Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടമുറികൾ ഒരുമാസം അടച്ചിടണം: ഹൈക്കോടതി

kaloor-stadium-18

കൊച്ചി∙ ഫിഫ അണ്ടർ –17 ലോകകപ്പ് ഫുട്ബോൾ മൽസരങ്ങൾക്കു സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കലൂർ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ വാടകക്കടമുറികൾ 25 മുതൽ ഒരുമാസം അടച്ചിടണമെന്നു ഹൈക്കോടതി. വ്യാപാരികൾക്കു നഷ്ടപരിഹാരം നൽകാനായി ജിസിഡിഎ 25 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളിൽ ട്രഷറിയിൽ നിക്ഷേപിക്കണം. നഷ്ടപരിഹാര നിർണയത്തിനു പ്രത്യേക സമിതിയെ നിയമിച്ച കോടതി തുകയുടെ 75% ഉടൻ  കൈമാറണമെന്നും നിർദേശിച്ചു.

ജിസിഡിഎ ഒഴിപ്പിക്കൽ നോട്ടിസ് നൽകിയതിനെതിരെ വാടകക്കാരായ 45 വ്യാപാരികൾ നൽകിയ ഹർജിയിലാണു കോടതി നടപടി. രാജ്യാന്തര മൽസരത്തെക്കുറിച്ചു രണ്ടര വർഷം മുൻപ് ആലോചനയുണ്ടായിരുന്നിട്ടും വ്യാപാരികൾക്ക് ഒഴിയാൻ ഒരുമാസത്തെ നോട്ടിസ് കാലാവധിപോലും നൽകിയില്ലെന്നു കോടതി കുറ്റപ്പെടുത്തി. നിയമപരമായ അനുമതിയോടെ ഉപജീവനത്തിനായി കച്ചവടം നടത്തുന്നവർ പൊടുന്നനെ ഒഴിയണമെന്നു പറഞ്ഞതു സ്വേച്ഛാപരമാണെന്നു വിലയിരുത്തിയെങ്കിലും രാജ്യാന്തര മൽസരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കോടതി പ്രായോഗിക നിലപാട് എടുക്കുകയായിരുന്നു.

ജില്ലാ കലക്ടർ, കേരള ലീഗൽ സർവീസസ് അതോറിറ്റി മെംബർ സെക്രട്ടറി, ഹൈക്കോടതിയിലെ ബദൽ തർക്കപരിഹാര അതോറിറ്റി ഡയറക്ടർ എന്നിവരുൾപ്പെട്ട സമിതിയാകും നഷ്ടപരിഹാരം നിർണയിക്കുക. വ്യാപാരികൾക്ക് ഈ സമിതി മുൻപാകെ അവകാശവാദമുന്നയിക്കാം. സമിതി നിശ്ചയിക്കുന്ന തുകയുടെ 75% കലക്ടർ മുഖേന ഉടൻ നൽകണം. സിവിൽ കോടതിയിൽ പോകുന്നവർക്ക് അടിയന്തര സഹായം ലഭിക്കില്ല. നഷ്ടപരിഹാരത്തിനു സമിതിയെ സമീപിക്കുന്നവർക്കു സിവിൽ കോടതിയിൽ പോകാനാവില്ലെന്നും കോടതി വ്യക്തമാക്കി. കട അടപ്പിക്കുന്ന കാലത്തെ വാടക പിരിക്കരുത്. അടച്ചുപൂട്ടുന്ന കടകൾ മൽസര ശേഷം തിരിച്ചു നൽകണമെന്നും കോടതി പറഞ്ഞു.

കോടതി പറഞ്ഞത്  

∙ കളിനടത്തിപ്പിൽ പൊതുതാൽപര്യമില്ലെന്നു വ്യാപാരികൾ പറയുന്നത് അംഗീകരിക്കാനാവില്ല. സുരക്ഷ ഒരുക്കുന്നതിൽ പൊതുതാൽപര്യമുണ്ട്. 

∙ കളിയൊരുക്കങ്ങൾക്കു ചെലവിട്ട വൻതുക വരുമാനത്തിൽനിന്നു നികത്തേണ്ടതാണ്. ലോകകപ്പ് മൽസരം വിജയകരമാക്കുകവഴി രാജ്യത്തിനും സംസ്ഥാനത്തിനുമുണ്ടാകുന്ന പ്രശസ്തി കണ്ടില്ലെന്നു നടിക്കാനാവില്ല. 

∙ ജിസിഡിഎയുടെ താൽക്കാലിക ഒഴിപ്പിക്കൽ നോട്ടിസ് റദ്ദാക്കുന്നില്ല. എന്നാൽ സുരക്ഷാ വ്യവസ്ഥകൾ മുൻകൂട്ടി അറിയണമായിരുന്നു. വ്യാപാരികളുടെ ഉപജീവനമാർഗം ഇല്ലാതാകുന്നതു കണക്കിലെടുക്കണം. 

∙ സ്റ്റേഡിയം കായിക പ്രോത്സാഹനത്തിനു വേണ്ടിയുള്ളതാണെന്ന സർക്കാർ വാദം പൂർണമായി ശരിയല്ല. വാടകയ്ക്കു നൽകാനുള്ള മുറികൾ വരുമാനം ലക്ഷ്യമിട്ടാണ്.

പാഠം ഒന്ന്: ഗൃഹപാഠം

∙ സ്റ്റേഡിയം സംബന്ധിച്ച ആശങ്ക മാറി ആശ്വാസമായെങ്കിലും പഠിക്കാനേറെ 

കൊച്ചി ∙ കലൂർ സ്റ്റേഡിയത്തിലെ കടമുറികൾ ഒഴിപ്പിക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വത്തിന് ഒടുവിൽ വിരാമം. പക്ഷേ ഈയൊരു പ്രതിസന്ധി കൊച്ചിക്കും കേരളത്തിനും നൽകുന്ന പാഠങ്ങൾ പ്രധാനമാണ്.

ഫിഫ സംഘത്തെ അമ്പരപ്പിച്ച ചില കാര്യങ്ങൾ ഇങ്ങനെ:

∙കേരളം സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലും മുൻപന്തിയിലാണ്. പക്ഷേ പൊതുസമൂഹത്തിന്റെ നന്മയ്ക്കായുള്ള കാര്യങ്ങളിൽ മെല്ലെപ്പോക്ക് പ്രകടം.

∙ഒട്ടേറെ മലയാളികൾ വിദേശത്തുജോലി ചെയ്യുന്നു. ഒട്ടേറെപ്പേർ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. പക്ഷേ അന്നാടുകളിലെ ചിട്ടയും നല്ല മാതൃകകളും ഇവിടെ നടപ്പാക്കുന്നില്ല. 

∙പ്രായോഗിക ബുദ്ധിമുട്ടുകൾ മറച്ചുവച്ച് പണികളെല്ലാം തീർത്തുതരാമെന്ന പൊള്ളവാഗ്ദാനം. അവസാനം ഇതു ഞങ്ങളുടെ കുഴപ്പമല്ല, മറ്റേ വകുപ്പുകാരുടെ പ്രശ്നമാണ് എന്നുപറഞ്ഞു പന്ത് അപ്പുറം കോർട്ടിലേക്കു തട്ടിയിടുന്ന രീതി.

‘വലപ്പിച്ച’ പണികൾ

∙ കലൂർ സ്റ്റേഡിയത്തിലെ തീയണപ്പു സംവിധാനത്തിന്റെ പൂർത്തീകരണം.

∙ ഗാലറിയിൽ ഇരിപ്പിടങ്ങളുടെ സജ്ജീകരണം.

∙ സ്റ്റേഡിയത്തിനകത്തെ ശീതീകരണസംവിധാനം.

∙ വിവിഐപി മേഖലയിലെ ജോലികൾ

∙ പരിശീലന മൈതാനങ്ങളുടെ പണി.

∙ പരിശീലനവേദികളിലെ ഡ്രസിങ് റൂം നിർമാണം.

∙ ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിനു ചുറ്റും വേലിക്കെട്ട് നിർമാണം. 

∙ കടമുറികൾ ഒഴിപ്പിക്കൽ.

പണിതിട്ടും പണിതിട്ടും തീരാതെ

∙ നഗരസൗന്ദര്യവൽക്കരണം.

∙ നഗരപാതകളിലെ കുഴിയടയ്ക്കൽ.

∙ ഓടകൾക്കു സ്ലാബ്