Activate your premium subscription today
മയാമി∙ കോപ്പ അമേരിക്ക വിജയത്തിനു പിന്നാലെ വംശീയ വിദ്വേഷം നിറഞ്ഞ ചാന്റ് ആലപിച്ചു വിവാദത്തിലായി അർജന്റീന താരങ്ങൾ. അർജന്റീന താരം എൻസോ ഫെർണാണ്ടസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലാണ് ഫ്രഞ്ച് താരങ്ങൾക്കെതിരായ വംശീയ പരാമർശങ്ങളുള്ള ചാന്റുകളുള്ളത്.
അർജന്റീനയുടെ എല്ലാ കിരീടനേട്ടങ്ങളിലും ഒരു ഉയിർത്തെഴുന്നേൽപ്പിന്റെ കഥ കൂടിയുണ്ട്. ഇത്തവണ അതിനുള്ള ഊഴം ലൗറ്റാരോ മാർട്ടിനസിനായിരുന്നു. യൂലിയൻ അൽവാരസ് വന്നതോടെ അർജന്റീനയുടെ ഒന്നാം നമ്പർ സ്ട്രൈക്കർ സ്ഥാനം കൈവിട്ടു പോയ ലൗറ്റാരോയുടെ തിരിച്ചുവരവാണ് ഇന്നലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ കണ്ടത്.
കോപ്പ അമേരിക്കയിലെ പ്ലെയർ ഓഫ് ദ് ടൂർണമെന്റ് ട്രോഫിയുമായി നിൽക്കുന്ന കൊളംബിയൻ ക്യാപ്റ്റൻ ഹാമിഷ് റോഡ്രിഗസിന്റെ ചിത്രം കാണുമ്പോൾ ഫുട്ബോൾ ആരാധകരുടെ ഓർമകൾ 10 വർഷം പിന്നിലേക്ക് ഒരു ഫുൾ വോളി കിക്ക് എടുക്കും. 2014 ബ്രസീൽ ലോകകപ്പിലെ കൊളംബിയ – യുറഗ്വായ് പ്രീ ക്വാർട്ടർ മത്സരം. യുറഗ്വായ് പോസ്റ്റിന് 25 വാര അകലെനിന്ന്, നെഞ്ചിൽ ടാപ് ചെയ്തെടുത്ത് പന്ത്, നിലംതൊടുന്നതിനു മുൻപേ ഒരു ബുള്ളറ്റ് ഷോട്ടിലൂടെ വലയിലെത്തിച്ച യുവതാരം ഹാമിഷ് റോഡ്രിഗസിന്റെ പട്ടാഭിഷേകത്തിന് അന്നു മാറക്കാന സ്റ്റേഡിയം സാക്ഷിയായി.
ഒരു ജിഗ്സോ പസിലിലെ അവസാന കഷ്ണം മാത്രം കളഞ്ഞു പോയ കുട്ടിയെപ്പോലെ ലയണൽ മെസ്സി കിരീടങ്ങൾക്കു വേണ്ടി കാത്തിരുന്നപ്പോൾ അതു തിരഞ്ഞുപിടിച്ചു നൽകിയ കൂട്ടുകാരനാണ് എയ്ഞ്ചൽ ഡി മരിയ. താൻ നേടിയ ഗോളുകളിൽ മെസ്സി ഇതിഹാസചിത്രം പൂർത്തിയാക്കുന്നത് കണ്ട് അഭിമാനത്തോടെ ഡി മരിയ പറഞ്ഞു– ‘‘മെസ്സിക്കൊപ്പം കളിക്കാനായത് എന്റെ ഭാഗ്യമാണ്..’’.
ഇതിഹാസ താരം ലയണൽ മെസ്സി, 2016ൽ കോപ്പ ഫൈനലിൽ ചിലെയോട് പരാജയപ്പെട്ട് നിറഞ്ഞ കണ്ണുകളുമായി മൈതാനം വിടുന്ന ആ രംഗം തന്നെയാണ് അർജന്റീന തുടർച്ചയായി രണ്ടാം കോപ്പ അമേരിക്ക കപ്പ് നേടിയപ്പോഴും മുന്നിൽ കാണുന്നത്. ചിലെയോടുള്ള ആ തോൽവി മെസ്സിയെ അത്രയേറെ ഉലച്ചിരുന്നു. തോൽവിക്കു തൊട്ടുപിന്നാലെ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കുകയാണെന്നു കൂടി ഫുട്ബോൾ രാജാവ് പ്രഖ്യാപിച്ചതോടെ ലോകം ഞെട്ടി, ആരാധകരുടെ ഹൃദയം തകർന്നു, കാൽപ്പന്തുകളിയിലെ രാജാവ് ഒന്നും നേടാതെ മടങ്ങുന്ന ആ കാഴ്ച പലർക്കും സഹിക്കാനാകില്ലായിരുന്നു. മലയാളികൾ ഉൾപ്പെടെയുള്ള കോടാനുകോടി ആരാധകർ അന്ന് വാവിട്ട് കരയുന്നുണ്ടായിരുന്നു; എല്ലാം ചരിത്രം. എന്നാൽ, വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പരിശീലകൻ ലയണൽ സ്കലോനി മെസ്സിയെ കൈവിട്ടില്ല, ഒപ്പം ആരാധകരും. മെസ്സിയെ നേരിട്ട് കണ്ട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി രാജ്യാന്തര മൈതാനത്തേക്ക് കൂട്ടിക്കൊണ്ടുവന്നു, കൂടെ മെസ്സിയുടെ സഹതാരങ്ങളെയും കോച്ച് കൈവിട്ടില്ല. പിന്നെ നടന്നതെല്ലാം അദ്ഭുതങ്ങളായിരുന്നു....
മയാമി∙ കൊളംബിയയെ പരാജയപ്പെടുത്തി, പതിനാറാം തവണ കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ അർജന്റീനയ്ക്ക് ഫൈനൽ പോരാട്ടത്തിൽ നിർണായകമായത് കോച്ച് ലയണൽ സ്കലോണിയുടെ ‘ടാക്റ്റിക്കൽ സബ്സ്റ്റിറ്റ്യൂഷൻ’. നിശ്ചിത സമയത്ത് മത്സരം ഗോൾരഹിത സമനിലയിലായിരുന്നതോടെയാണ് ഫൈനൽ എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. 97–ാം
മയാമി∙ മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആരാധകർക്ക് മുന്നിൽ അർജന്റീന ഒരിക്കൽ കൂടി കോപ്പ അമേരിക്ക കിരീടം ചൂടി. ഗാലറിയിൽ നീല പുതച്ച ആരാധകക്കൂട്ടം മനസ്സുനിറഞ്ഞ് വിളിച്ചുപറഞ്ഞു, ‘വാമോസ് അർജന്റീന!’. ഇതു പതിനാറാം തവണയാണ് കോപ്പയിൽ അർജന്റീന മുത്തമിടുന്നത്. തുടർച്ചയായ രണ്ടാം
മയാമി ∙ ലോക ഫുട്ബോൾ വേദിയിൽ ദീർഘകാലത്തെ കിരീട വരൾച്ചയ്ക്കു ശേഷം 2021ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ കിരീടം ചൂടി ‘ട്രാക്കിലായ’ സൂപ്പർതാരം ലയണൽ മെസ്സിയുടെ അർജന്റീന, കോപ്പ അമേരിക്ക കിരീടം നിലനിർത്തി ഒരിക്കൽക്കൂടി ലോക നെറുകയിൽ. ആവേശകരമായ കലാശപ്പോരാട്ടത്തിൽ കൊളംബിയൻ വെല്ലുവിളി മറികടന്ന അർജന്റീന,
മയാമി∙ ഫുട്ബോൾ കളത്തിൽ ആരാധകരെ വേദനിപ്പിച്ച് വീണ്ടും സൂപ്പർതാരം ലയണൽ മെസ്സിയുടെ കണ്ണീർ. ഇത്തവണ മെസ്സിയുടെ കണ്ണീരിനു പിന്നിൽ വിജയത്തിന്റെ ആഹ്ലാദമോ തോൽവിയുടെ വേദനയോ അല്ല. കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ കൊളംബിയയ്ക്കെതിരായ മത്സരത്തിനിടെ പരുക്കേറ്റ് കളം വിടേണ്ടി വന്നതിന്റെ നിരാശയായിരുന്നു ആ കണ്ണീരിനു പിന്നിൽ.
കോപ്പ അമേരിക്ക, അർജന്റീന, കൊളംബിയ, Copa America, Argentina, Colombia, Football
മയാമി∙ സുരക്ഷാ വീഴ്ചയെ തുടർന്ന് കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീന– കൊളംബിയ ഫൈനൽ മത്സരം വൈകിയത് ഒന്നര മണിക്കൂറോളം. ഇന്ത്യൻ സമയം 5.30നു തുടങ്ങേണ്ടിയിരുന്ന മത്സരം ഏറെ നേരം നീണ്ട അനിശ്ചിതത്വങ്ങൾക്കും നാടകീയ നിമിഷങ്ങൾക്കുമൊടുവിൽ ഒന്നര മണിക്കൂറോളം വൈകി 6.55നാണ് ആരംഭിച്ചത്. ടിക്കറ്റില്ലാത്ത ആരാധകർ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇവരെ നിയന്ത്രിക്കാനാകാത്ത സ്ഥിതി വന്നതോടെ മത്സരം 30 മിനിറ്റ് വൈകുമെന്ന് സംഘാടകർ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
മയാമി ∙ ‘ലയണൽ മെസ്സിക്കൊരു കിരീടം’ എന്നതായിരുന്നു കഴിഞ്ഞ കോപ്പ അമേരിക്കയ്ക്കു മുൻപ് അർജന്റീന ടീമിന്റെ ആഗ്രഹം. ഇത്തവണത്തെ ലക്ഷ്യം മെസ്സി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു– ഏയ്ഞ്ചൽ ഡി മരിയയ്ക്കായി ഒരു കപ്പ്! കോപ്പയിലും യൂറോ – കോപ്പ ജേതാക്കൾ ഏറ്റുമുട്ടിയ ഫൈനലിസിമയിലും ലോകകപ്പിലുമെല്ലാം ടീമിന്റെ വിജയശിൽപിയായ ഡി മരിയയ്ക്കു വിടവാങ്ങൽ മത്സരത്തിൽ അർജന്റീന അതിനപ്പുറം എന്തു നൽകാൻ! ഒരു പക്ഷേ ടൂർണമെന്റിനു ശേഷം മെസ്സിയും വിരമിക്കൽ പ്രഖ്യാപിച്ചേക്കാം എന്ന സാധ്യതയുമുണ്ട്. കൊളംബിയയ്ക്കെതിരെ ഇന്നു ഫൈനലിനിറങ്ങുമ്പോൾ അർജന്റീന ടീമിലെ സഹതാരങ്ങളുടെ മനസ്സിൽ ഡി മരിയയ്ക്കൊപ്പം മെസ്സിയുമുണ്ടാകും. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിയുടെ താരമെന്ന നിലയിൽ മെസ്സിയുടെ ഇപ്പോഴത്തെ ‘ഹോം’ കൂടിയാണ് മയാമി.
ഷാലറ്റ് (നോർത്ത് കാരലൈന) ∙ ഫിഫ റാങ്കിങ്ങിലെ 14–ാം സ്ഥാനക്കാരായ യുറഗ്വായെ 48–ാം സ്ഥാനത്തുള്ള കാനഡ വിറപ്പിച്ചു വിട്ടു! കോപ്പ അമേരിക്ക ഫുട്ബോൾ മൂന്നാം സ്ഥാന മത്സരത്തിൽ ഷൂട്ടൗട്ട് വരെ യുറഗ്വായ്ക്കെതിരെ പൊരുതിനിന്ന ശേഷം കാനഡ തോൽവി സമ്മതിച്ചു. നിശ്ചിത സമയത്തു സ്കോർ 2–2 ആയിരുന്നു. ഷൂട്ടൗട്ടിൽ 2 കാനഡ താരങ്ങളുടെ
മയാമി∙ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീന– കൊളംബിയ ഫൈനൽ മത്സരം നിയന്ത്രിക്കുന്നത് ബ്രസീലിൽനിന്നുള്ള റഫറിമാർ. മത്സരത്തിന്റെ മുഖ്യ റഫറിയും ലൈൻ റഫറിമാരും ബ്രസീലുകാരാണ്. വാർ പരിശോധനയുടെ ചുമതലയുള്ള റഫറിയും ബ്രസീലുകാരനാണ്. ബ്രസീലിൽനിന്നുള്ള ആളുകളെ ഫൈനല് മത്സരം
സമയവും തിരമാലകളും മാത്രമല്ല, ഗോളവസരങ്ങളും ആർക്കുവേണ്ടിയും കാത്തുനിൽക്കാറില്ല. ഗോളെന്നുറപ്പിച്ച 3 സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ യുറഗ്വായ് പുറത്ത്. ലഭിച്ച ഏറ്റവും മികച്ച ഗോളവസരം ഭംഗിയായി വിനിയോഗിച്ച കൊളംബിയ കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ. സ്കോർ: കൊളംബിയ –1, യുറഗ്വായ് –0.
ഖത്തർ ലോകകപ്പ് വിജയത്തിനു തുടർച്ചയായി മറ്റൊരു വലിയ കിരീടത്തിനു തൊട്ടരികിൽ അർജന്റീന. കോപ്പ അമേരിക്ക ഫുട്ബോൾ സെമിഫൈനലിൽ കാനഡയെ 2–0ന് തോൽപിച്ച അർജന്റീന തുടർച്ചയായി 2–ാം കോപ്പ കിരീടം നേടാനുള്ള ഒരുക്കത്തിലാണ്. യുറഗ്വായ്–കൊളംബിയ രണ്ടാം സെമി വിജയികളെ, തിങ്കളാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 5.30ന് അർജന്റീന ഫൈനലിൽ നേരിടും.
ഷാലറ്റ് (യുഎസ്എ) ∙ കോപ്പ അമേരിക്ക സെമിഫൈനലിൽ യുറഗ്വായ്– കൊളംബിയ പോരാട്ടത്തിനു പിന്നാലെ സംഘർഷം. യുറാഗ്വയ് താരങ്ങൾ ഗാലറിയിലേക്ക് കയറി കൊളംബിയൻ ആരാധകരെ മർദിച്ചു. യുറഗ്വായ് സ്ട്രൈക്കർ ഡാർവിൻ ന്യൂനസിന്റെ നേതൃത്വത്തിൽ ഒരുകൂട്ടം താരങ്ങൾ കൊളംബിയൻ ആരാധകരുമായി കലഹിക്കുന്ന വിഡിയോ പുറത്തുവന്നു. ജഴ്സി ഊരിയ ശേഷം
ഷാലറ്റ് (യുഎസ്എ) ∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ഇത്തവണ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച രണ്ടു ടീമുകൾ നേർക്കുനേർ ഏറ്റുമുട്ടിയ സെമിഫൈനൽ പോരാട്ടത്തിൽ യുറഗ്വായ്യെ വീഴ്ത്തി കൊളംബിയ ഫൈനലിൽ. എതിരില്ലാത്ത ഒരു ഗോളിനാണ് കൊളംബിയയുടെ വിജയം. 39–ാം മിനിറ്റിൽ മിഡ്ഫീൽഡർ ജെഫേഴ്സൺ ലേമയാണ് കൊളംബിയയ്ക്കായി സ്കോർ
ഷാലറ്റ് (യുഎസ്എ) ∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ഏറ്റവും ആരാധകപിന്തുണയുള്ള ടീമുകൾ അർജന്റീനയും ബ്രസീലുമായിരിക്കാം; പക്ഷേ ഏറ്റവും മികച്ച പ്രകടനം കാഴ്ച വച്ച ടീമുകൾ നാളെ രണ്ടാം സെമിഫൈനലിൽ ഏറ്റുമുട്ടുന്ന ഈ ടീമുകളാണ്– യുറഗ്വായും കൊളംബിയയും. ഈ കോപ്പയിലെ ഏറ്റവും മികച്ച രണ്ട് താരങ്ങളായ യുറഗ്വായുടെ ഇരുപത്തിയഞ്ചുകാരൻ ഡാർവിൻ ന്യുനസിന്റെയും കൊളംബിയയുടെ മുപ്പത്തിരണ്ടുകാരൻ ഹാമിഷ് റോഡ്രിഗസിന്റെയും കണ്ടുമുട്ടൽ കൂടിയാണ് മത്സരം.
കോപ്പ അമേരിക്കയിൽ മാറ്റെഡ്രിങ്ക് എല്ലാവരെയും ഒരുമിപ്പിക്കുകയാണെങ്കിൽ യൂറോ കപ്പിൽ തനത് ഭക്ഷണവിഭവങ്ങളുടെ പേരിൽ പോരടിക്കുകയാണ് ടീമുകളുടെ ആരാധകർ. ഗ്രൂപ്പ് ഘട്ടത്തിൽ അൽബേനിയൻ ആരാധകരാണ് ഇതിനു തുടക്കമിട്ടത്. ഇറ്റലിക്കെതിരായ മത്സരത്തിനു മുൻപ് ഇറ്റാലിയൻ വിഭവമായ പാസ്ത എതിർ ടീം ആരാധകർക്കു മുന്നിൽ നശിപ്പിച്ചായിരുന്നു അൽബേനിയക്കാരുടെ പ്രകോപനം. എന്നാൽ, ഗാലറിയിൽ ഇറ്റലിക്കാർ ഇതിനു മറുപടി നൽകി. ‘ഈറ്റ് പാസ്ത, റൺ ഫാസ്റ്റ്’ എന്നായിരുന്നു അവരുടെ പോസ്റ്റർ. മത്സരത്തിൽ ഇറ്റലി തന്നെ ജയിക്കുകയും ചെയ്തു.
ലോഹത്തകിടുകൾ കൊണ്ട് ചുറ്റിയ, ചിരട്ട പോലുള്ളൊരു കോപ്പ; അതിൽ നിന്നുള്ള വെള്ളി സ്ട്രോ ചുണ്ടിൽ ചേർത്തു വച്ച് ടീം ബസിലേക്കും പരിശീലന മൈതാനത്തേക്കും എത്തുന്ന കളിക്കാർ.. ഫുട്ബോൾ ആരാധകർക്ക് ഈ കാഴ്ച പരിചിതമാണെങ്കിലും ഈ കോപ്പയ്ക്കുള്ളിലെന്താണെന്നത് പലർക്കുമുള്ള കൗതുകം. ഇത്തവണ കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിലും ഈ ദൃശ്യം പതിവായതോടെ അതിനുള്ളിലെ ‘എനർജി ഡ്രിങ്ക്’ എന്താണെന്ന രഹസ്യം ഇതാ പുറത്തേക്കു തുളുമ്പുന്നു: ലാറ്റിനമേരിക്കയുടെ തനതു പാനീയമായ മാറ്റെ’ ആണിത്.
ഈസ്റ്റ് റുഥർഫോഡ് (യുഎസ്) ∙ ഒടുവിൽ ആ കാത്തിരിപ്പ് അവസാനിച്ചു. കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റ് തുടങ്ങിയതു മുതൽ ആരാധകർ കാത്തിരിക്കുന്നത് ഈ ഗോളിനായിട്ടാണ്. ലയണൽ മെസ്സിയുടെ തകർപ്പൻ ഗോൾ എതിരാളിയുടെ ഗോൾവല കുലുക്കുന്നതു കാണുന്നതിന്. സെമിഫൈനൽ വരെ കാത്തിരിക്കേണ്ടി വന്നു അതിന്. കാനഡയ്ക്കെതിരായ സെമിപോരാട്ടത്തിന്റെ രണ്ടാം പകുതിയിലാണ്
ഈസ്റ്റ് റുഥർഫോഡ് (യുഎസ്) ∙ ടൂർണമെന്റിലെ തന്റെ ആദ്യ ഗോൾ സെമിഫൈനലിലേക്ക് കാത്തുവച്ച ലയണൽ മെസ്സിയുടെ ‘തിരിച്ചുവരവിന്’ സാക്ഷിയായ മത്സരത്തിൽ കാനഡയെ തകർത്ത് അർജന്റീന കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ. എതിരില്ലാത്തെ രണ്ടു ഗോളുകൾക്കാണ് മെസ്സിപ്പടയുടെ ആധികാരിക ജയം. ആദ്യ പകുതിയിൽ ജൂലിയൻ അൽവാരസും രണ്ടാം പകുതിയിൽ
ലയണൽ മെസ്സി ഇല്ലാതെയും മത്സരങ്ങൾ ജയിക്കാൻ പഠിച്ചു! ഈ കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്കുണ്ടായ ഏറ്റവും വലിയ പ്ലസ് അതാണ്. ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിനെതിരെ മെസ്സി പുറത്തിരുന്നിട്ടും അർജന്റീന 2–0നു ജയിച്ചു. ക്വാർട്ടറിൽ ഇക്വഡോറിനെതിരെ പെനൽറ്റി ഷൂട്ടൗട്ടിൽ മെസ്സി ആദ്യ കിക്ക് പാഴാക്കിയിട്ടും ടീം ജയിച്ചു കയറി.
ലാസ് വേഗസ്∙ ഇരു ടീമുകളും ഗോളടിക്കാൻ മറന്ന് പരുക്കൻ കളി പുറത്തെടുത്ത പോരാട്ടത്തിലാണ് ബ്രസീലിന്റെ കോപ്പ മോഹങ്ങളെ തല്ലിക്കെടുത്തി യുറഗ്വായ് സെമി ഫൈനൽ ഉറപ്പിച്ചത്. നിശ്ചിത സമയത്ത് രണ്ടു ടീമുകളും ഗോളടിക്കാതെ സമനില പാലിച്ചു. 41 ഫൗളുകളാണ് മത്സരത്തിന്റെ ഇരു പകുതികളിലുമായി
അരിസോണ∙ പൊരുതിക്കളിച്ച ബ്രസീലിനെ പെനൽറ്റി ഷൂട്ടൗട്ടിൽ പിന്തള്ളി യുറഗ്വായ് കോപ്പ അമേരിക്ക ഫുട്ബോൾ സെമിയിൽ. പരുക്കൻ അടവുകൾ ഏറെ കണ്ട ആവേശപ്പോരാട്ടത്തിൽ 4–2നാണ് യുറഗ്വായുടെ ഷൂട്ടൗട്ട് വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോളൊന്നും നേടാനാകാതെ പോയതിനാലാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. നഹിത്താൻ നാൻഡസ് 74–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനാൽ 10 പേരുമായിട്ടാണ് യുറഗ്വായ് മത്സരം പൂർത്തിയാക്കിയത്.
ടെക്സാസ്∙ ആവേശം പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ക്വാർട്ടർ പോരാട്ടത്തിൽ വെനസ്വേലയെ വീഴ്ത്തി കാനഡ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന്റെ സെമിയിൽ കടന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ 4–3ന്റെ വിജയത്തോടെയാണ് കാനഡയുടെ മുന്നേറ്റം.
ന്യൂജഴ്സി∙ ഗോളടിക്കാനാകാതെ സൂപ്പർ താരം ലയണൽ മെസ്സി നിരാശപ്പെടുത്തിയ മത്സരത്തിൽ വീണ്ടും അർജന്റീനയുടെ രക്ഷകനായത് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ്. നിശ്ചിത സമയത്തും അധിക സമയത്തും അർജന്റീനയെ ഇക്വഡോർ സമനിലയിൽ തടഞ്ഞുനിർത്തിയപ്പോൾ, ഷൂട്ടൗട്ടിലെ മാർട്ടിനസിന്റെ തകർപ്പൻ
ന്യൂജഴ്സി ∙ കോപ്പ അമേരിക്ക ക്വാർട്ടറിൽ ഇക്വഡോറിനെ തോൽപ്പിച്ച് അർജന്റീന സെമിയിൽ. പെനൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീനയുടെ ജയം (4–2). നിശ്ചിത സമയത്ത്
ന്യൂയോർക്ക്∙ കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ഇക്വഡോറിനെതിരായ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി കളിക്കുമോയെന്ന് ഉറപ്പില്ല. അർജന്റീന പരിശീലകൻ ലയണൽ സ്കലോനി മെസ്സി കളിക്കുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഗ്രൂപ്പ് ഘട്ടത്തിൽ പെറുവിനെതിരായ മത്സരത്തിൽ മെസ്സി
സാന്റാ ക്ലാര ∙ കോപ്പ അമേരിക്ക ഫുഡ്ബോൾ ടൂർണമെന്റിൽ ഇന്നു പുലർച്ചെ നടന്ന ബ്രസീല് – കൊളംബിയ മത്സരം സമനിലയിൽ അവസാനിച്ചു. കളിയുടെ 12ാം മിനിറ്റിൽ ബ്രസീലിനു വേണ്ടി റാഫീഞ്ഞോ ഗോൾ നേടിയെങ്കിലും ആദ്യപകുതിയില് അനുവദിച്ച അധികസമയത്തിലെ രണ്ടാം മിനിറ്റിൽ കൊളംബിയയുടെ ഡാനിയേൽ മുനോസ് ഗോൾ തിരിച്ചടിച്ചു.
ഇക്വഡോറിനോടു ഗോൾരഹിത സമനില വഴങ്ങേണ്ടി വന്ന മെക്സിക്കോ കോപ്പ അമേരിക്ക ഫുട്ബോളിൽനിന്നു പുറത്തായി. ഇൻജറി ടൈമിൽ മെക്സിക്കോയ്ക്കു ലഭിച്ച പെനൽറ്റി സ്പോട്ട് കിക്ക് വിഎആർ പരിശോധനയിൽ നിഷേധിക്കപ്പെട്ടതോടു കൂടിയാണ് ഇക്വഡോർ ഗോൾരഹിത സമനില പിടിച്ചത്. ഇതോടെ അവർ ക്വാർട്ടർ ഫൈനലിൽ കടക്കുകയും ചെയ്തു.
കൻസസ് സിറ്റി∙ ബൊളീവിയയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു തകർത്ത് പാനമ കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കടന്നു. ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായാണ് പാനമ ക്വാർട്ടർ ഉറപ്പിച്ചത്. കോപ്പയിൽ പാനമയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണത്തേത്.
ലാസ് വേഗസ് (യുഎസ്) ∙ ജൂനിയർ താരങ്ങളുടെ മിന്നും ഫോമിൽ പാരഗ്വായെ തകർത്തു കോപ്പ അമേരിക്കയിൽ ബ്രസീലിന്റെ മടങ്ങിവരവും ആദ്യ വിജയവും. സ്കോർ: ബ്രസീൽ–4, പാരഗ്വായ്–1. ബ്രസീലിനായി സൂപ്പർ താരം വിനീസ്യൂസ് രണ്ടു ഗോളുകൾ (35–ാം മിനിറ്റ്, 45+5) നേടി. സാവിയോ (43), ലൂക്കാസ് പാക്കറ്റ (പെനൽറ്റി–65) എന്നിവരാണു മറ്റു സ്കോറർമാർ. പാരഗ്വായുടെ ഏക ഗോൾ ഡിഫൻഡർ ഒമർ അൽഡറെറ്റെയുടെ (48) വകയാണ്. ജയത്തോടെ ബ്രസീൽ നോക്കൗട്ട് (4 പോയിന്റ്) പ്രതീക്ഷകൾ സജീവമാക്കി.
മയാമി ഗാർഡൻസിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ക്യാപ്റ്റൻ ലയണൽ മെസ്സിയുടെയും കോച്ച് ലയണൽ സ്കലോണിയുടെയും അഭാവം അർജന്റീനയെ ബാധിച്ചതേയില്ല. കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പെറുവിനെ 2–0നു തോൽപിച്ച് നിലവിലെ ജേതാക്കൾ ക്വാർട്ടർ ഫൈനലിലെത്തി. 9 പോയിന്റോടെ എ ഗ്രൂപ്പ് ചാംപ്യന്മാരായാണ് അർജന്റീനയുടെ മുന്നേറ്റം. ദേശീയ ടീമിലേക്കുള്ള തന്റെ മടങ്ങിവരവ് ആഘോഷമാക്കുന്ന ഇന്റർ മിലാൻ താരം ലൗറ്റാരോ മാർട്ടിനസാണ് അർജന്റീനയുടെ 2 ഗോളുകളും (47, 86 മിനിറ്റുകൾ) നേടിയത്.
ഫ്ലോറിഡ∙ കോപ്പ അമേരിക്ക ഫുട്ബോളിൽ പെറുവിനെ തോൽപ്പിച്ച് നിലവിലെ ചാംപ്യന്മാരായ അർജന്റീന. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റിീനയുടെ വിജയം. 47, 86 മിനിറ്റില് ലൗറ്റാരോ മാര്ട്ടിനസാണ് ഇരു ഗോളും നേടിയത്. മൂന്നു മത്സരങ്ങളും വിജയച്ച അർജന്റീന, ഗ്രൂപ്പ് എയിൽ ചാംപ്യന്മാരായാണ് മുന്നേറ്റം. ആദ്യ രണ്ടു
ലാസ് വേഗസ്∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ആദ്യ മത്സരത്തിലെ ഗോൾരഹിത സമനിലയുടെ നിരാശ മറന്ന് രണ്ടാം മത്സരത്തിൽ ബ്രസീലിന്റെ ഗോളടിമേളം. ഇന്നു നടന്ന ഗ്രൂപ്പ് ഡി മത്സരത്തിൽ പാരഗ്വായെ ബ്രസീൽ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്രസീൽ 3–0ന് മുന്നിലായിരുന്നു.
സാലമോൻ റോൺഡോണിന്റെ ലക്ഷ്യം തെറ്റാത്ത പെനൽറ്റിയിൽ വെനസ്വേല കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ. ഗ്രൂപ്പ് ബി മത്സരത്തിൽ മെക്സിക്കോയെ 1–0ന് തോൽപിച്ചാണ് വെനസ്വേല അവസാന എട്ടിലെത്തിയത്. ഇതോടെ, ഇക്വഡോറിനോടു 3–1നു തോറ്റ ജമൈക്ക ടൂർണമെന്റിനു പുറത്തായി. അടുത്ത മത്സരത്തിൽ ജമൈക്കയെ നേരിടുന്ന വെനസ്വേലയ്ക്കു ഗ്രൂപ്പ് ചാംപ്യന്മാരായാൽ അർജന്റീനയുമായുള്ള ക്വാർട്ടർ പോരാട്ടം ഒഴിവാക്കാം.
ലൗറ്റാരോ മാർട്ടിനെസിന്റെ ഗോളിൽ ചിലെയെ 1–0ന് തോൽപിച്ച്, നിലവിലെ ചാംപ്യന്മാരായ അർജന്റീന കോപ്പ അമേരിക്ക ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ കടന്നു. 88–ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ കോർണർ കിക്ക് ചിലെ ഗോളി ക്ലോഡിയോ ബ്രാവോ തടുത്തതിനെത്തുടർന്നു റീബൗണ്ട് ചെയ്ത പന്താണ് ലൗറ്റാരോ ലക്ഷ്യത്തിലെത്തിച്ചത്. 2026 ലോകകപ്പ് ഫൈനൽ വേദിയായ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ 81,000ൽ അധികം കാണികൾക്കു മുന്നിൽ വിഡിയോ (വിഎആർ) പരിശോധനയ്ക്കു ശേഷമാണ് റഫറി ഗോൾ അനുവദിച്ചത്.
കലിഫോർണിയ∙ മെക്സിക്കോയെ തകർത്ത് കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ കടന്ന് വെനസ്വേല. ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് മെക്സിക്കോയുടെ വിജയം. 57–ാം മിനിറ്റിൽ സാലമൻ റോണ്ടന്റെ പെനൽറ്റി ഗോൾ വെനസ്വേലയെ മുന്നിലെത്തിക്കുകയായിരുന്നു. മത്സരത്തിൽ ഷോട്ടുകളിലും
ലാസ് വേഗസ്∙ കോപ്പ അമേരിക്ക ഫുട്ബോളിൽ ക്വാർട്ടർ സാധ്യതകൾ നിലനിർത്തി ഇക്വഡോർ. ലാസ് വേഗസിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ജമൈക്കയ്ക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഇക്വഡോർ നേടിയത്. ഇക്വഡോറിനായി കെൻഡ്രി പേസ് (49, പെനാൽറ്റി), അലൻ മിൻഡ (91)
ന്യൂജഴ്സി∙ കോപ്പ അമേരിക്ക ഫുട്ബോളിൽ വിജയക്കുതിപ്പു തുടർന്ന് അർജന്റീന. ന്യൂജഴ്സി മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ കരുത്തരായ ചിലെയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന വീഴ്ത്തിയത്. സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരത്തിന്റെ 88–ാം മിനിറ്റിൽ സൂപ്പർതാരം ലൗട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്.
ഇംഗിൾവുഡ് (യുഎസ്) ∙ ബ്രസീലിന്റെ പുതുതലമുറ ഫുട്ബോൾ താരങ്ങളുടെ ആവേശപ്രകടനം കാണാൻ കലിഫോർണിയയിലെ സോഫി സ്റ്റേഡിയത്തിൽ കാത്തിരുന്ന 67,000ൽ ഏറെ ആരാധകർക്കു പൊടിനിരാശ സമ്മാനിച്ചൊരു സമനില. കോപ്പ അമേരിക്ക ഫുട്ബോളിലെ ആദ്യ മത്സരത്തിൽ കോസ്റ്ററിക്കയ്ക്കെതിരെ ബ്രസീൽ ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
അറ്റ്ലാന്റ (യുഎസ്) ∙ വിജയത്തോടെ കോപ്പ അമേരിക്കയില് വരവറിയിച്ച് നിലവിലെ ചാംപ്യന്മാരായ അര്ജന്റീന. കാനഡയെ 2 ഗോളുകള്ക്കു തകർത്താണു കോപ്പയുടെ ഉദ്ഘാടന മത്സരം അര്ജന്റീന സ്വന്തമാക്കിയത്. ജൂലിയന് അല്വാരസും ലൗത്താറോ മാര്ട്ടിനസുമാണ് അർജന്റീനയ്ക്കായി ഗോളടിച്ചത്. ആദ്യ കോപ്പ ടൂര്ണമെന്റാണെങ്കിലും അർജന്റീനയ്ക്കു മുന്നിൽ കാനഡ കടുത്ത വെല്ലുവിളി തീർത്തു.
അറ്റ്ലാന്റ (യുഎസ്) ∙ അർജന്റീനയ്ക്കൊപ്പം മൂന്നാം രാജ്യാന്തര കിരീടം എന്നതിനൊപ്പം കോപ്പ അമേരിക്കയിൽ വ്യക്തിഗത റെക്കോർഡുകളും ലക്ഷ്യമിട്ട് ലയണൽ മെസ്സി. ഇന്ന് കാനഡയ്ക്കെതിരെ കളത്തിലിറങ്ങുന്നതോടെ കോപ്പയിൽ കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് മെസ്സിക്ക് ഒറ്റയ്ക്കു സ്വന്തമാകും. ചിലെയുടെ സെർജിയോ ലിവിങ്സ്റ്റനാണ് ഇപ്പോൾ മെസ്സിക്കൊപ്പമുള്ളത് (34 മത്സരങ്ങൾ വീതം). 5 ഗോളുകൾകൂടി നേടിയാൽ ടൂർണമെന്റ് ചരിത്രത്തിലെ ഗോൾ സ്കോറർമാരിലും മെസ്സി ഒന്നാമതെത്തും. ഇപ്പോൾ 13 ഗോളുകളാണ് മെസ്സിയുടെ പേരിലുള്ളത്. മുൻ അർജന്റീന താരം നോർബെർട്ടോ മെൻഡിസ്, മുൻ ബ്രസീൽ താരം സിസീഞ്ഞോ എന്നിവരാണ് (17 വീതം) ഒന്നാം സ്ഥാനത്ത്.
