Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാതാപിതാക്കൾ കയ്യടിച്ചു; എന്നിട്ടും...

ഗോവ ഡയറി – െഎസൺ
Goa-diary

മക്കൾക്കായി കയ്യടിക്കാൻ മാതാപിതാക്കൾ മെക്സിക്കോയിൽ നിന്നു പറന്നിറങ്ങി. ടീമിന്റെ കളികാണാനെത്തിയ 25 അംഗ മെക്സിക്കോ സംഘത്തിന്റെ കൂടെയാണു ടീമംഗങ്ങളായ എട്ടു പേരുടെ മാതാപിതാക്കളുള്ളത്. ഗോൾകീപ്പർ സീസർ ലോപ്പസ്, മുന്നേറ്റ താരം ഡി ലാ റോസ എന്നിവരുടെ മാതാപിതാക്കൾക്കാണു സംഘത്തിന്റെ നേതൃത്വം.

ആദ്യ രണ്ടു ഗോളുകൾ ഇറാൻ നേടിയപ്പോൾ സംഘം ഗാലറിയിൽനിന്നു വിളിച്ചു പറഞ്ഞു, സി സെ പ്യൂദേ – അതേ നിങ്ങൾക്കു കഴിയും. തുടർന്നു ഗോളടിച്ചശേഷം ഡി ലാ റോസ ഗ്രൗണ്ടിന്റെ മൂലയിലേക്ക് ഓടിയെത്തി ഗാലറിയിൽ ഇരിക്കുന്ന മാതാപിതാക്കൾക്ക് അഭിവാദ്യം അർപ്പിക്കാൻ മറന്നില്ല. 2–1 ന് ടീം തോറ്റെങ്കിലും മൽസരശേഷം കളിക്കാരോട് ആശ്വാസ വാക്കുകൾ പറയാനും ഇവർ മടിച്ചില്ല. സ്വന്തം പണം മുടക്കിയാണ് ഇവർ മക്കൾക്കൊപ്പം സഞ്ചരിക്കുന്നത്.