേണ്ടെന്നു ടീം മാനേജ്മെന്റ് തീരുമാനിച്ചത്.
മൊബൈൽ ഫോണുകൾ, താക്കോൽ, പാസ്പോര്‍ട്ട് തുടങ്ങി പ്ലേയിങ് ഇലവനിലെ മാറ്റത്തെക്കുറിച്ചുവരെ മറന്നുപോകുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമയുടെ ദൗർബല്യം ക്രിക്കറ്റ് ആരാധകർക്കിടയിൽ പ്രശസ്തമാണ്. മറവിയുടെ പേരിൽ സഹതാരങ്ങൾ തന്നെ കളിയാക്കാറുണ്ടെന്ന് രോഹിത്ത് തന്നെ മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ലോകക്രിക്കറ്റിന്റെ തറവാടായ ഇംഗ്ലണ്ടിലെ ലോഡ്സിൽ, കപിൽദേവും സംഘവും ഇന്ത്യയുടെ പ്രഥമ ലോകകപ്പ് കിരീടം ഏറ്റുവാങ്ങിയിട്ട് 42 വർഷമാകുന്നു. ഇന്ത്യൻ ക്രിക്കറ്റിന്റെ താരോദയം പ്രഖ്യാപിക്കപ്പെട്ട മുഹൂർത്തമായിരുന്നു അത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സംഘടിപ്പിക്കുന്ന ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകളിലെ ഇന്ത്യൻ ജൈത്രയാത്രകളിൽ ഒടുവിലത്തേതാണ് ഞായറാഴ്ച ദുബായിൽ നാം ഉയർത്തിയ ചാംപ്യൻസ് ട്രോഫി.
ചാംപ്യൻസ് ട്രോഫിയിലെ കിരീടനേട്ടത്തിനു ശേഷം നാട്ടിൽ തിരിച്ചെത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും. ഫൈനലിൽ ന്യൂസീലൻഡിനെതിരായ നാലു വിക്കറ്റു വിജയത്തിനു പിന്നാലെ തിങ്കളാഴ്ച തന്നെ താരങ്ങൾ ടീം ക്യാംപ് വിട്ടിരുന്നു. ന്യൂഡൽഹിയിലാണ് പരിശീലകൻ ഗൗതം ഗംഭീർ വിമാനമിറങ്ങിയത്.
ദുബായ് ∙ അഭ്യൂഹങ്ങൾ അവസാനിപ്പിച്ച്, ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിനു ശേഷമുള്ള മാധ്യമസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രഖ്യാപനം: ‘‘ഞാൻ ഇപ്പോൾ ഏകദിനത്തിൽനിന്നു വിരമിക്കുന്നില്ല. ഊഹാപോഹങ്ങളിൽനിന്ന് എല്ലാവരും വിട്ടുനിൽക്കുക..’’. എന്നാൽ മറ്റൊരു അഭിമുഖത്തിൽ 2027 ഏകദിന ലോകകപ്പിലും കളിക്കുമോയെന്നു ചോദ്യമുയർന്നപ്പോൾ അടുത്ത മാസം 38 വയസ്സ് തികയുന്ന രോഹിത് വീണ്ടും നയം വ്യക്തമാക്കി. ‘‘അത്രയും കാലം മുൻകൂട്ടി ഞാൻ കാര്യങ്ങൾ പ്ലാൻ ചെയ്യാറില്ല. അതിനാൽ ഒന്നും പറയാനില്ല’’. ടീമിലെ സഹതാരങ്ങളും തന്റെ സാന്നിധ്യം ഇഷ്ടപ്പെടുന്നുണ്ടെന്നാണ് പ്രതീക്ഷയെന്നും രോഹിത് കൂട്ടിച്ചേർത്തു.
ചെന്നൈ ∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ പേരിലും പ്രകടനത്തിലും ചക്രവർത്തിയായ വരുൺ ചക്രവർത്തിയെ കാത്തിരിക്കുകയാണ് അഡയാറിനടുത്ത് കോട്ടൂർപുരത്തുള്ള വീട്ടുകാർ. വരുണിന്റെ പരിശ്രമവും അധ്വാനവും രാജ്യത്തിനു മുതൽക്കൂട്ടായതിന്റെ ആഹ്ലാദത്തിലാണു കുടുംബാംഗങ്ങൾ. ഇന്നു ചെന്നൈയിലെത്തുന്ന വരുണിനെ സ്വീകരിക്കാനുള്ള ഒരുക്കവും തുടങ്ങിക്കഴിഞ്ഞു. ചാംപ്യൻസ് ട്രോഫി ഫൈനലിനിടെ വരുണിനു പരുക്കേറ്റിരുന്നു. നാട്ടിലെത്തി പരുക്ക് ഭേദമായാലുടൻ ഐപിഎൽ ക്യാംപിലേക്കു പോകും.
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സമാപന വേദിയിൽ, പാക്കിസ്ഥാൻ പ്രതിനിധിയെ അവഗണിച്ച രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെതിരെ (ഐസിസി) കടുത്ത വിമർശനവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും (പിസിബി) പാക്കിസ്ഥാന്റെ മുൻ താരങ്ങളും. ടൂർണമെന്റിന്റെ ആതിഥേയരായിട്ടും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിരീടനേട്ടം യുസ്വേന്ദ്ര ചെഹലിനൊപ്പം ആഘോഷിച്ച് ആർജെ മഹ്വാഷ്. യുസ്വേന്ദ്ര ചെഹലിനൊപ്പം ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും മഹ്വാഷ് സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ‘വിജയിച്ചു വരുമെന്നു ഞാന്‍ പറഞ്ഞിരുന്നു’– എന്നാണു മഹ്വാഷ്
ദുബായ്∙ ഇന്ത്യൻ നായകൻ രോഹിത് ശർമ ചാംപ്യൻസ് ട്രോഫി ഏറ്റുവാങ്ങുമ്പോൾ, അതേ വേദിയിൽ അൽപം മാറി കൊച്ചുകുട്ടിയേപ്പോലെ ആഹ്ലാദനൃത്തം ചവിട്ടുന്ന ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കറിന്റെ ദൃശ്യങ്ങൾ വൈറൽ. ആവേശപ്പോരാട്ടത്തിൽ ന്യൂസീലൻഡിനെ തകർത്ത് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ കിരീടം
ദുബായ്∙ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയോടു പൊരുതിത്തോറ്റ ന്യൂസീലൻഡ് ടീമിനെ പുകഴ്ത്തി ഇന്ത്യൻ സൂപ്പർതാരം വിരാട് കോലി രംഗത്ത്. വലിയ ടൂർണമെന്റുകളിൽ ഇത്ര സ്ഥിരതയോടെ കളിക്കുന്ന വേറൊരു ടീമില്ലെന്ന് കോലി ചൂണ്ടിക്കാട്ടി. സ്വന്തം പദ്ധതികൾ ഇത്രയും വിദഗ്ധമായി നടപ്പാക്കുന്ന ടീമും വേറെയില്ല. നിലവിൽ ലോകത്തിലെ
ചാംപ്യൻസ് ട്രോഫിയിലെ 5 മത്സരങ്ങൾക്കായി 4 വേദികളിലൂടെ ഏകദേശം 7150 കിലോമീറ്റർ ദൂരം ന്യൂസീലൻഡ് ടീമിനു യാത്ര ചെയ്യേണ്ടിവന്നു. എന്നാൽ, ദുബായിലെ ഹോട്ടൽ റൂമിൽനിന്ന് നേരേ ഗ്രൗണ്ടിലേക്കായിരുന്നു ഇന്ത്യൻ ടീമിന്റെ യാത്ര. സ്പിന്നർമാരെ കൂടുതൽ ഉൾപ്പെടുത്തിയ ടീം തിരഞ്ഞെടുപ്പ് മുതൽ ബാറ്റിങ് ഓർഡറിലെ പരീക്ഷണങ്ങൾവരെ പിച്ചിന്റെ മർമവും എതിരാളികളുടെ കരുത്തും തിരിച്ചറിഞ്ഞുള്ള ഗെയിം പ്ലാനാണ് ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് കിരീടനേട്ടത്തിൽ നിർണായകമായത്.
ദുബായ് ∙ കിവീസ് താരങ്ങളുടെ മനോവീര്യം തകർത്ത ആക്രമണ ബാറ്റിങ്ങിലൂടെ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഉജ്വല ടേക്ക് ഓഫ് (83 പന്തിൽ 76)..അപ്രതീക്ഷിത വിക്കറ്റ് വീഴ്ചകളുടെ സമ്മർദത്തിൽ ഉലയാതെ ശാന്തനായി സ്കോറുയർത്തി ശ്രേയസ് അയ്യരും (48) അക്ഷർ പട്ടേലും (29)..പോരാട്ടത്തിന്റെ തീവെളിച്ചം അണയാതെ ടീമിനെ ലക്ഷ്യത്തിലെത്തിച്ച് കെ.എൽ.രാഹുൽ (34 നോട്ടൗട്ട്). റൺ ചേസിനിടെ അൽപമൊന്ന് ഉലഞ്ഞെങ്കിലും ചാംപ്യൻസ് ട്രോഫി കിരീടത്തിലേക്ക് ഇന്ത്യയുടെ സേഫ് ലാൻഡിങ്.
ന്യൂഡൽഹി∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുത്ത ക്യാപ്റ്റൻ രോഹിത് ശർമയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് രംഗത്ത്. ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചുകൊണ്ട് പങ്കുവച്ച കുറിപ്പിലാണ്, ക്യാപ്റ്റൻ രോഹിത് ശർമയെയും ഷമ അഭിനന്ദിച്ചത്. ചാംപ്യൻസ് ട്രോഫിക്കിടെ രോഹിത് ശർമയുടെ
ദുബായ്∙ ‘ഇല്ല, ഞാനൊരിടത്തും പോകുന്നില്ല. ഏകദിനത്തിൽനിന്ന് വിരമിക്കുന്നുമില്ല’ – ഇന്ത്യ ഇത്തവണ ചാംപ്യൻസ് ട്രോഫി നേടിയാൽ ക്യാപ്റ്റൻ രോഹിത് ശർമ വിരമിക്കുമോ, ചാംപ്യൻസ് ട്രോഫി നേടിയില്ലെങ്കിൽ രോഹിത് ടീമിനു പുറത്താകുമോ എന്നിങ്ങനെ കഴിഞ്ഞ ദിവസങ്ങളിൽ ക്രിക്കറ്റ് ലോകത്ത് ഏറ്റവും ചർച്ചയായ ഈ രണ്ടു
ദുബായ്∙ ചാംപ്യന്‍സ് ട്രോഫിയിൽ ന്യൂസീലന്‍ഡിനെ തകർത്തെറിഞ്ഞ് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യ മൂന്നാം കിരീടം ഉയർത്തുമ്പോള്‍, പകരം വീട്ടിയത് 25 വർഷം മുൻപു സംഭവിച്ച ഒരു വേദനിപ്പിക്കുന്ന തോൽവിക്കു കൂടിയാണ്. 2000ൽ നെയ്റോബിയിൽ നടന്ന ചാംപ്യൻസ് ട്രോഫി ഫൈനലിൽ (അന്ന് ഐസിസി നോക്കൗട്ട് ട്രോഫി) ഇന്ത്യയെ തോൽപ്പിച്ചാണ് ന്യൂസീലൻഡ് കിരീടം ചൂടിയത്. അന്നു ന്യൂസീലൻഡും ജയിച്ചുകയറിയത് നാലു വിക്കറ്റിനായിരുന്നു എന്നത് തികച്ചും യാദൃശ്ചികം.
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ അസാമാന്യ ഫീൽഡിങ് പ്രകടനവുമായി ശ്രദ്ധ നേടിയ ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സ്, ഇന്ത്യയ്ക്കെതിരായ കലാശപ്പോരിൽ നേടിയ ക്യാച്ചിനും ആരാധകരുടെ കയ്യടി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സൂപ്പർതാരം വിരാട് കോലിയെ പുറത്താക്കാനെടുത്ത അസാമാന്യ ക്യാച്ചിനെ അനുസ്മരിപ്പിച്ച്,
ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിൽ സംഭവിച്ച അതേ പിഴവ് ചാംപ്യൻസ് ട്രോഫി ഫൈനലിലും ആവർത്തിച്ച് ഇന്ത്യൻ താരം കുൽദീപ് യാദവ്. മത്സരത്തിൽ ന്യൂസീലൻഡ് ഇന്നിങ്സിനിടെ 41–ാം ഓവറിലായിരുന്നു സംഭവം. കുൽദീപ് യാദവിന്റെ പന്തിൽ മിച്ചൽ ബ്രേസ്വെൽ അതിവേഗം ഒരു സിംഗിളിനു ശ്രമിച്ചതോടെയാണു പ്രശ്നങ്ങളുടെ തുടക്കം.
ദുബായ്∙ ഇന്ത്യയ്ക്കെതിരായ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ന്യൂസീലൻഡിന്റെ ഇന്ത്യൻ വംശജനായ ഓപ്പണർ രചിൻ രവീന്ദ്രയ്ക്ക് എട്ടു പന്തുകളുടെ ഇടവേളയ്ക്കിടെ ലഭിച്ചത് 3 ‘ലൈഫ്’! രണ്ടു തവണ ഇന്ത്യൻ താരങ്ങൾ രചിൻ രവീന്ദ്ര നൽകിയ ക്യാച്ച് അവസരം കൈവിട്ടപ്പോൾ, ഒരു തവണ അംപയർ അനുവദിച്ച എൽബിയിൽനിന്ന് രചിൻ
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ആവേശകരമായ പ്രകടനങ്ങളിലൂടെ ഫൈനലിൽ കടന്നെങ്കിലും, ഫൈനലിലും ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് ടോസ് നഷ്ടം. തുടർച്ചയായ 12–ാം ഏകദിനത്തിലാണ് ഇന്ത്യൻ നായകനെന്ന നിലയിൽ രോഹിത് ശർമയ്ക്ക് ടോസ് നഷ്ടമാകുന്നത്. ഇതോടെ, രാജ്യാന്തര ഏകദിനത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ
ദുബായ്∙ ടൂർണമെന്റിലെ തന്റെ ഏറ്റവും മികച്ച പ്രകടനം കലാശപ്പോരിന്റെ ആവേശത്തിലേക്ക് കാത്തുവച്ച ക്യാപ്റ്റൻ രോഹിത് ശർമ, ന്യൂസീലൻഡ് ബാറ്റർമാർക്ക് ശ്വാസം വിടാൻ പോലും അവസരം നൽകാതെ വരിഞ്ഞുമുറുക്കി കറക്കിവീഴ്ത്തിയ സ്പിന്നർമാർ, തുടർച്ചയായി വിക്കറ്റ് വീണാലും സമ്മർദ്ദത്തിന് അടിപ്പെടാതെ ക്രീസിലുറച്ചുനിൽക്കുന്ന മധ്യനിരയുടെ നിശ്ചദാർഢ്യം, ഇന്ത്യയിലെ സ്റ്റേഡിയങ്ങളേപ്പോലും അതിശയിക്കുന്ന തരത്തിൽ ദുബായിലെ നിഷ്പക്ഷ വേദി നീലക്കടലാക്കി മാറ്റിയ ആരാധകക്കൂട്ടം, മത്സരം നടന്ന ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമെന്ന ‘ഒറ്റ വേദി’യിൽ ബംഗ്ലദേശിനെതിരായ ആദ്യ മത്സരം മുതൽ ന്യൂസീലൻഡിനെതിരായ കലാശപ്പോരാട്ടം വരെ ഒറ്റക്കെട്ടായി പൊരുതിയ ടീം ഇന്ത്യ...
ഐസിസി ചാംപ്യൻസ് ട്രോഫിയുടെ വിജയത്തിൽ രാജ്യംആഘോഷത്തിമിർപ്പിൽ നിറഞ്ഞാടുമ്പോൾ ഇന്ത്യ നേടിയ മറ്റൊരു ലോകോത്തര ഏകദിന കിരീടനേട്ടത്തിന് മാർച്ച് 10ന് 40 വയസ്സ് തികയുകയാണ്. രോഹിത് ശർമയും കൂട്ടരും മാർച്ച് 9ന് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ന്യൂസീലൻഡിനെ തോൽപ്പിച്ചപ്പോൾ നാലു പതിറ്റാണ്ടുമുൻപ് ഇതേ സമയം സുനിൽ ഗാവസ്കറും കൂട്ടരും കപ്പടിച്ചത് പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ തകർത്തുകൊണ്ടായിരുന്നു. 1985 മാർച്ച് 10ന് മെൽബണിലായിരുന്നു ആ വിജയം. ക്രിക്കറ്റിന് മറക്കാനാവാത്ത സുന്ദരനിമിഷങ്ങൾ സമ്മാനിച്ചായിരുന്നു ടീം ഇന്ത്യ ആ വിജയക്കപ്പ് ഏറ്റുവാങ്ങിയത്. 2025ൽ ഇന്ത്യ ചാംപ്യൻസ് ട്രോഫി കിരീടം നേടുമ്പോഴും ഗാവസ്കര്‍ ദുബായിലെ മൈതാനത്തുണ്ടായിരുന്നു. മാത്രവുമല്ല, രോഹിത് ശർമ ട്രോഫി ഏറ്റുവാങ്ങുമ്പോൾ മൈതാനത്തു തുള്ളിച്ചാടുന്ന ഗാവസ്കറുടെ വിഡിയോ വൈറലാവുകയും ചെയ്തു. എക്കാലത്തെയും ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം എന്ന് വിസ്ഡൻ അൽമനാക് വിശേഷിപ്പിച്ചത് സുനിൽ ഗാവസ്കറുടെ നേതൃത്വത്തിലുള്ള 1985ലെ ഇന്ത്യൻ ടീമിനെയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ അവിസ്മരണീയ നിമിഷങ്ങളുടെ ആഘോഷവുമായി ബന്ധപ്പെട്ട് 2002ലാണ് 1985ലെ ടീമിനെ നൂറ്റാണ്ടിന്റെ ഇന്ത്യൻ ടീമായി വിസ്ഡൻ പ്രഖ്യാപിച്ചത്. 1985ൽ ബെൻസൺ ആൻഡ് ഹെഡ്ജസ് ലോക ക്രിക്കറ്റ് ചാംപ്യൻഷിപ് കിരീടം ചൂടിയ ഇന്ത്യൻ ടീമായിരുന്നു അത്. ഇന്ത്യൻ ക്രിക്കറ്റിന് 1983, 2007, 2011, 2024 ലോകകപ്പ് വിജയങ്ങൾക്കൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് ഈ കിരീടവുമെന്നു പറയാൻ കാരണങ്ങളേറെയാണ്.
ദുബായ്∙ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ തോൽപ്പിക്കാൻ ന്യൂസീലൻഡ് ബാറ്റർമാർ പ്രത്യേക പരിശീലനം നടത്തുന്നതായി വെളിപ്പെടുത്തി നെറ്റ്സിൽ അവരെ സഹായിക്കാനെത്തിയ ഇന്ത്യൻ ബോളർ. ഇടംകയ്യൻ സ്പിന്നർമാരെ നേരിടാൻ ന്യൂസീലൻഡ് ബാറ്റർമാർ പ്രത്യേക പരിശീലനം നടത്തുന്നതായാണ്, നെറ്റ്സിൽ അവരെ സഹായിക്കുന്ന ശാശ്വത്
കറാച്ചി∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ന്യൂസീലൻഡിനെ നേരിടാനിരിക്കെ, വിവാദ പ്രസ്താവനയുമായി പാക്കിസ്ഥാന്റെ മുൻ താരം ജുനൈദ് ഖാൻ രംഗത്ത്. ഇന്ത്യയുടെ എല്ലാ മത്സരങ്ങൾക്കും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ചുവടുപിടിച്ചാണ് ജുനൈദ് ഖാന്റെ
ദുബായ് ∙ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ‘താക്കോൽ’ ഇന്ത്യയുടെ കയ്യിലാണെന്നാണ് മറ്റു രാജ്യങ്ങളുടെ പരാതി. എന്നാൽ ഐസിസി ട്രോഫികൾക്കായി ഒരു ‘ഷെൽഫും’ തങ്ങൾ പണിയുന്നുണ്ടെന്ന് തെളിയിക്കാനാണ് ടീം ഇന്ത്യ ഒരുങ്ങുന്നത്. 2024 ട്വന്റി20 ലോകകപ്പ് വിജയത്തിന്റെ ആവേശത്തുടർച്ചയായി മറ്റൊരു ഐസിസി കിരീടം ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇന്ന് ന്യൂസീലൻഡിനെതിരെ ചാംപ്യൻസ് ട്രോഫി ഫൈനൽ പോരാട്ടം.
ന്യൂഡൽഹി ∙ ദുബായിൽ ഞായറാഴ്ച നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ഫൈനൽ മത്സരത്തിനു മുന്നോടിയായി 5,000 കോടി രൂപയുടെ വാതുവയ്പ്പ് നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട്. ദാവൂദ് ഇബ്രാഹിമിന്റെ സംഘമായ ‘ഡി കമ്പനി’ ഉൾപ്പെടെ വാതുവയ്പ്പിൽ ഏർപ്പെട്ടിട്ടുണ്ടെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്തു. വാതുവയ്പ്പുകാരുടെ പ്രിയപ്പെട്ട ടീം ഇന്ത്യയാണെന്നും സൂചനകളുണ്ട്. ചാംപ്യൻസ് ട്രോഫിക്കിടെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് വിഭാഗം 5 വാതുവയ്പ്പുകാരെ അറസ്റ്റ് ചെയ്തിരുന്നു. സെമി ഫൈനലിൽ ഇവർ വാതുവയ്പ്പ് നടത്തിയെന്നും ഇവരെ ചോദ്യം ചെയ്തതോടെയാണ് വാതുവയ്പ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതെന്നുമാണ് പൊലീസ് പറയുന്നത്.
ചാംപ്യൻസ് ട്രോഫി വിജയിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ വിരമിക്കുമെന്നു റിപ്പോർട്ടുകൾ. ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യ ന്യൂസീലൻഡിനോടു തോറ്റാൽ രോഹിത് കരിയർ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന നിർണായക സൂചന ലഭിച്ചതായാണ് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതല്‍ ദുബായ്
ക്യാപ്റ്റൻ രോഹിത് ശർമയിൽനിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കുറച്ചുകൂടി മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. എപ്പോഴും 25–30 റൺസൊക്കെ നേടി രോഹിത് ശർമയ്ക്കു സന്തോഷത്തോടെ ഇരിക്കാൻ സാധിക്കുന്നുണ്ടോയെന്നു ഗാവസ്കർ ചോദിച്ചു. ‘‘ഓപ്പണറായി ഇറങ്ങുന്ന രോഹിത് ശർമ 25 ഓവർ വരെയെങ്കിലും ക്രീസിൽ തുടരാൻ ശ്രമിക്കണം.
ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ– ന്യൂസീലൻഡ് ഫൈനൽ പോരാട്ടത്തിനിടെ മഴ പെയ്താൽ എന്തു ചെയ്യും? ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതലാണ് ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ– ന്യൂസീലന്‍ഡ് ഫൈനൽ നടക്കേണ്ടത്. ദുബായിൽ ഞായറാഴ്ച മഴ പെയ്യില്ലെന്നാണു കാലാവസ്ഥാ പ്രവചനങ്ങൾ. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മത്സരങ്ങൾ
ദുബായ് ∙ കളിച്ച നാലു മത്സരങ്ങളിലും അനായാസ ജയം; അതിൽ മൂന്നും വിജയലക്ഷ്യം പിന്തുടർന്നു നേടിയത്. ഐസിസി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇതുവരെയുള്ള പ്രകടനം നോക്കിയാൽ ‘ചാംപ്യൻസ്’ ഇന്ത്യ തന്നെ. എന്നാൽ, നാളെ ഫൈനലിൽ ഇന്ത്യയ്ക്കു മുന്നിൽ എതിരാളികളായി നിൽക്കുന്നത് ഐസിസി ടൂർണമെന്റുകളിൽ പലവട്ടം ഇന്ത്യയുടെ വഴി മുടക്കിയിട്ടുള്ള ന്യൂസീലൻഡ്.
ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനിടെ ഇന്ത്യൻ താരം വിരാട് കോലിയെ പരിഹസിക്കാൻ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തി പാക്കിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദ്. മത്സരത്തിൽ ഇന്ത്യൻ യുവതാരം ശുഭ്മൻ ഗില്ലിനെ പുറത്താക്കിയപ്പോൾ ‘കയറിപ്പോകാൻ’ ആംഗ്യം കാണിച്ചു വൻ വിമര്‍ശനങ്ങൾ നേരിടേണ്ടിവന്ന താരമാണ് അബ്രാർ
ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസീലൻഡിന്റെ പ്രതീക്ഷകൾക്കു തിരിച്ചടിയായി പേസ് ബോളർ മാറ്റ് ഹെൻറിയുടെ പരുക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ് ചാംപ്യൻസ് ട്രോഫി ഫൈനൽ പോരാട്ടം. ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമി ഫൈനലില്‍ ഒരു ക്യാച്ചെടുക്കുന്നതിനിടെ മാറ്റ് ഹെൻറിയുടെ മുതുകിനു
സൈബർ ആക്രമണം നേരിടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ പിന്തുണച്ച് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്. ഇസ്ലാം മതവിശ്വാസികൾ റമസാൻ വ്രതം അനുഷ്ഠിക്കുമ്പോൾ, മുഹമ്മദ് ഷമി അതിനു തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് താരത്തിനെതിരെ സൈബർ ആക്രമണം ശക്തമായത്. ഓസ്ട്രേലിയയ്ക്കെതിരായ ചാംപ്യൻസ് ട്രോഫി സെമിഫൈനലിനിടെ എനർജി ഡ്രിങ്ക് കുടിക്കുന്ന
ന്യൂഡൽഹി∙ ചാംപ്യൻസ് ട്രോഫിയിൽ ന്യൂസീലൻഡിനെതിരായ കലാശപ്പോരിന് ഇന്ത്യൻ ടീം തയാറെടുക്കുമ്പോൾ, ശ്രദ്ധാകേന്ദ്രമായി ക്യാപ്റ്റൻ രോഹിത് ശർമ. ചാംപ്യൻസ് ട്രോഫി ഫൈനലിലെ ഇന്ത്യൻ ടീമിന്റെ പ്രകടനം രോഹിത് ശർമയുടെ ഭാവിയെ കാര്യമായിത്തന്നെ സ്വാധീനിക്കുമെന്നാണ് പ്രകടനം. ചാംപ്യൻസ് ട്രോഫി ഫൈനലിനു തൊട്ടുപിന്നാലെ, രണ്ടു
ദുബായ്∙ ഓസ്ട്രേലിയയ്ക്കെതിരായ ചാംപ്യൻസ് ട്രോഫി സെമിഫൈനലിനിടെ എനർജി ഡ്രിങ്ക് കുടിക്കുന്ന ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ ചിത്രം സഹിതം സൈബറിടങ്ങളിൽ നടക്കുന്ന അധിക്ഷേപങ്ങളുമായി ബന്ധപ്പെട്ട് വിവാദം. ലോകവ്യാപകമായി ഇസ്ലാം മതവിശ്വാസികൾ റമസാൻ വ്രതം അനുഷ്ഠിക്കുമ്പോൾ, മുഹമ്മദ് ഷമി അതിനു തയാറാകുന്നില്ലെന്ന്
ലഹോർ∙ ക്രിക്കറ്റ് മത്സരത്തിനിടെ ഗ്രൗണ്ടിലെത്താൻ വൈകിയതിന്റെ പേരിൽ ‘ടൈംഡ് ഔട്ട്’ നടപടി നേരിട്ട് പാക്കിസ്ഥാൻ ക്രിക്കറ്റ് താരം സൗദ് ഷക്കീൽ. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയ്ക്കെതിരെ അർധ സെഞ്ചറി നേടിയ താരത്തിന്, പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിലാണ് ‘പണി’ കിട്ടിയത്. പാക്കിസ്ഥാന്റെ ക്രിക്കറ്റ് ചരിത്രത്തിൽ ടൈംഡ് ഔട്ട് നടപടി നേരിട്ട് പുറത്താകുന്ന ആദ്യ ബാറ്ററാണ് സൗദ് ഷക്കീൽ.
ലഹോർ∙ ചാംപ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ഒരേ വേദിയിൽ കളിക്കുന്നതുകൊണ്ട് ഇന്ത്യയ്ക്ക് വൻ ആനുകൂല്യം ലഭിക്കുന്നുവെന്ന വിവാദങ്ങൾക്കിടെ, അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ‘മയത്തിൽ’ പ്രതികരിച്ച് ന്യൂസീലൻഡ് താരങ്ങളായ കെയ്ൻ വില്യംസനും രചിൻ രവീന്ദ്രയും. അവിടെ തുടർച്ചയായി കളിച്ചതുകൊണ്ട് ഇന്ത്യയ്ക്ക് സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ പരിചിതമായിരിക്കുമെന്ന് വില്യംസൻ അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്ന് തന്നെയും ഗാരി കിർസ്റ്റനെയും പുറത്താക്കുന്നതിനായി ഗൂഢാലോചന നടന്നതായി ഓസ്ട്രേലിയയുടെ മുൻ താരം ജേസൺ ഗില്ലെസ്പി. പാക്കിസ്ഥാന്റെ നിലവിലെ പരിശീലകൻ ആക്വിബ് ജാവേദിനെതിരെയാണ് ഗില്ലെസ്പി ആരോപണമുയര്‍ത്തിയത്.
ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യ– ഓസ്ട്രേലിയ സെമി ഫൈനൽ മത്സരത്തിനിടെ ഗാലറിയിൽ കണ്ണടച്ച് ഇരിക്കുന്ന നടി അനുഷ്ക ശർമയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. അനുഷ്കയുടെ ഭർത്താവ് വിരാട് കോലി ഓസ്ട്രേലിയയ്ക്കെതിരെ തകർത്തടിക്കുന്നതിനിടെയാണ് അനുഷ്ക ഗാലറിയിൽ കണ്ണടച്ചിരിക്കുന്നത്.
ദുബായ്∙ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിൽത്തന്നെ നടത്തുന്നതുകൊണ്ട് ടീമിന് പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമയും പരിശീലകൻ ഗൗതം ഗംഭീറും ആവർത്തിക്കുന്നതിനിടെ, തികച്ചും വിരുദ്ധ നിലപാടുമായി ഇന്ത്യൻ ടീമംഗം മുഹമ്മദ് ഷമി. ഒറ്റ സ്ഥലത്ത് താമസിച്ച് എല്ലാ മത്സരങ്ങളും ഒരേ വേദിയിൽ
ലഹോർ∙ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ന്യൂസീലൻഡിനോട് തോറ്റ് പുറത്തായതിനു പിന്നാലെ, ടൂർണമെന്റിൽ ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ മാത്രമായി നടത്തുന്നതിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾ പങ്കുവച്ച് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലർ. സെമിഫൈനലിൽ ഇന്ത്യയെ നേരിടേണ്ടിവരിക ദക്ഷിണാഫ്രിക്കയാണോ
ധാക്ക∙ ചാംപ്യൻസ് ട്രോഫിയിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ഏകദിന ഫോർമാറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലദേശിന്റെ വെറ്ററൻ താരം മുഷ്ഫിഖുർ റഹിമും. സമൂഹമാധ്യമങ്ങളിലൂടെയാണ് മുപ്പത്തേഴുകാരനായ റഹിം വിരമിക്കുന്ന വിവരം അറിയിച്ചത്. രണ്ടു പതിറ്റാണ്ടോളം നീണ്ട കരിയറിൽ ഏകദിനത്തിൽ ബംഗ്ലദേശിനായി ഏറ്റവും കൂടുതൽ
ദുബായ്∙ ഇന്ത്യ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ എത്തിയതിനു പിന്നാലെ മുഴുവൻ ഓൺലൈൻ ടിക്കറ്റുകളും വിറ്റു തീർന്നു. ഞായറാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ കാണാൻ ഒരു ലക്ഷം ദിർഹം (23.5 ലക്ഷം രൂപ) വരെ മുടക്കിയവരുണ്ട്. പണം നൽകിയാലും ടിക്കറ്റ് ലഭ്യമല്ലെന്നതാണ് സ്ഥിതി.
