sections
MORE

അത് നോബോള്‍, ധോണി ഔട്ടാകുമായിരുന്നില്ല: സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ വാദം

dhoni-out
ന്യൂസീലന്‍ഡിനെതിരെ ധോണി പുറത്താകുന്നു, ഈ സമയത്തെ ഗ്രൗണ്ടിലെ ഫീൽഡർമാരുടെ എണ്ണം വൃത്തത്തിൽ
SHARE

മാഞ്ചസ്റ്റർ∙ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ സെമി കാണാതെ പുറത്തായെങ്കിലും ന്യൂസീലൻഡിനെതിരായ പോരാട്ടത്തിൽ അപംയറിനു പറ്റിയൊരു പിഴവ് (?) ആരാധകർക്കു മറക്കാനാകുന്നില്ല. ടീം ഇന്ത്യയ്ക്കും താരങ്ങൾക്കും വേണ്ടി സമൂഹമാധ്യമങ്ങളിൽ ‘പൊരിഞ്ഞ പോരാട്ട’ത്തിലാണ് ആരാധകർ ഇപ്പോഴും. കിവീസിനെതിരായ മൽസരത്തിൽ ഇന്ത്യയുടെ തോൽവി ഉറപ്പിച്ച ധോണിയുടെ റണ്ണൗട്ടിനെച്ചൊല്ലിയാണു ആരാധകരുടെ തർക്കം. ധോണിയുടെ പന്ത് യഥാർഥത്തിൽ നോബോളായിരുന്നുവെന്നാണ് വാദം.

ഓൾഡ് ട്രാഫഡിൽ ന്യൂസീലൻഡിനെതിരെ ഇന്ത്യയ്ക്ക് ജയിക്കാൻ 10 പന്തിൽ 25 റൺസ് വേണമെന്ന അവസ്ഥയിലായിരുന്നു ധോണിയുടെ റണ്ണൗട്ട്. ലോക്കി ഫെർഗൂസൻ ബോൾ ചെയ്ത 49–ാം ഓവറിലാണ്സംഭവം. പന്ത് ഉയർത്തിയടിച്ച ധോണി രണ്ട് റൺസ് ഓടിയെടുക്കാൻ ശ്രമിച്ചതാണു വിനയായത്. മാർട്ടിൻ ഗപ്ടിലിന്റെ നേരിട്ടുള്ള ഏറ് കൃത്യമായി വിക്കറ്റിൽകൊണ്ടു. ഇതോടെ ധോണി പുറത്ത്. എന്നാൽ അംപയറിങ്ങിലെ പിഴവു കാരണമാണ് ധോണി പുറത്തായതെന്നാണ് ആരാധകർ വാദിക്കുന്നത്. ധോണി പുറത്താകുന്ന വി‍ഡിയോയും ചിത്രങ്ങളുമെല്ലാം തെളിവായി അവർ നിരത്തുന്നു.

ധോണി പുറത്താകുന്നതിനു തൊട്ടുമുൻപുള്ള പന്ത് (48.2) എറിഞ്ഞപ്പോൾ ആറ് കിവീസ് ഫീൽഡർമാർ പുറത്തുണ്ടായിരുന്നുവെന്നാണ് ആക്ഷേപം. അവസാന 10 ഓവറിൽ സർക്കിളിനു പുറത്ത് അഞ്ച് ഫീൽ‌ഡർമാർ മാത്രമാണ് അനുവദനീയം. അധികമായി നിർത്തിയാൽ നോബോൾ വിളിക്കാം. അടുത്ത പന്തിൽ ഫ്രീഹിറ്റും കിട്ടും. ഇതോടെ ധോണി പുറത്താകാതിരിക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, എപ്പോള്‍ മുതലാണ് സർക്കിളിനു പുറത്ത് ആറു ഫീൽഡർമാർ വന്നതെന്നു വ്യക്തമല്ല. ന്യൂസീലൻഡ് കളി ജയിക്കാൻ ക്രിക്കറ്റിന്റെ മാന്യത കളഞ്ഞുകുളിച്ചെന്നും കുറ്റപ്പെടുത്തലുകളേറെ.

ന്യൂസീലൻഡിനോട് ഇന്ത്യയ്ക്ക് തോല്‍വി, ലോകകപ്പിൽനിന്നു പുറത്ത്, വിഡിയോ സ്റ്റോറി കാണാം

സെമിയിൽ ധോണിയെ നേരത്തേ ഇറക്കാതിരുന്നതിനെതിരെ സച്ചിൻ തെൻഡുൽക്കറുൾപ്പെടെയുള്ള മുൻ താരങ്ങൾ പലരും രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ മൂന്ന് മുൻനിര ബാറ്റ്സ്മാൻമാർ പുറത്തായിട്ടും അനുഭവ സമ്പത്തുള്ള ധോണിയെ ഇറക്കാതിരുന്നതു തന്ത്രത്തിലെ പിഴവായാണു മുൻ താരങ്ങൾ കണക്കാക്കുന്നത്. സാവധാനം ധോണി സ്കോർ ഉയർത്തിയിരുന്നെങ്കിൽ ഫലം തന്നെ മാറുമായിരുന്നെന്നാണ് ഇവരുടെ വാദം. സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ തുടങ്ങിയവരും ഇതേ അഭിപ്രായവുമായി രംഗത്തെത്തി.

English Summary: MS Dhoni run out after umpiring error? Fans raise questions after India lose World Cup semi-final

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA