Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹമുണ്ട്; നാച്ചോയ്ക്ക് ഗോൾമധുരം

nacho-2col നാച്ചോ

സോച്ചി∙ റയൽ മഡ്രിഡ് യൂത്ത് അക്കാദമിയിൽ കളിച്ചുകൊണ്ടിരിക്കെ നാച്ചോ പ്രമേഹ ബാധിതനാണെന്നും ഫുട്ബോൾ കരിയർ അവസാനിച്ചുവെന്നും ഡോക്ടർമാർ വിധിയെഴുതി. പന്ത്രണ്ടു വയസ്സു മാത്രമാണ് നാച്ചോയ്ക്ക് അന്നു പ്രായം. പക്ഷേ, നാച്ചോയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ പ്രമേഹം തോറ്റു. റയൽ മഡ്രിഡ് നേടിയ ഹാട്രിക്ക് ചാംപ്യൻസ് ലീഗ് കീരീടങ്ങളിൽ ഇന്നു നാച്ചോയുടെ കൈയൊപ്പുണ്ട്. ഭക്ഷണക്രമത്തിലും വിശ്രമത്തിലും അൽപം ശ്രദ്ധ ചെലുത്തണം എന്നതൊഴിച്ചാൽ നാച്ചോ പൂർണ ആരോഗ്യവാനാണ്. ഇൻസുലിനും മോണിറ്ററും മറ്റുമായാണ് നാച്ചോ റഷ്യ ലോകകപ്പിനും എത്തിയിരിക്കുന്നത്. ചാംപ്യൻസ് ലീഗ് ഫൈനലിനിടെ പരുക്കേറ്റ പ്രതിരോധ താരം സാനി കാർവാലിനു പകരം സ്പാനിഷ് ഇലവനിൽ നാച്ചോ ഇടം പിടിച്ചു.  പോർച്ചുഗലിനെരെ മൂന്നാം മിനിറ്റിൽ പെനൽറ്റി വഴങ്ങിയ നാച്ചോ രണ്ടാം പകുതിയിലെ അതിന്റെ പാപഭാരം കഴുകിക്കളഞ്ഞത് ഉജ്വലമായ ഫീൽഡ് ഗോളിലൂടെയാണ്.