വെല്ലുവിളികൾ നിറഞ്ഞ പിച്ചിൽ, സമ്മർദത്തിൽ മുങ്ങിക്കുളിച്ച നേരത്ത് ഒരിക്കൽക്കൂടി വിരാട് കോലി ഇന്ത്യയുടെ രക്ഷകനായി! മത്സരം വലുതാകുമ്പോൾ, സാഹചര്യം എതിരാകുമ്പോൾ ഏറ്റവും മികച്ച പ്രകടനം നടത്തുകയെന്നതു കോലിയുടെ പതിവാണ്. അതു നോക്കൗട്ട് മത്സരമാണെങ്കിൽ ആവേശം അൽപംകൂടി കൂടുമെന്നു ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരായ ഇന്നിങ്സ് വീണ്ടും തെളിയിക്കുന്നു.
ദുബായ്∙ ഏകദിന ബാറ്റർമാരുടെ ഐസിസി റാങ്കിങ്ങിൽ നാലാം സ്ഥാനത്തേക്കുയർന്ന് ഇന്ത്യൻ താരം വിരാട് കോലി. ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്ക് എതിരായ അർധ സെഞ്ചറി പ്രകടനമാണ് റാങ്കിങ് മെച്ചപ്പെടുത്താൻ കോലിയെ സഹായിച്ചത്. ഇന്ത്യയുടെ ശുഭ്മൻ ഗില്ലാണ് ഒന്നാം റാങ്കിൽ. പാക്കിസ്ഥാൻ താരം ബാബർ അസം രണ്ടാമതും. 2 സ്ഥാനം നഷ്ടപ്പെടുത്തിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ 5–ാം സ്ഥാനത്തേക്കു താഴ്ന്നപ്പോൾ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഹെയ്ൻറിച്ച് ക്ലാസൻ മൂന്നാം റാങ്കിലെത്തി.
ദുബായ്∙ ചാംപ്യൻസ് ട്രോഫി സെമിയിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ സൂപ്പർതാരം വിരാട് കോലിക്ക് സെഞ്ചറി നഷ്ടമായതിന്റെ നിരാശയിൽ നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന കെ.എൽ. രാഹുലും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും നടത്തിയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. ഒരുവശത്ത് ശ്രദ്ധയോടെ കളിച്ചുമുന്നേറിയ കോലി,
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യയോടു വഴങ്ങിയ തോൽവിക്കു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്. രണ്ടു തവണ ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമിൽ അംഗമായിരുന്ന സ്മിത്ത്, ഏകദിന ഫോർമാറ്റിൽനിന്നാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടീം തോറ്റെങ്കിലും, 73 റൺസുമായി ഓസ്ട്രേലിയയുടെ ടോപ് സ്കോററായത് സ്മിത്തായിരുന്നു. ഇതിനു പിന്നാലെയാണ് വിരമിക്കൽ പ്രഖ്യാപനം.
ഇസ്ലാമാബാദ്∙ മൂന്നു പതിറ്റാണ്ടോളം നീണ്ടുനിന്ന കാത്തിരിപ്പിനു ശേഷം ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്, പാക്കിസ്ഥാനിൽ ‘അകാല വിരാമം’! ഫൈനലിന് ഇനിയും നാലു ദിവസം ശേഷിക്കെയാണ്, പാക്ക് മണ്ണിലെ ടൂർണമെന്റിന് ഇന്ന് വിരാമമായത്. അതിനു കാരണക്കാരായതാകട്ടെ, ബദ്ധവൈരികളായ ഇന്ത്യയും. ചാംപ്യൻസ് ട്രോഫിയിൽ ബുധനാഴ്ച നടന്ന ന്യൂസീലൻഡ്– ദക്ഷിണാഫ്രിക്ക പോരാട്ടമാണ് പാക്കിസ്ഥാൻ മണ്ണിലെ അവസാന മത്സരം.
ലഹോർ∙ ഗദ്ദാഫി സ്റ്റേഡിയത്തിൽ സൂപ്പർതാരം കെയ്ൻ വില്യംസന്റെയും ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്രയുടെയും സെഞ്ചറിക്കരുത്തിൽ ന്യൂസീലൻഡ് ഉയർത്തിയ റൺമലയ്ക്കു മുന്നിൽ ചങ്കുറപ്പോടെ പൊരുതിയ ഡേവിഡ് മില്ലറിനും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാനായില്ല. തോൽവി ഉറപ്പിച്ചിടത്തുനിന്ന് ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ ആത്മവിശ്വാസത്തോടെ തകർത്തടിച്ച് ഇന്നിങ്സിലെ അവസാന പന്തിൽ സെഞ്ചറി പൂർത്തിയാക്കി ഡേവിഡ് മില്ലർ തിളങ്ങിയിട്ടും, ദക്ഷിണാഫ്രിക്കയെ 50 റൺസിന് തകർത്ത് ന്യൂസീലൻഡ് ചാംപ്യൻസ് ട്രോഫി ഫൈനലിൽ.
ദുബായ്∙ ഗ്രൗണ്ട് ഏതുമാകട്ടെ, എതിരാളി ആരുമാകട്ടെ, പിച്ചിന്റെ സ്വഭാവവും മത്സരത്തിന്റെ സമ്മർദവും എങ്ങനെ വേണമെങ്കിലും ആയിക്കോള്ളട്ടെ, റൺ ചേസുകളിൽ വിരാട് കോലിയെന്ന ചേസ് മാസ്റ്ററുടെ തട്ട് താണുതന്നെയിരിക്കും ! ബാറ്റിങ് ദുഷ്കരമായ ദുബായ് പിച്ചിൽ പൊരുതിക്കളിച്ച വിരാട് കോലിയുടെ (98 പന്തിൽ 84) ബലത്തിലാണ് ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന്റെ ഫൈനലിലേക്ക് ഇന്ത്യൻ ടീമിന്റെ വിജയമാർച്ച്.
ഇസ്ലാമാബാദ്∙ മൂന്നു പതിറ്റാണ്ടോളം നീണ്ട ഇടവേളയ്ക്കു ശേഷം ആതിഥ്യം വഹിക്കാൻ അവസരം ലഭിച്ച ഐസിസി ടൂർണമെന്റായ ചാംപ്യൻസ് ട്രോഫിയിൽനിന്ന് സെമിപോലും കാണാതെ പുറത്തായതിന്റെ നാണക്കേടിനിടെ, പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ സമ്പൂർണ അഴിച്ചുപണി. ന്യൂസീലൻഡിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ടീമിനെ
ദുബായ്∙ ചാംപ്യൻസ് ട്രോഫി സെമിഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ കയ്യിൽ കെട്ടിയ ടേപ്പ് അഴിപ്പിച്ച് അംപയർ. മത്സരത്തിൽ ജഡേജ ബോൾ ചെയ്യാനെത്തിയപ്പോഴാണ് ഇടംകയ്യിലെ കൈപ്പത്തിയിൽ ചുറ്റിയിരിക്കുന്ന ടേപ്പ് അംപയർ റിച്ചാർഡ് ഇല്ലിങ്വർത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്ന
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഒന്നാം സെമിഫൈനൽ പോരാട്ടത്തിനിടെ ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്നെ ക്രീസ് വിടാൻ സമ്മതിക്കാതെ ‘പിടിച്ചുവച്ച്’ ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. ഓസ്ട്രേലിയൻ ഇന്നിങ്സിനിടെ ജഡേജയുടെ പന്തിൽ സ്മിത്തും ലബുഷെയ്നും സിംഗിൾ ഓടാൻ ശ്രമിക്കുമ്പോഴാണ് ജഡേജ ലബുഷെയ്നെ ‘പിടിച്ചുവച്ചത്’.
ദുബായ്∙ ഐസിസി ടൂർണമെന്റുകളിൽ ഉൾപ്പെടെ ഇന്ത്യയ്ക്ക് സ്ഥിരം തലവേദനയാകുന്ന ട്രാവിസ് ഹെഡ് ഒരിക്കൽക്കൂടി ഇന്ത്യയ്ക്ക് ഭീഷണിയായി വളരവേ, തന്റെ ആദ്യ പന്തിൽത്തന്നെ രക്ഷകവേഷമണിഞ്ഞ് വരുൺ ചക്രവർത്തി. ഇന്ത്യൻ പേസർമാരെ അനായാസം നേരിട്ട് അർധസെഞ്ചറി ലക്ഷ്യമിട്ട് നീങ്ങുന്നതനിടെയാണ്, വരുൺ ചക്രവർത്തിയുടെ പന്തിൽ
ദുബായ്∙ വീണ്ടും ടോസ് നഷ്ടം. ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ നായകനെ കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ‘ചതിച്ച’ ടോസ്, ഓസ്ട്രേലിയയ്ക്കെതിരായ നിർണായകമായ സെമി പോരാട്ടത്തിലും ‘കരുണ കാട്ടിയില്ല’. ഏകദിന ഫോർമാറ്റിൽ തുടർച്ചയായ 11–ാം മത്സരത്തിലും ഇന്ത്യൻ നായകനെന്ന നിലയിൽ രോഹിത്തിന് ടോസ് നഷ്ടമായപ്പോൾ, ഇന്ത്യൻ ടീമിനെ
അക്ഷര്‍ പട്ടേലിനെ ബാറ്റിങ്ങില്‍ നേരത്തേയിറക്കുന്നതിനുള്ള കാരണങ്ങൾ വിശദീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ. കെ.എൽ. രാഹുലിനെപ്പോലുള്ള സ്പെഷലിസ്റ്റ് ബാറ്റർമാർ പ്ലേയിങ് ഇലവനിലുണ്ടായിട്ടും, സ്പിൻ ബോളറായ അക്ഷറിനെ ബാറ്റിങ്ങിന് നേരത്തേയിറക്കുന്ന രീതി കഴിഞ്ഞ മത്സരങ്ങളിലെല്ലാം വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ഇംഗ്ലണ്ടിനെതിരായ പരമ്പര മുതല്‍ തന്നെ അക്ഷറിനെ
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരായ പരാമർശങ്ങൾ വിവാദമാകുകയും, ബിജെപി ഉൾപ്പെടെ അത് രാഷ്ട്രീയ ആയുധമാക്കുകയും ചെയ്യുന്നതിനിടെ, ബിജെപി എംപിയും നടിയുമായ കങ്കണ റനൗട്ടിന്റെ പഴയൊരു പോസ്റ്റ് ‘കുത്തിപ്പൊക്കി’ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. കർഷക സമരം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത്
ദുബായ്∙ സെഞ്ചറിയിലേക്കുള്ള കുതിപ്പിനിടെ 16 റൺസ് അകലെ വീണുപോയ വിരാട് കോലി, അർഹിച്ച അർധസെഞ്ചറിക്ക് അഞ്ച് റൺസ് അകലെ വീണുപോയ ശ്രേയസ് അയ്യർ, സെഞ്ചറിയുടെ വക്കോളമെത്തിയ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട്, അർധസെഞ്ചറിയുടെ വക്കിലെത്തിയ നാല്, അഞ്ച് വിക്കറ്റുകളിലെ കൂട്ടുകെട്ടുകൾ... വ്യക്തിഗത നാഴികക്കല്ലുകൾ എല്ലാം തന്നെ ഇത്തരത്തിൽ ‘വക്കോള’മെത്തി കൈവിട്ടുപോയെങ്കിലും, ചാംപ്യൻസ് ട്രോഫി ഫൈനലെന്ന നാഴികക്കല്ലിലേക്കുള്ള പ്രയാണത്തിൽനിന്ന് ഇന്ത്യയെ തടയാൻ ഓസ്ട്രേലിയയ്ക്കും കഴിഞ്ഞില്ല.
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്രാജ് സിങ്. ഇത്തരം പ്രസ്താവനകൾ പൊതുവെ പാക്കിസ്ഥാനിലാണ് കണ്ടുവരുന്നതെന്ന് യോഗ്രാജ് സിങ് ചൂണ്ടിക്കാട്ടി.
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ഒരേ വേദിയിൽ കളിക്കുന്നത് ഇന്ത്യയ്ക്ക് ആനുകൂല്യം ലഭിക്കാൻ കാരണമാകുന്നു എന്ന ആരോപണത്തെ തള്ളി ക്യാപ്റ്റൻ രോഹിത് ശർമ. ദുബായ് ഇന്ത്യൻ ടീമിന്റെ ഹോം ഗ്രൗണ്ട് അല്ലെന്ന് രോഹിത് മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. ‘ ഓരോ തവണ ഇവിടെ കളിക്കാൻ ഇറങ്ങുമ്പോഴും വ്യത്യസ്തമായ വെല്ലുവിളികളാണ് ഞങ്ങൾ നേരിടുന്നത്. കഴിഞ്ഞ 3 മത്സരങ്ങളിലും പിച്ചിനു 3 സ്വഭാവമായിരുന്നു
ദുബായ്∙ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ–പാക്കിസ്ഥാൻ മത്സരത്തിലൂടെ വൈറലായി മാറിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധികയാണ് ഫര്യാൽ വഖാർ. ചാംപ്യൻസ് ട്രോഫിയിൽ പാക്കിസ്ഥാനെ പിന്തുണച്ച് ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെത്തിയ ഫര്യാൽ വഖാർ, മത്സരത്തിനു തൊട്ടുപിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ബോളിവുഡ്
ചാംപ്യൻസ് ട്രോഫിയിൽ ന്യൂസീലൻഡ് താരം കെയ്ൻ വില്യംസണിന്റെ നിർണായക വിക്കറ്റെടുത്ത അക്ഷർ പട്ടേലിന്റെ കാൽ തൊട്ടു വന്ദിക്കാൻ ശ്രമിച്ച് ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി. 250 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ന്യൂസീലൻഡിന് ഏറ്റവും ആത്മവിശ്വാസം നൽകിയിരുന്നത് കെയ്ൻ വില്യംസണിന്റെ ബാറ്റിങ്ങായിരുന്നു.
ആദ്യ ഇലവനിൽ 4 സ്പിന്നർമാരെ ഇറക്കി ടീം ഇന്ത്യ വിരിച്ച സ്പിൻ കെണിയിൽ ന്യൂസീലൻഡ് വീണു. ചാംപ്യൻസ് ട്രോഫിയിലെ ഗ്രൂപ്പ് എ ചാംപ്യൻമാരെ കണ്ടെത്താനുള്ള മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് 44 റൺസിന്റെ ആധികാരിക ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിന്റെ പോരാട്ടം 205 റൺസിന് അവസാനിച്ചു.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കു തടി കൂടുതലാണെന്ന കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ പ്രതികരണത്തിനെതിരെ ബിസിസിഐ. ഷമ മുഹമ്മദിന്റെ വാക്കുകൾ ദൗർഭാഗ്യകരമാണെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു.
ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ ശരീര ഭാരത്തിന്റെ പേരിൽ വിമർശനമുന്നയിച്ച കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ വൻ വിമർശനം. വിമർശനങ്ങൾക്കു പിന്നാലെ ഷമ മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമിലെ പോസ്റ്റ് പിൻവലിച്ചു. ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ രോഹിത് ശർമ ഇന്ത്യയെ തുടർച്ചയായ മൂന്നു
രഞ്ജി ട്രോഫി ക്രിക്കറ്റിൽ പടിക്കൽ കലമുടച്ച് രണ്ടാം സ്ഥാനത്ത് ഒതുങ്ങേണ്ടി വന്നെങ്കിലും, കേരള ടീമിന് സമ്മാനമായി ലഭിക്കുക മൂന്നു കോടി രൂപ. മുൻപ് ഒരു കോടി രൂപയായിരുന്നു രണ്ടാം സ്ഥാനക്കാർക്ക് നൽകിയിരുന്നതെങ്കിൽ, 2023ൽ ആഭ്യന്തര ടൂർണമെന്റുകളിലെ സമ്മാനത്തുകയിൽ വർധനവു വരുത്താൻ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതോടെയാണ് രണ്ടാം സ്ഥാനക്കാർക്ക് മൂന്നു കോടി രൂപ ലഭിക്കുക.
ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോലി പുറത്തായതു സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാണ്. വിരാട് കോലിയുടെ വേഗതയേറിയ ഷോട്ട് തകർപ്പൻ ഫീൽഡിങ്ങിലൂടെ കിവീസ് താരം ഗ്ലെൻ ഫിലിപ്സ് പിടിച്ചെടുക്കുകയായിരുന്നു.
ഇസ്ലാമാബാദ്∙ പാക്കിസ്ഥാൻ സൂപ്പർതാരം ബാബർ അസമുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ത്യൻതാരം വിരാട് കോലി വെറും വട്ടപ്പൂജ്യമാണെന്ന് പാക്കിസ്ഥാന്റെ മുൻ താരവും പരിശീലകനമായ മൊഹ്സിൻ ഖാൻ. ഈ ഘട്ടത്തിൽ ആരാണ് മികച്ച താരമെന്നതിൽ വലിയ ചർച്ചകൾക്കില്ലെന്നും, പാക്കിസ്ഥാൻ ക്രിക്കറ്റിന്റെ നാശത്തേക്കുറിച്ചാണ്
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ഇന്ത്യൻ താരം വിരാട് കോലിയെ പുറത്താക്കാൻ ന്യൂസീലൻഡ് താരം ഗ്ലെൻ ഫിലിപ്സിന്റെ വിസ്മയ ക്യാച്ച്. ഇന്ത്യൻ ഇന്നിങ്സിലെ ഏഴാം ഓവറിലാണ് വിരാട് കോലിയെ ഉൾപ്പെടെ ഞെട്ടിച്ച ഗ്ലെൻ ഫിലിപ്സിന്റെ മാന്ത്രിക ക്യാച്ച് സംഭവിച്ചത്. 14 പന്തുകൾ നേരിട്ട
ദുബായ്∙ ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇത്തവണ സെമി കളിക്കുന്ന ടീമുകളുടെ കാര്യത്തിൽ ഇതിനകം വ്യക്തത വന്നെങ്കിലും, ആര് ആരെ നേരിടുമെന്ന കാര്യത്തിൽ അന്തിമചിത്രം തെളിയാൻ ഇന്നത്തെ ഇന്ത്യ–ന്യൂസീലൻഡ് മത്സരം പൂർത്തിയാകണം. ഇന്ന് ജയിക്കുന്ന ടീമിന് സെമിയിൽ എതിരാളി ഓസ്ട്രേലിയ ആയിരിക്കും, തോൽക്കുന്നവർക്ക്
ദുബായ്∙ 250 റൺസ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് അനായാസം വിജയിക്കാമെന്ന കിവീസ് മോഹം തച്ചുതകർത്ത് ഇന്ത്യയുടെ തുടക്കക്കാരൻ സ്പിന്നർ വരുൺ ചക്രവർത്തി. ചാംപ്യൻസ് ട്രോഫിയിലെ അരങ്ങേറ്റ മത്സരത്തിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി വരുൺ തകർത്താടിയ പോരാട്ടത്തിൽ കിവീസിനെതിരെ ഇന്ത്യയ്ക്ക് 44 റൺസ് വിജയം. ഇതോടെ, ഇത്തവണത്തെ ചാംപ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും വിജയിച്ച ഏക ടീമായി ഇന്ത്യ മാറി.
നാഗ്പുർ ∙ സെഞ്ചറി നേട്ടം ഹെൽമറ്റൂരി ആഘോഷിച്ച ശേഷം കരുൺ നായർ (33) കയ്യിലെ ഗ്ലൗസ് കൂടി ഊരി. ഡഗ്ഔട്ടിലേക്കു നോക്കി ഇരുകൈകളിലെയും വിരലുകൾ ഉയർത്തി 9 എന്നു കാട്ടി. രഞ്ജിയിലും വിജയ് ഹസാരെ ട്രോഫിയിലുമായി ഇതു സീസണിലെ 9ാം സെഞ്ചറിയാണ് എന്നോർമിപ്പിക്കുകയായിരുന്നു മലയാളി താരം കരുൺ.
കറാച്ചി∙ ചാംപ്യന്‍സ് ട്രോഫി സെമിഫൈനലിൽ ഇന്ത്യയെ നേരിടുന്നതിനായി ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ദുബായിലേക്കു പോകും. സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികള്‍ ആര് എന്ന കാര്യത്തിൽ ഇന്നു നടക്കുന്ന ഇന്ത്യ– ന്യൂസീലന്‍ഡ് മത്സരത്തിനു ശേഷമേ വ്യക്തത വരൂ. ഈ സാഹചര്യത്തിലാണ് എതിരാളികളാകാൻ സാധ്യതയുള്ള ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും നേരത്തേതന്നെ ദുബായിലേക്കു പോകാൻ തീരുമാനിച്ചത്. ഇന്നത്തെ മത്സരത്തോടെ ഇന്ത്യയുടെ എതിരാളികൾ ആരാണെന്ന കാര്യത്തിൽ വ്യക്തത വരുമ്പോൾ ഒരു ടീം സെമിഫൈനലിനായി പാക്കിസ്ഥാനിലേക്കു തിരികെയെത്തും.
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന് വേദിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ടെന്ന വിമർശനത്തിനു മറുപടിയുമായി മുൻ ഇന്ത്യൻ താരം വാസിം ജാഫർ. ഇന്ത്യയുെട കളികൾ ഷാർജയിലും അബുദാബിയിലുമായി നടത്തി, ഒരു ഹോട്ടലിലെ താമസവും ഒഴിവാക്കിയിരുന്നെങ്കില്‍ വിമര്‍ശനം ഉണ്ടാകില്ലായിരുന്നെന്ന് ജാഫർ വ്യക്തമാക്കി.
ജോസ് ബട്ലർ ക്യാപ്റ്റനായുള്ള അവസാന മത്സരത്തിലും ഇംഗ്ലണ്ടിനു വൻ തോൽവി. ചാംപ്യന്‍സ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിൽ ദക്ഷിണാഫ്രിക്ക ഏഴു വിക്കറ്റു വിജയമാണ് ഇംഗ്ലണ്ടിനെതിരെ നേടിയത്. ഇംഗ്ലണ്ട് ഉയർത്തിയ 180 റൺസ് വിജയലക്ഷ്യത്തിലേക്ക് 29.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക എത്തി. 125 പന്തുകൾ ബാക്കിനില്‍ക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറി നേടിയ റാസി വാൻ ഡർ ദസന്റെയും (87 പന്തിൽ 72), ഹെൻറിച് ക്ലാസന്റെയും (56 പന്തിൽ 64) ഇന്നിങ്സുകളാണ്
അഫ്ഗാനിസ്ഥാനെതിരായ ചാംപ്യൻസ് ട്രോഫി പോരാട്ടത്തിനിടെ ക്രീസ് വിട്ട് പുറത്തിറങ്ങിയ അഫ്ഗാൻ ബാറ്റര്‍ നൂര്‍ അഹമ്മദിനെ റൺഔട്ടാക്കാൻ ശ്രമിച്ച് ഓസീസ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ്. അഫ്ഗാൻ ഇന്നിങ്സിന്റെ 47–ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പന്തു നേരിട്ട അസ്മത്തുല്ല ഒമർസായി ഒരു റണ്ണാണ് ഓടിയെടുത്തത്. ഇതോടെ നൂർ അഹമ്മദ് ‘സ്ട്രൈക്കേഴ്സ്
ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്ന ഇംഗ്ലണ്ട് മുന്‍ താരങ്ങളുടെ വിമർശനങ്ങള്‍ക്കു മറുപടിയുമായി സുനിൽ ഗാവസ്കർ. ചാംപ്യൻസ് ട്രോഫിയിലെ മത്സരങ്ങൾ ദുബായിൽ മാത്രം കളിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് വലിയ ആനുകൂല്യമാണുണ്ടാകുന്നതെന്ന് നാസർ ഹുസെയ്നും മിക് ആതർട്ടനും ആരോപിച്ചിരുന്നു.
ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലെ പാക്കിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ മോശം പ്രകടനത്തെക്കുറിച്ച് പാർലമെന്റിൽ സംസാരിക്കാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനോട് അഭ്യർഥിക്കുമെന്ന് രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് റാണ സനാവുല്ല. ഒരു പാക്ക് മാധ്യമത്തോടു സംസാരിക്കവെയാണ് പാക്കിസ്ഥാന് ടീമിന്റെ മോശം പ്രകടനം പാർലമെന്റിലെത്തിക്കുമെന്നു പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവു തന്നെ വ്യക്തമാക്കിയത്.
ചാംപ്യൻസ് ട്രോഫിയിലെ ഓസ്ട്രേലിയ– അഫ്ഗാനിസ്ഥാൻ മത്സരവും മഴ കാരണം ഉപേക്ഷിച്ചു. ലഹോറിൽ മഴ തുടർന്നതോടെ മത്സരം വേണ്ടെന്നു വയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ബി ഗ്രൂപ്പിൽനിന്ന് ഓസ്ട്രേലിയ സെമി ഫൈനൽ ഉറപ്പിച്ചു. ഒരു വിജയം മാത്രമുള്ള ഓസ്ട്രേലിയയുടെ രണ്ടു കളികൾ മഴ കാരണം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഓസീസിനു നാലു പോയിന്റായി.
ചാംപ്യൻസ് ട്രോഫിയിൽ ഒരു വേദിയിൽ മാത്രം കളിക്കുന്നതിന്റെ ആനുകൂല്യം ഇന്ത്യയ്ക്കുണ്ടെന്ന് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം റാസി വാൻ ഡർ ദസൻ. ചാംപ്യൻസ് ട്രോഫിയില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിലാണു നടക്കുന്നത്. മറ്റു ടീമുകൾ മത്സരങ്ങൾക്കായി പാക്കിസ്ഥാനിലെ വിവിധ വേദികളിലേക്കും, ദുബായിലേക്കും യാത്ര ചെയ്യുമ്പോൾ ഇന്ത്യൻ ടീം എല്ലാ മത്സരങ്ങളിലും ദുബായിലെ പിച്ചിൽ മാത്രം ശ്രദ്ധിച്ചാൽ
പരാജയ ഭീതിയില്ലാത്തവരെ തോൽപിക്കാൻ പാടാണ്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനെക്കുറിച്ചു തന്നെയാണ് പറയുന്നത്. എതിരു നിൽക്കുന്നത് ആരായാലും ഒട്ടും ഭയമില്ലാതെ ഒന്നിച്ചു പോരാടും. ട്വന്റി20 മത്സരങ്ങളിൽ തുടങ്ങിയ ശീലം ഇപ്പോൾ ഏകദിന ക്രിക്കറ്റിലും തുടരുകയാണ് അഫ്ഗാൻ ടീം. ചാംപ്യൻസ് ട്രോഫിയിൽ കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ നേടിയ 8 റൺസ് വിജയത്തെ അട്ടിമറി എന്നൊന്നും വിളിച്ചുകൂടാ. ക്രിക്കറ്റിലെ ചെറുമീനുകൾ എന്ന വല പൊട്ടിച്ചെറിഞ്ഞ് ആരെയും വെല്ലുവിളിക്കാൻ ശേഷിയുള്ള കരുത്തരായി മാറിക്കഴിഞ്ഞിരിക്കുന്നു അവർ. അഫ്ഗാന്റെ അടുത്ത മത്സരം ഇന്ന് ഓസ്ട്രേലിയയോടാണ്. ജയിച്ചാൽ ടീം സെമിയിലെത്തും.
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽനിന്ന് പാക്കിസ്ഥാൻ ഒരു വിജയവും സ്വന്തമാക്കാതെ പുറത്തായതിനു പിന്നാലെ ടിവി ഷോയിൽ നിയന്ത്രണംവിട്ട് പാക്കിസ്ഥാന്റെ ഇതിഹാസ താരം വാസിം അക്രം. വ്യാഴാഴ്ച റാവൽപിണ്ടിയിൽ നടക്കേണ്ട പാക്കിസ്ഥാൻ– ബംഗ്ലദേശ് മത്സരം മഴ കാരണം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
ചാംപ്യൻസ് ട്രോഫി ടൂർണമെന്റ് ഗ്രൂപ്പ് ഘട്ടം പൂർത്തിയാകും മുൻപ് തന്നെ സെഞ്ചറികളുടെ പെരുമഴയാണ് എങ്ങും. ഒൻപതു മത്സരങ്ങൾ കഴിയുമ്പോള്‍ 11 സെഞ്ചറികളാണ് ടൂർണമെന്റിൽ ഇതുവരെ പിറന്നത്. സെഞ്ചറികളുടെ എണ്ണത്തിൽ ടൂർണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണിത്. 2002 ലും 2017ലും പത്ത് സെഞ്ചറികൾ വീതമാണ് ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലെ മത്സരങ്ങള്‍
ചാംപ്യൻസ് ട്രോഫിയിലെ പാക്കിസ്ഥാൻ– ബംഗ്ലദേശ് മത്സരം മഴ കാരണം ഉപേക്ഷിച്ചു. വ്യാഴാഴ്ച ഇന്ത്യൻ സമയം 2.30ന് തുടങ്ങേണ്ട മത്സരമാണു മഴ കാരണം ഒരു പന്തു പോലും എറിയാതെ ഉപേക്ഷിക്കേണ്ടിവന്നത്. ഇതോടെ ആതിഥേയരായ പാക്കിസ്ഥാനും ബംഗ്ലദേശിനും ഓരോ പോയിന്റു വീതം ലഭിക്കും. ആദ്യ മത്സരത്തിൽ ന്യൂസീലൻഡിനോടും ഇന്ത്യയോടും തോറ്റ പാക്കിസ്ഥാൻ ഒരു കളി പോലും ജയിക്കാതെയാണ് സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുന്നത്.
ലഹോർ∙ അഫ്ഗാനിസ്ഥാനെതിരായ എട്ടു റൺസ് തോൽവിയോടെ ചാംപ്യൻസ് ട്രോഫിയിൽ സെമി കാണാതെ പുറത്തായതിനു പിന്നാലെ, ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റിനെ ‘ട്രോളി’ ഇന്ത്യൻ ആരാധകർ. ചാംപ്യൻസ് ട്രോഫിക്കു തൊട്ടുമുൻപായി നടന്ന ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിൽ 3–0ന് തോറ്റതിനു പിന്നാലെ, ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ
ലഹോർ∙ ഇംഗ്ലിഷ് ബോളർമാരെ ഗദ്ദാഫി സ്റ്റേഡിയത്തിൽ ‘വളഞ്ഞിട്ടു തല്ലി’ ചാംപ്യൻസ് ട്രോഫിയുടെ ചരിത്രത്തിലെ ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡിലേക്ക് പന്തടിച്ചുകയറിയ ഇബ്രാഹിം സദ്രാന്റെ മികവിൽ, ഇംഗ്ലണ്ടിനു മുന്നിൽ 326 റൺസ് വിജയലക്ഷ്യമുയർത്തി അഫ്ഗാനിസ്ഥാൻ. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 325 റൺസ്. ഓപ്പണറായി ഇറങ്ങി, അവസാന ഓവറിലെ ആദ്യ പന്തിൽ പുറത്താകുമ്പോഴേയ്ക്കും 177 റൺസടിച്ച സദ്രാന്റെ മികവിലാണ് അഫ്ഗാന്റെ മുന്നേറ്റം.
Sun
23/03