sections
MORE

ഈ ചിത്രം വ്യാജനല്ല, ഒറിജിനൽ; കോലിക്ക് പാക്കിസ്ഥാനിലുമുണ്ട് പിടി!

virat-kohli-fan-pakistan
ലഹോറിൽ വിരാട് കോഹ്‍ലിയുടെ പേരുള്ള ജഴ്‌സിയുമായി ബൈക്കിൽ പോകുന്നയാൾ.
SHARE

സമൂഹമാധ്യമങ്ങളിൽ വൈറലായ ആ ചിത്രം സത്യം തന്നെ! പാക്കിസ്ഥാനിലെ ലഹോറിലൂടെ ബൈക്കിൽ വിരാട് എന്നെഴുതിയ 18–ാം നമ്പർ ജഴ്സി ധരിച്ച് യാത്ര ചെയ്തത് യഥാർഥ കോലി ആരാധകൻ തന്നെ. ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളത്തിലും ബദ്ധവൈരികളാണെങ്കിലും പാക്കിസ്ഥാനിൽ ഇന്ത്യൻ ക്യാപ്റ്റന് ആരാധകരേറെയുണ്ടെന്നു വെളിവാക്കുന്നതാണീ ചിത്രം.

പാക്കിസ്ഥാനിലെ ഒട്ടേറെ യുവാക്കളുടെ ഹീറോയാണു കോലിയെന്നു കഴിഞ്ഞയാഴ്ച മുൻ പാക്ക് നായകൻ യൂനിസ് ഖാൻ വെളിപ്പെടുത്തിയതിനു പിന്നാലെയാണിത്. പാക്കിസ്ഥാനിലെ സാധാരണ ആരാധകർ മാത്രമല്ല, യുവാക്കളായ ക്രിക്കറ്റ് കളിക്കാരും കോലിയുടെ ആരാധകരാണ്. കോലിയുടെ പോലെ ഫിറ്റ്നസും കളിശൈലിയും വശത്താക്കാനാണു പാക്കിസ്ഥാനിലെ യുവതലമുറ ആഗ്രഹിക്കുന്നതെന്നും യൂനിസ് പറഞ്ഞിരുന്നു.

ഈ മാസം പതിനാറിനാണ് ഇന്ത്യ – പാക്കിസ്ഥാൻ മത്സരം. ഏതു ടീമിനെ പിന്തുണയ്ക്കണമെന്ന ആശയക്കുഴപ്പത്തിലാകും പാക്കിസ്ഥാനിലെ കോലി ആരാധകർ. അതേസമയം, ഇന്ത്യ–പാക്ക് മൽസരത്തിനു മുന്നോടിയായി പാക്ക് സൈന്യത്തിന്റെ പിടിയിലകപ്പെട്ട വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വികലമായി ചിത്രീകരിച്ച് പാക്ക് ചാനൽ തയാറാക്കിയ പരസ്യം വിവാദമായിരുന്നു.

English Summary: Virat Kohli Fan Spotted Riding a Bike in Lahore

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA