Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ആറ’ൻമുളയിലേക്കുള്ള ‘ആറു’ മണിയുടെ ബസ്; ട്രോൾമഴയിൽ നനഞ്ഞ് ‘6ജന്റീന’

Argentina-Troll

സൗഹൃദ ഫുട്ബോൾ മൽസരത്തിൽ യാതൊരു സൗഹൃദവും കാട്ടാതെ അർജന്റീനയെ കൂറ്റൻ തോൽവിയിലേക്കു തള്ളിവിട്ട സ്പെയിനിന്റെ പ്രകടനമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം. റയൽ മഡ്രിഡിന്റെ മധ്യനിര താരം ഇസ്കോയുടെ ഹാട്രിക് മികവിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് സ്പെയിൻ, സൂപ്പർതാരം മെസ്സിയെ കൂടാതെ ഇറങ്ങിയ അർജന്റീനയെ തോൽപ്പിച്ചത്.

എന്തായാലും അർജന്റീനയുടെ തോൽവി ആഘോഷമാക്കുകയാണ് ട്രോളൻമാർ. ആറൻമുളയിലേക്കുള്ള ആറു മണിയുടെ ബസിൽ തുടങ്ങി ‘6ജന്റീന’യിലെത്തി നിൽക്കുന്ന ട്രോളുകളുടെ പെരുമഴ. അർജന്റീനയുടെ തോൽവിക്കു പിന്നാലെ സമൂഹമാധ്യങ്ങളിൽ പ്രചരിച്ച ട്രോളുകളിൽ ചിലത്:

A2
A1
A7
A-6
A5
A4
A3