sections
MORE

ആറു ലോകകപ്പുകളുടെ ‘ബാല്യ’വുമായി സച്ചിൻ, മിയാന്‍ദാദ്; ലോർഡ്സിനെ അറിയാം

kapil-dev-world-cup
ഒരിക്കൽക്കൂടി ലോർഡ്‌സിൽ ലോകകപ്പ് കിരീടവുമായി കപിൽ ദേവ്.
SHARE

മാർലിബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള ലോർഡ്സ് മൈതാനം ക്രിക്കറ്റിന്റെ ഭവനം എന്നാണ് അറിയപ്പെടുന്നത്. ഇത്തവണ ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിന്റെ ഫൈനലടക്കം അഞ്ചു മത്സരങ്ങൾ ഇവിടെ നടക്കും. അതേസമയം, ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ലോർഡ്സിൽ കളിക്കുന്നില്ല. ഇന്ത്യയ്ക്കു ലോർഡ്സിൽ കളിക്കാൻ അവസരം ലഭിക്കണമെങ്കിൽ ഫൈനലിൽ കടക്കണം. പാക്കിസ്ഥാൻ, ഓസ്ട്രേലിയ ടീമുകള്‍ക്ക് ഇവിടെ രണ്ടു വീതം ഗ്രൂപ്പു മൽസരങ്ങളുണ്ട്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ബംഗ്ലദേശ് ടീമുകൾക്കും ഇവിടെ മൽസരമുണ്ട്.

∙ ലോർ‍ഡ്സിനെ അറിയാം ...

സ്ഥാപിച്ചത്: 1814

സീറ്റുകൾ: 30,000

എൻഡുകൾ: 

പവലിയൻ എൻഡ്, നഴ്സറി എൻഡ്

ഹോം ടീം: മിഡിൽസക്സ്, ഇംഗ്ലണ്ട്

∙ ലോർഡ്സിൽ നടക്കുന്ന മൽസരങ്ങൾ

ജൂൺ 23: പാക്കിസ്ഥാൻ– ദ. ആഫ്രിക്ക

ജൂൺ 25: ഇംഗ്ലണ്ട്– ഓസ്ട്രേലിയ

ജൂൺ 29: ന്യൂസീലൻഡ്– ഓസ്ട്രേലിയ

ജൂലൈ 5: പാക്കിസ്ഥാൻ– ബംഗ്ലദേശ്

ജൂലൈ 14: ഫൈനൽ

∙ ലോർഡ്സിന്റെ (ഏകദിന) ചരിത്രം

മത്സരങ്ങൾ: 62

ആദ്യം ബാറ്റ് ചെയ്ത് 

ജയം: 26(43%)

പിന്തുടർന്ന് 

ജയം: 32(53%)

ടൈ: 2

ഉപേക്ഷിച്ചവ: 2

ഉയർന്ന സ്കോർ: ഇംഗ്ലണ്ട്–4ന് 344 (1975 ജൂൺ 7ന് ഇന്ത്യയ്ക്കെതിരെ)

കുറഞ്ഞ സ്കോർ: ദ. ആഫ്രിക്ക– 107 (2003 ജൂലൈ 9ന് ഇംഗ്ലണ്ടിനെതിരെ)

∙ ലോകകപ്പ് - നമ്പർ ഗെയിം

06 – ഇന്ത്യയുടെ സച്ചിൻ തെൻഡുൽക്കറും പാക്കിസ്ഥാന്റെ ജാവേദ് മിയാൻദാദും 6 ലോകകപ്പുകളിൽ കളിച്ചവരാണ്. മിയാൻദാദിന് തന്റെ 5–ാം ശ്രമത്തിൽ 1992ൽ ലോകകരീടം നേടാൻ കഴിഞ്ഞപ്പോൾ, സച്ചിന് 2011ൽ ആറാമത്തെയും അവസാനത്തെയും ലോകകപ്പിലാണ് ആ സ്വപ്നം പൂവണിഞ്ഞത്.

03 – ഓസ്ട്രേലിയയുടെ ഇതിഹാസ താരങ്ങളായ റിക്കി പോണ്ടിങ്, ഗ്ലെൻ മഗ്രോ, ആഡം ഗിൽക്രസ്റ്റ് എന്നിവർ ഹാട്രിക് കിരീട ജേതാക്കളാണ്– 1999, 2003, 2007 ലോകകപ്പുകളിൽ.

24 – ലോകകരീടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ നായകൻ കപിൽദേവ് ആണ്. 1983ൽ ഇന്ത്യ ജേതാക്കളാകുമ്പോൾ  24 വയസ്സ്, അഞ്ചു മാസം, 19 ദിവസം.

02 – കെപ്ലർ െവസൽസ്, ആൻഡേഴ്സൺ കമ്മിൻസ്, എഡ് ജോയ്സ്, ഓയിൻ മോർഗൻ എന്നീ താരങ്ങൾ വ്യത്യസ്ത ലോകകപ്പുകളിൽ വ്യത്യസ്ത രാജ്യങ്ങൾക്കു വേണ്ടി കളിച്ചു. വെസൽസ് ഓസ്ട്രേലിയ(1983), ദക്ഷിണാഫ്രിക്ക (1992) ടീമുകൾക്കും കമ്മിൻസ് വെസ്റ്റിൻഡീസ്(1992), കാനഡ(2007) ടീമുകൾക്കും മോർഗൻ അയർലൻഡ്(2007), ഇംഗ്ലണ്ട്(2011,2015) ടീമുകൾക്കും ജോയ്സ് ഇംഗ്ലണ്ട് (2007), അയർലൻഡ് (2015) ടീമുകൾക്കും വേണ്ടി കളിച്ചു.

02 – ലോകകപ്പ് മത്സരങ്ങളിൽ 2 ഹാട്രിക് നേടിയ ഏകതാരം ശ്രീലങ്കയുടെ ലസിത് മലിംഗയാണ്. 2007ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും 2011ൽ കെനിയയ്ക്കെതിരെയുമാണ് നേട്ടം.

English Summary: ICC World Cup 2019, World Cup Number Game, Lords Cricket Ground Report

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA