Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഎആറിന്റെ സഹായത്തോടെ ‘ജീവൻ നിലനിർത്തി’ ഓസ്ട്രേലിയ (1-1) - വിഡിയോ

FBL-WC-2018-MATCH22-DEN-AUS ഓസ്ട്രേലിയയ്ക്കായി ഗോൾ നേടിയ മിലെ ജെഡിനാകിന്റെ ആഹ്ലാദം.

സമാര∙ വിഡിയോ അസിസ്റ്റന്റ് സിസ്റ്റം രക്ഷയ്ക്കെത്തിയ മൽസരത്തിൽ ഓസ്ട്രേലിയ ഡെൻമാർക്കിനെ സമനിലയിൽ തളച്ചു. ഏഴാം മിനിറ്റിൽത്തന്നെ ക്രിസ്റ്റ്യൻ എറിക്സനിലൂടെ ലീഡ് നേടിയ ഡെന്മാർക്കിനെ വിഎആറിന്റെ സഹായത്തോടെ ലഭിച്ച പെനൽറ്റിയിൽനിന്ന് ഗോൾ നേടിയാണ് ഓസീസ് സമനിലയിൽ കുരുക്കിയത്. പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് മിലി ജെഡിനാക് ഈ ലോകകപ്പിലെ തന്റെ രണ്ടാം ഗോളും കുറിച്ചു.

ഓസ്ട്രേലിയ– ഡെൻമാർക്ക് മൽസരം വിഡിയോ സ്റ്റോറി കാണാം

ഇതോടെ ആദ്യ മൽസരത്തിൽ പെറുവിനെ തോൽപ്പിച്ച ഡെൻമാർക്ക് നാലു പോയിന്റുമായി പ്രീക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കി. ആദ്യ മൽസരത്തിൽ ഫ്രാൻസിനോട് പൊരുതിത്തോറ്റ ഓസ്ട്രേലിയയ്ക്ക് ഒരു പോയിന്റേ ഉള്ളൂവെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ട്. കണക്കിലെ കളികളിലും ജയിക്കണമെന്നു മാത്രം!

LIVE UPDATES