അഫ്രീദിയുടെ ഒറ്റയടിയിൽ ആമിർ സത്യം പറഞ്ഞു: റസാഖിന്റെ വെളിപ്പെടുത്തൽ

mohammad-amir-vs-australia
ഓസീസിനെതിരായ ലോകകപ്പ് മൽസരത്തിനിടെ മുഹമ്മദ് ആമിർ.
SHARE

ഇസ്‌ലാമാബാദ്∙ പാക്കിസ്ഥാൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ വാതുവയ്പു വിവാദവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി മുൻ പാക്ക് ഓൾറൗണ്ടർ അബ്ദുൽ റസാഖ്. സംഭവത്തിൽ ആരോപണ വിധേയനായ പേസ് ബോളർ മുഹമ്മദ് ആമിറിനെ ടീം ക്യാപ്റ്റനായിരുന്ന ഷാഹിദ് അഫ്രീദി ‘പൊലീസ് മുറ’ പ്രയോഗിച്ചാണ് സത്യം പറയിച്ചതെന്നാണ് വെളിപ്പെടുത്തൽ. പാക്ക് ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ ഒത്തുകളി വിവാദം കൈകാര്യം ചെയ്യുന്നതിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനു (പിസിബി) പിഴവു സംഭവിച്ചെന്നും റസാഖ് ആരോപിച്ചു. ഒത്തുകളി വിവാദത്തിൽ അഞ്ചു വർഷത്തെ വിലക്കു ലഭിച്ച ആമിർ പിന്നീട് ടീമിലേക്കു തിരിച്ചെത്തിയിരുന്നു. ഇപ്പോൾ ലോകകപ്പ് കളിക്കുന്ന പാക്ക് ടീമിന്റെ മുഖ്യ പേസ് ബോളർ കൂടിയാണ് ആമിർ.

2010ൽ ആണ് മുഹമ്മദ് ആമിർ അന്നത്തെ പാക്ക് ക്യാപ്റ്റൻ സൽമാൻ ബട്ട്, പേസർ മുഹമ്മദ് ആസിഫ് എന്നിവരോടൊപ്പം ഒത്തുകളി വിവാദത്തിൽപ്പെട്ടത്. ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ മനപ്പൂർവം നോബോൾ എറിയുകയായിരുന്നു ആമിറിന്റെ ‘റോൾ’. ലോർഡ്സ് ആയിരുന്നു വേദി. ആമിർ കുറ്റം സമ്മതിച്ചു. സൽമാൻ ബട്ടിന് 10 വർഷവും മുഹമ്മദ് ആസിഫിന് ഏഴുവർഷവും ആമിറിന് അഞ്ചുവർഷവും വിലക്കു ലഭിച്ചു. ക്യാപ്റ്റനെ ഉൾപ്പെടെ ഒത്തുകളി വിവാദത്തിൽ നഷ്ടമായ പാക്ക് ക്രിക്കറ്റും നാണംകെട്ടു.

ഒത്തുകളി വിവാദത്തിൽ ഉൾപ്പെടുമ്പോൾ 18 വയസ്സ് മാത്രമായിരുന്നു ആമിറിന്റെ പ്രായം. സംഭവത്തെക്കുറിച്ച് ടീം ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി ആമിറിനോടു വിശദീകരണം തേടുമ്പോൾ താനും കൂടെയുണ്ടായിരുന്നു എന്നാണ് റസാഖിന്റെ വെളിപ്പെടുത്തൽ. ഇതിനിടെ അഫ്രീദി തന്നോടു റൂമിനു പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ അകത്തുനിന്ന് അടിപൊട്ടുന്ന ശബ്ദം കേട്ടതായും അതിനുശേഷം ആമിർ ഉള്ള കാര്യം തുറന്നുപറഞ്ഞുവെന്നും റസാഖ് വെളിപ്പെടുത്തി.

ലോകത്തിനു മുന്നിൽ പാക്ക് ക്രിക്കറ്റിനെ നാണം കെടുത്തിയതിൽ പിസിബിക്കും പങ്കുണ്ടെന്നും റസാഖ് ആരോപിച്ചു. ഒത്തുകളി വിവാദത്തിൽ ഐസിസിയെ ഇടപെടുത്തുന്നതിനു പകരം ആരോപണ വിധേയരായ കളിക്കാരെ നാട്ടിലേക്കു തിരിച്ചയച്ച് അന്വേഷണം നടത്തുകയായിരുന്നു പിസിബി ചെയ്യേണ്ടിയിരുന്നത്. താരങ്ങൾ ആരോപണം നിഷേധിച്ചതു പരിഗണിക്കേണ്ട കാര്യം പോലുണ്ടായിരുന്നില്ല. ഐസിസി ഇടപെട്ടതോടെ ലോകത്തിനു മുന്നിൽ പാക്കിസ്ഥാന്റെ പ്രതിച്ഛായ നഷ്ടമായെന്നും റസാഖ് ചൂണ്ടിക്കാട്ടി.

പിടിക്കപ്പെടുന്നതിനും വളരെ മുൻപുതന്നെ സൽമാൻ ബട്ട് ഒത്തുകളിയിൽ ഏർപ്പെട്ടിരുന്നതായും ഇക്കാര്യം താൻ അഫ്രീദിയെ അറിയിച്ചിരുന്നതാണെന്നും റസാഖ് വെളിപ്പെടുത്തി.

‘ഇക്കാര്യം ഞാൻ അഫ്രീദിയെ അറിയിച്ചിരുന്നു. എന്റെ തോന്നലാകുമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ, വെസ്റ്റിന്‍ഡീസിനെതിരായ ഒരു ട്വന്റി20 മൽസരത്തിൽ ബട്ടിനൊപ്പം ബാറ്റു ചെയ്യുമ്പോൾ, അദ്ദേഹം ടീമിനെ ചതിക്കുകയാണെന്ന് എനിക്കു മനസ്സിലായി. ഇതോടെ എനിക്ക് സ്ട്രൈക്ക് കൈമാറാൻ ഞാൻ കർശനമായി ആവശ്യപ്പെട്ടു. എന്നിട്ടും എല്ലാ ഓവറിലും രണ്ടോ മൂന്നോ പന്ത് പാഴാക്കിയ ശേഷമാണ് ബട്ട് എനിക്കു സ്ട്രൈക്ക് കൈമാറിയിരുന്നത്. ഇതോടെ എന്റെ ശ്രദ്ധ നഷ്ടമായി. സമ്മർദ്ദം താങ്ങാനാകാതെ ഞാൻ പുറത്താവുകയും ചെയ്തു’ – റസാഖ് പറഞ്ഞു.

Englishh Summary: Mohammad Amir Confessed To Spot Fixing After Being Slapped By Shahid Afridi, Says Abdul Razzaq

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
FROM ONMANORAMA
    [ { "articles": { "code" : "/par/feed_sub_section", "name": "Top Stories", "title": "Top News", "mapKey": "", "page": "1", "totalPages": "1", "expiryTime": 0 ,"count": 7 }, "article": [ { "title": "Analysis | Exit polls give majority to BJP, but lower turnout may overturn the projections", "articleUrl": "https://feeds.manoramaonline.com/news/india/2022/12/06/gujarat-low-voter-turnout-exit-polls.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/12/6/election-voting.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/12/6/election-voting.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/12/6/election-voting.jpg.image.470.246.png", "lastModified": "December 06, 2022", "otherImages": "0", "video": "false" }, { "title": "Latvian woman murder: Court awards double life term to both convicts", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/12/06/latvian-woman-murder-convicts-punishment.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/6/thiruvananthapuram-umesh-udayakumar.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/6/thiruvananthapuram-umesh-udayakumar.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/6/thiruvananthapuram-umesh-udayakumar.jpg.image.470.246.png", "lastModified": "December 06, 2022", "otherImages": "0", "video": "false" }, { "title": "Vivek Agnihotri tenders unconditional apology for remarks against Justice Muralidhar", "articleUrl": "https://feeds.manoramaonline.com/news/india/2022/12/06/vivek-agnihotri-tenders-apology-remarks-against-justice-muralidhar.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/india/images/2022/3/18/vivek-agnihotri.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/india/images/2022/3/18/vivek-agnihotri.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/india/images/2022/3/18/vivek-agnihotri.jpg.image.470.246.png", "lastModified": "December 06, 2022", "otherImages": "0", "video": "false" }, { "title": "Pinarayi embarked on 19 foreign tours since becoming CM; Rs 32.58 lakh spent on five trips", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/12/06/pinarayi-foreign-tours-cm-assembly-kerala-sajeev-joseph.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/4/pinarayi-vijayan-1 (1).jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/4/pinarayi-vijayan-1 (1).jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/4/pinarayi-vijayan-1 (1).jpg.image.470.246.png", "lastModified": "December 06, 2022", "otherImages": "0", "video": "false" }, { "title": "Pinarayi agrees to discuss Vizhinjam issue in Assembly. Will Church call off agitation?", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/12/06/pinarayi-vijayan-vizhinjam-issue-assembly.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/10/5/pinarayi-vijayan-assembly.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/10/5/pinarayi-vijayan-assembly.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2021/10/5/pinarayi-vijayan-assembly.jpg.image.470.246.png", "lastModified": "December 06, 2022", "otherImages": "0", "video": "false" }, { "title": "PSC vacancies were deliberately sent at midnight; mail records are proof", "articleUrl": "https://feeds.manoramaonline.com/kerala/top-news/2022/12/06/psc-vacancies-nisha-case-deliberate-mail-records.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/3/nisha-psc.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/3/nisha-psc.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/kerala/top-news/images/2022/12/3/nisha-psc.jpg.image.470.246.png", "lastModified": "December 06, 2022", "otherImages": "0", "video": "false" }, { "title": "Ukraine warns of emergency blackouts after more missile hits", "articleUrl": "https://feeds.manoramaonline.com/news/world/2022/12/06/ukraine-warns-emergency-blackouts-after-more-missile-hits.details.json", "thumbnail": "https://img.onmanorama.com/content/dam/mm/en/news/world/images/2022/12/6/ukraine-2.jpg.image.160.84.jpg", "imgWeb": "https://img.onmanorama.com/content/dam/mm/en/news/world/images/2022/12/6/ukraine-2.jpg.image.784.410.png", "imgMob": "https://img.onmanorama.com/content/dam/mm/en/news/world/images/2022/12/6/ukraine-2.jpg.image.470.246.png", "lastModified": "December 06, 2022", "otherImages": "0", "video": "false" } ] } ]