പാരമ്പര്യത്തിലും പഴക്കത്തിലും ലോകത്തിലെ ഏറ്റവും മഹത്തായ ഫുട്ബോൾ ടൂർണമെന്റാണ് കോപ്പ അമേരിക്ക. 100 വർഷം തികച്ച ലോകത്തിലെ ആദ്യത്തെ രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റ് എന്ന ബഹുമതിയും കോപ്പയ്ക്ക് അവകാശപ്പെട്ടതാണ്. തെക്കേ അമേരിക്കൻ ഫുട്ബോൾ ചാംപ്യൻ രാഷ്ട്രത്തെ നിർണയിക്കുന്ന ടൂർണമെന്റാണിത്. ലാറ്റിനമേരിക്കൻ ഫുട്ബോളിന്റെ സൗന്ദര്യവും വശ്യതയും കരുത്തും ഇഴചേർന്ന കോപ്പ അമേരിക്ക തെക്കൻ അമേരിക്കൻ രാജ്യങ്ങളുടെ ലോകകപ്പ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അമേരിക്ക കപ്പ് എന്നർഥം വരുന്ന രീതിയിലാണ് ടൂർണമെന്റിന് കോപ്പ അമേരിക്ക എന്ന പേര് കൈവന്നത്. കോംബോൾ കോപ്പ അമേരിക്ക എന്ന ഔദ്യോഗിക നാമമുള്ള ഈ ടൂർണമെന്റാണ് ലോകകപ്പ്, യൂറോ കപ്പ് എന്നിവ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കായികപ്രേമികൾ കാണുന്ന ഫുട്ബോൾ മേള.
കപ്പിത്താൻ എന്ന പേരുള്ള കഴുകനാണ് ഈ കോപ്പ അമേരിക്കയുടെ ചിഹ്നം. പങ്കെടുക്കുന്ന ടീമുകളുടെ സവിശേഷതയായി നിശ്ചയദാർഢ്യം, സ്വാതന്ത്ര്യം തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നു. തെക്കേ അമേരിക്കയുടെയും യുഎസിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെ പ്രതീകം കൂടിയാണ് കഴുകൻ.
അറ്റ്ലാന്റ സ്റ്റേഡിയത്തിലെ 71,000 പേരുടെ ആർപ്പുവിളകൾക്കു നടുവിൽ നാളെ കോപ്പ അമേരിക്കയിലെ ആദ്യ പോരാട്ടം. ഗ്രൂപ്പ് എയിൽ നിലവിലെ ചാംപ്യന്മാരായ അർജന്റീനയും കാനഡയും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടും. പുലർച്ചെ 5.30നാണ് കിക്കോഫ്. കഴിഞ്ഞ തവണ ബ്രസീലിനെ ഒരു ഗോളിനു വീഴ്ത്തി നേടിയ കോപ്പ കിരീടം നിലനിർത്താനാണ് അർജന്റീന ഗ്രൂപ്പ് ഘട്ടം മുതൽ ശ്രമിക്കുക. മെസ്സിക്കൊപ്പം യൂലിയൻ അൽവാരസ്, ലൗറ്റാരോ മാർട്ടിനസ്, റോഡ്രിഗോ ഡിപോൾ, അലക്സിസ് മക്കാലിസ്റ്റർ, എൻസോ ഫെർണാണ്ടസ്, ക്രിസ്റ്റ്യൻ റൊമേറോ, ലിസാന്ദ്രോ മാർട്ടിനസ് എന്നിവരും മികച്ച ഫോമിലാണ്.
വിജയാഹ്ലാദങ്ങളും കണ്ണീരും പിറക്കാനിരിക്കുന്ന കോപ്പ അമേരിക്കയ്ക്കൊപ്പം ഇത്തവണ ജന്മദിനം ആഘോഷിക്കാൻ യുഎസിലെത്തിയ ഒട്ടേറെ താരങ്ങളുണ്ട്. പ്രിയതാരം അർജന്റീനയുടെ ലയണൽ മെസ്സി മുതൽ യുറഗ്വായ് സ്ട്രൈക്കർ ഡാർവിൻ ന്യൂനസ് വരെയുള്ള താരങ്ങൾ കോപ്പയ്ക്കിറങ്ങുന്നത് ‘ബർത്ത്ഡേ ബോയ്സ്’ എന്ന പകിട്ടുമായാണ്. ഇരുവരുടെയും ജന്മദിനം 24നാണ്.