sections
MORE

താടി പൊട്ടി ചോരയൊലിച്ചു; ബാറ്റിങ് തുടർന്ന് ഓസീസ് താരം അലക്‌സ് കാരി

alex-carey-injury
പരുക്കേറ്റതിനെ തുടർന്ന് അലക്സ് കാരിക്ക് ഗ്രൗണ്ടിൽ അടിയന്തര ചികിൽസ നൽകുന്നു
SHARE

‘ബാറ്റ്സ്മാൻമാരുടെ ശ്രദ്ധയ്ക്ക്, രണ്ടു ഹെൽമറ്റുകൾ കരുതിവച്ചോളൂ, നമ്മൾ തമ്മിൽ കാണുമ്പോൾ ഉപകാരപ്പെടും’– 2013ൽ ഇങ്ങനെ ട്വീറ്റ് ചെയ്യുമ്പോൾ ജോഫ്ര ആർച്ചർക്കു പ്രായം 18 മാത്രം! 6 വർഷത്തിനുശേഷം ഇംഗ്ലണ്ടിനായി അരങ്ങേറിയ ആർച്ചറുടെ വാക്കുകളുടെ പൊരുൾ ഇന്നലെ തെളിഞ്ഞുകണ്ടു.

ഓസീസിനെതിരായ സെമിയിലെ എട്ടാം ഓവറിലെ അവസാന പന്ത്. ആർച്ചർ എറിഞ്ഞ ഷോട് ലെങ്ത് ബോൾ ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരിയുടെ ഹെൽമറ്റിലിടിച്ചു. മണിക്കൂറിൽ 138 കിലോമീറ്റർ വേഗമുണ്ടായിരുന്ന പന്ത് ഇടിച്ച ആഘാതത്തിൽ ഹെൽമറ്റ് തലയിൽനിന്ന് ഊരിപ്പോയി. കാരി കൈകൊണ്ടു പിടിച്ചതിനാൽ ഹെൽമറ്റ് തെറിച്ചു സ്റ്റംപിലേക്കു വീണില്ല.

താടിയിൽ മുറിവേറ്റു ചോരയൊലിപ്പിച്ചുനിന്ന കാരി മുറിവു വച്ചുകെട്ടി വീണ്ടും കളിച്ചു. അപ്പോഴേയ്ക്കും ജഴ്സിയിൽ വരെ രക്തത്തുള്ളി വീണു. വീണ്ടും മെഡിക്കൽ സംഘമെത്തി തല ചുറ്റി ബാൻഡേജിട്ട ശേഷമാണു കാരി ബാറ്റിങ് തുടർന്നത്. ബാറ്റിങ്ങിനിടെ കാരിയുടെ ബാൻഡേജിൽ രക്തം പടർന്നതു വ്യക്തമായി കാണാമായിരുന്നു. വേദന കടിച്ചമർത്തി ബാറ്റുചെയ്ത താരം 70 പന്തിൽ 4 ഫോർ ഉൾപ്പെടെ 46 റൺസ് എടുത്താണു പുറത്തായത്. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ ആർച്ചറുടെ പന്തു തലയിലിടിച്ച് ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയ്ക്കും പരുക്കേറ്റിരുന്നു.

ഓസ്ട്രേലിയയെ തോൽപിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ, വിഡിയോ സ്റ്റോറി കാണാം

English Summary: Alex Carey hit on chin by Jofra Archer delivery during England Vs Australia Semi Final Clash

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ICC Cricket World Cup 2019
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA