Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇംഗ്ലിഷ് ‘ക്ലാസ് ’; ലോകകപ്പ് ടീം

english-team

ഒരു മിസ്ഡ് കോളിന്റെ സ്ക്രീൻഷോട്ട് എടുത്തു ട്വിറ്ററിലിട്ട ശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ റൈറ്റ്ബാക്ക് കൈൽ വാക്കർ ഇങ്ങനെ കുറിച്ചു, ‘‘നിങ്ങൾ ഒരിക്കലും മിസ് ചെയ്യാൻ ആഗ്രഹിക്കാത്ത കോൾ..’’ ആ വിളി ഇംഗ്ലണ്ടിന്റെ ടീം മാനേജർ ഗാരെത് സൗത്ത്ഗേറ്റിന്റേതായിരുന്നു! റഷ്യൻ ലോകകപ്പ് ടീമിലേക്കു വോക്കറിനെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന സന്തോഷവാർത്ത അറിയിക്കാൻ വിളിച്ചതായിരുന്നു സൗത്ത്ഗേറ്റ്. ടോക്ടൈം തീരാറായ സിം കാർഡിൽ പലതരം ഓഫറുകൾ ഒന്നിച്ചു റീച്ചാർജ് ചെയ്യുന്നതുപോലെയായിരുന്നു ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്ക്വാഡിലേക്കു സൗത്ത്ഗേറ്റ് താരങ്ങളെ വിളിച്ചത്. ടീമിൽ സ്ഥാനം ഉറപ്പിച്ചു കാത്തിരുന്ന ജോ ഹാർട്ടും ജാക്ക് വിൽഷെയറും അടക്കം പല പ്രമുഖരും ‘ഔട്ട്ഗോയിങ്’ ആയി. ഒട്ടും പ്രതീക്ഷിക്കാതെ ലിവർപൂൾ ടീനേജർ ട്രെന്റ് അലക്സാണ്ടർ അർനോൾഡിനെ പോലെയുള്ളവർ ‘ഇൻകമിങ്’ കോളിൽ ആഹ്ലാദിച്ചു. ടോട്ടനത്തിന്റെ ഗോൾ സ്കോറിങ് മെഷീൻ ഹാരി കെയ്ൻ ആണ് ടീമിന്റെ പവർ ബട്ടൺ. യുവത്വത്തിൽ വിശ്വസിച്ചു സൗത്ത്ഗേറ്റ് പ്രഖ്യാപിച്ച 23 അംഗ സ്ക്വാഡിനെ ഇങ്ങനെ ചുരുക്ക‍ാം–വിജയത്തിൽ മാത്രം പശിയടങ്ങുന്നവർ. 

ടീം

∙ ഗോൾകീപ്പർമാർ: ജാക്ക് ബട്‌ലാൻഡ് (സ്റ്റോക് സിറ്റി), ജോർദൻ പിക്ഫോർഡ് (എവർട്ടൺ), നിക് പോപ്പ് (ബേൺലി). 

∙ ഡിഫൻഡർമാർ: ട്രെന്റ് അലക്സാണ്ടർ അർനോൾഡ് (ലിവർപൂൾ), ഗാരി കാഹിൽ (ചെൽസി), ഫാബിയൻ ഡെൽഫ് (മാഞ്ചസ്റ്റർ സിറ്റി), ഫിൽ ജോൺസ് (മാൻ. യുണൈറ്റഡ്), ഹാരി മഗ്വിയർ (ലെസ്റ്റർ), ഡാനി റോസ് (ടോട്ടനം), ജോൺ സ്റ്റോൺസ് (മാൻ.സിറ്റി), കീറൻ ട്രിപ്പിയർ (ടോട്ടനം), കൈൽ വാക്കർ (മാൻ. സിറ്റി), ആഷ്‌ലി യങ് (മാൻ.യുണൈറ്റഡ്). 

∙ മിഡ്ഫീൽഡർമാർ: ദെലെ അലി (ടോട്ടനം), എറിക് ഡയർ (ടോട്ടനം), ജോർദൻ ഹെൻഡേഴ്സൺ (ലിവർപൂൾ), ജെസെ ലിങാർഡ് (മാൻ.യുണൈറ്റഡ്), റൂബൻ ലോഫ്റ്റസ് ചീക് (ചെൽസി). 

∙ ഫോർവേഡുകൾ: ഹാരി കെയ്ൻ (ടോട്ടനം), മാർക്കസ് റാഷ്ഫോർഡ് (മാൻ.യുണൈറ്റഡ്), റഹീം സ്റ്റെർലിങ് (മാൻ.സിറ്റി), ജയ്മി വാർദി (ലെസ്റ്റർ), ഡാനി വെൽബാക് (ആഴ്സനൽ). 

ഇംഗ്ലണ്ടിന്റെ ഫിഫ റാങ്ക്– 13

ONE TO WATCH

റൂബൻ ലോഫ്റ്റസ് ചീക്: ഇംഗ്ലണ്ട് സ്ക്വാഡിൽ പ്രത്യേകം നോട്ടമിടേണ്ടയാൾ. വയസ്സ് 21 മാത്രമേ ഉള്ളൂവെങ്കിലും മിഡ്ഫീൽഡിന്റെ ഹൃദയമായി പ്രവർത്തിക്കാൻ കെൽപുണ്ട്. ഓൾറൗണ്ട് സ്കിൽ ആണ് പ്രത്യേകത. ബോക്സ് ടു ബോക്സ് നീക്കങ്ങൾക്കു മിടുക്കൻ. ജർമനിക്കെതിര‍ായ സൗഹൃദ മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് ആയി ശേഷി തെളിയിച്ചു. 

GAME PLAN 

എല്ലാ പ്രധാന ടൂർണമെന്റുകളിലും ഇംഗ്ലണ്ടിനെ ഇടങ്കാലിട്ടു വീഴ്ത്തുന്ന ഒരു ദൗർബല്യം മറികടക്കാൻ ഇത്തവണ ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ട്. സ്പോട് കിക്കുകളാണ് ആ ദൗർബല്യം. 1990നു ശേഷം ആറു പ്രധാന ടൂർണമെന്റുകളിൽ പെനൽറ്റി ഷൂട്ടൗട്ടിൽ പുറത്തായ ചരിത്രം ഇംഗ്ലണ്ടിനുണ്ട്. കിക്കെടുക്കാനുള്ള പരിശീലനമാണ് ഇത്തവണത്തെ പുതുമകളിലൊന്ന്. പെനൽറ്റി എടുക്കുന്നതിൽ കളിക്കാരന്റെ സമീപനം, മാനസികമായി അവരുടെ ആത്മവിശ്വാസം, കിക്ക് ആരെടുക്കണമെന്ന തീരുമാനം, പെനൽറ്റി സ്പോട്ടിലേക്കുള്ള നടത്തം തുടങ്ങിയ കാര്യങ്ങളിലാണ് അധിക പരിശീലനം. 

CLUB CALCULATOR

ഓരോ ക്ലബിൽനിന്നുമുള്ള താരങ്ങൾ

ടോട്ടനം: അഞ്ച്

മാഞ്ചസ്റ്റർ സിറ്റി: നാല്

മാഞ്ചസ്റ്റർ യുണൈറ്റഡ്: നാല്

ലിവർപൂൾ: രണ്ട്

ചെൽസി: രണ്ട്

ലെസ്റ്റർ: രണ്ട്

ആഴ്സനൽ: ഒന്ന്

സ്റ്റോക് സിറ്റി: ഒന്ന്

എവർട്ടൺ: ഒന്ന്

ബേൺലി: ഒന്ന്

‌WARM UP

ലോകകപ്പിനു മുൻപ് ഇംഗ്ലണ്ടിന്റെ 

സൗഹൃദ മൽസരങ്ങൾ 

 ജൂൺ 2– നൈജീരിയ

 ജൂൺ 7– കോസ്റ്റാറിക്ക

CUP MATCHES 

പ്രാഥമിക റൗണ്ടിൽ 

ഇംഗ്ലണ്ടിന്റെ  മൽസരങ്ങൾ:

 ജൂൺ 18– ട‍ുണീസിയ

 ജൂൺ 24– പാനമ

 ജൂൺ 28– ബെൽജിയം  

related stories