Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റൊണാൾഡോയ്ക്ക് ഭീഷണിയായി ലുക്കാക്കു, കെയ്ൻ; ഗോളുകൾ കാണാം

kane-ronaldo-lukaku ഹാരി കെയ്ൻ, ക്രിസ്റ്റ്യാനോ റൊണാൾഡോ, റൊമേലു ലുക്കാക്കു

രണ്ട് ഇരട്ടഗോളുകൾ പിറന്ന മൽസര ദിനമാണ് റഷ്യൻ ലോകകപ്പിൽ കടന്നു പോകുന്നത്. ബൽജിയത്തിനായി സൂപ്പർതാരം റൊമേലു ലുക്കാക്കുവും ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ഹാരി കെയ്നുമാണ് ഇരട്ടഗോൾ നേടിയത്. ആദ്യ മൽസരത്തിൽ സ്പെയിനിനെതിരെ ഹാട്രിക് നേടി സുവർണപാദുക മൽസരത്തിൽ മുന്നിലുള്ള പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വെല്ലുവിളി ഉയർത്തിയാണ് ഇവരുടെ കുതിപ്പ്.

ഇരട്ട ഗോൾ നായകൻ ഹാരി കെയ്ൻ

തുനീസിയ ഒരുക്കിയ സമനിലക്കെണി പൊട്ടിച്ച് ഹാരി കെയ്ൻ ഇംഗ്ലണ്ടിന്റെ വിജയനായകനായി. ആഫ്രിക്കൻ അട്ടിമറിക്കരുത്തുമായി എത്തിയ തുനീസിയയ്ക്കെതിരെ ഇംഗ്ലണ്ടിന് 2–1 വിജയം. ആദ്യപകുതിയിലും രണ്ടാം പകുതിയുടെ ഇൻജുറി ടൈമിലുമായി ഇംഗ്ലിഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ രണ്ടു ഗോളുകൾ നേടി.

തകർത്തു തുടങ്ങി ബൽജിയം

ദൗർഭാഗ്യത്തിനു പിടികൊടുക്കാതെ ബൽജിയത്തിനു സൂപ്പർ തുടക്കം. ലോകകപ്പിൽ അരങ്ങേറ്റ മൽസരം കളിച്ച പാനമയെ 3–0ന് ആണു ബൽജിയം തകർത്തത്. സ്ട്രൈക്കർമാരായ ഡ്രിയെസ് മെർട്ടെൻസ്(48ാം മിനിറ്റ്), റൊമേലു ലുക്കാകു(70, 76) എന്നിവർ വിജയികൾക്കു വേണ്ടി ലക്ഷ്യം കണ്ടു. ആദ്യപകുതിയിലെ തണുപ്പൻ കളിക്ക് ഇടവേളയ്ക്കു ശേഷം ഉജ്വല പ്രകടനത്തിലൂടെ പ്രായശ്ചിത്തം ചെയ്താണ് ഏദൻ ഹസാഡിന്റെ ടീം വരവറിയിച്ചത്.

ഏഷ്യൻ കരുത്തിനെ തോൽപ്പിച്ച സ്വീഡൻ

വിഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) വഴി നേടിയ പെനൽറ്റി ഗോളാക്കി ഏഷ്യൻ കരുത്തരായ ദക്ഷിണ കൊറിയയെ സ്വീഡൻ വീഴ്ത്തി (1–0). നായകൻ ആന്ദ്രേയാസ് ഗ്രാൻക്വിസ്റ്റാണ് 65–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്.