sections
MORE

ധോണിയുടെ റണ്ണൗട്ട് താങ്ങാനാകാതെ ഹൃദയാഘാതം; യുവാവ് മരിച്ചു

dhoni-runout
ന്യൂസീലൻഡിനെതിരെ ധോണി റണ്ണൗട്ടാകുന്നു
SHARE

കൊൽക്കത്ത∙ ലോകകപ്പ് ക്രിക്കറ്റിൽ ന്യൂസീലൻഡിനെതിരായ െസമിഫൈനൽ പോരാട്ടത്തിനിടെ മഹേന്ദ്രസിങ് ധോണി റണ്ണൗട്ടായതു താങ്ങാനാകാതെ ബംഗാളിൽ യുവാവ് ഹൃദയാഘാതം വന്ന് മരിച്ചു. ലോകകപ്പിൽ ധോണിയുടെ റണ്ണൗട്ടു കണ്ട ഉടൻ ബംഗാള്‍ സ്വദേശിയായ ശ്രീകാന്ത് മെയ്ത്തിക്കാണ് ഹൃദയാഘാതം സംഭവിച്ചത്. ഹൂഗ്ലി ജില്ലയിലെ സെക്കന്തർപുരിൽ സൈക്കിൾ റിപ്പയറിങ് ഷോപ്പ് നടത്തുകയായിരുന്നു മുപ്പത്തിമൂന്നുകാരനായ ശ്രീകാന്ത്. ബുധനാഴ്ച ന്യൂസീലൻഡിനെതിരെ ധോണി റണ്ണൗട്ടായ ഉടനെ ശ്രീകാന്ത് ബോധരഹിതനായി വീഴുകയായിരുന്നു.

കടയിൽവച്ച് മൊബൈൽ ഫോണിലാണ് ശ്രീകാന്ത് കളി കണ്ടത്. ബോധരഹിതനായ ശ്രീകാന്തിനെ ഗ്രാമവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇന്ത്യയുടെ തോൽവിക്കു പിന്നാലെ ഒഡിഷയിൽ യുവാവ് വിഷം കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. കലഹന്ദി ജില്ലയിലെ സംഭാറു ഭോയ് (25) എന്നയാളാണ് ഇന്ത്യയുടെ തോല്‍വിയിൽ മനംനൊന്തം ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇന്ത്യ ജയിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഇയാൾ ടീം തോറ്റതോടെ മാനസികമായി തകർന്നു.

വീട്ടിൽനിന്നിറങ്ങി കൃഷി സ്ഥലത്തേക്കു പോയ സംഭാറു ഭോയ് അവിടെവച്ചു വിഷം കുടിക്കുകയായിരുന്നു. ധരംഘഡ് സബ് ഡിവിഷനൽ ആശുപത്രിയിലെത്തിച്ച ഇയാളെ പിന്നീട് ഭവാനിപട്നയിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സംഭാറു അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

English Summary: Cricket enthusiast dies watching India's WC defeat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA